പോസ്റ്റുകള്‍

ജൂൺ 19, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
💉💊💉💊💉💊💉?💉💊💉💊💉💊?17-ാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ഡങ്കിപ്പനി പ്രതിരോധം  സൗജന്യ മരുന്ന് വിതരണം നാളെ മുതൽ                             മുതലമാട് കെയർ പ്ലസ് ഹോമിയോപതി സെൻററിൽ വെച്ച് രാവിലെ 10 മണി മുതൽ 12 വരെ വിതരണം ചെയ്യുന്നതാണെന്ന് വാർഡ് മെമ്പർ വി.ഉമ്മു ഐമൻ യൂസുഫലിയും വാർഡ് ആരോഗ്യ സമിതി ചെയർമാൻ ഡോ: അഫ്സൽ മേക്ക മണ്ണിലും അറിയിച്ചു.

വേങ്ങരയിൽ പകർച്ചപ്പനി- സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കണം.

വേങ്ങര: വേങ്ങരയിലും പരിസര പ്രദേശങ്ങളിലും മാരകമായ നിലയിൽ പനി പടർന്നു പിടിക്കുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്നും ഏകോപിപ്പിക്കുന്നതിന്നും സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കണമെന്ന് സി.പി.ഐ (എം) വേങ്ങര ലോക്കൽ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. നാട്ടിലും വീട്ടിലും ശുചിത്വ പരിപാലനത്തിന് ജനങ്ങളുടെ സഹകരണം അത്യാവശ്യമാണ്.ഒരത്യാഹിതം നേരിടുന്ന ഈ സന്ദർഭത്തിൽ ജനങ്ങളെ ഒറ്റക്കെട്ടായി അണിനിരത്തുന്നതിന് തദ്ദേശഭരണ കർത്താക്കൾ തയ്യാറാകണം. അംഗീകൃത രാഷ്ട്രീയ പാർടികൾ, യുവജന സംഘടനകൾ, സന്നദ്ധ സംഘടനകൾ, മത സംഘടനകൾ, വ്യാപാരികൾ തുടങ്ങിയവർ അടങ്ങുന്ന യോഗം അടിയന്തിരമായി വിളിച്ചു ചേർത്ത് പ്രതിരോധ പ്രവർത്തനങ്ങൾ എല്ലാ വാർഡുകളിലും ഫലപ്രദമായി എത്തിക്കുന്നതിനു കഴിയണം. യോഗത്തിൽ പി.അച്യുതൻ അധ്യക്ഷനായി.കെ.ടി.അലവിക്കുട്ടി, കെ.കെ.രാമകൃഷ്ണൻ, കെ.പി.സുബ്രഹ്മണ്യൻ, ടി.കെ.മുഹമ്മദ്, പി.ആലിക്കുട്ടി, കെ.സുരേഷ് കുമാർ സംസാരിച്ചു

today news

കൂടുതൽ‍ കാണിക്കുക