വലിയോറ പരപ്പിൽ പാറ പ്രദേശത്തെ വിവിധ ഗൾഫ് നാടുകളിലായി പ്രവർത്തിക്കുന്ന kmcc പ്രവർത്തകരുടെ കൂട്ടായ്മ "ഹരിത ഹസ്തം " കെ.എം.സി.സി പരപ്പിൽ പാറ ഒരുക്കുന്ന ഈ വർഷത്തെ റമളാൻ റിലീഫ് വിതരണത്തിന്റെയും, നിർദന രോഗികൾക്ക് മരുന്നിന് ധനസഹായ വിതരണത്തിന്റെയും ഉല്‌ഘാടനം 23-6-2017 വെള്ളി വൈകുന്നേരം 4 മണിക്ക് ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ AK മുഹമ്മദലി സാഹിബും, പരപ്പിൽ പാറ അബൂബക്കർ സിദ്ധീഖ് (റ) മസ്ജിദ് ഇമാം ഖാസിം ഫൈസിയും നിർവ്വഹിക്കുന്നു. പ്രസ്തുത പരിപാടിയിൽ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, MSF, Kmcc ,നേതാക്കൾ സംബന്ധിക്കും. ധാന ധർമ്മങ്ങൾക്ക് ഏറെ പ്രതിഫലമുള്ള വിശുദ്ധ റമളാനിൽ കരുണ വറ്റാത്ത ഉറവയായി നില കൊള്ളാൻ ഈ ദൗത്യ നിർവ്വഹണത്തിൽ പങ്കാളികളായ മുഴുവൻ kmcc പ്രവർത്തകരെയും സർവ്വ ശക്തനായ നാഥൻ അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ. ഈ മഹനീയ സദസ്സിൽ മുഴുവൻ സഹോദരങ്ങളുടെയും സാനിധ്യവും സഹകരണവും ഉണ്ടാകണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.