വേങ്ങര പെയിൻ & പാലിയേറ്റീവ് സെൻറർ ക്ലിനിക്കിൽ സൗജന്യ" Physiotherapy '' ആരംഭിച്ചു .! നിർധനരും , നിരാലംബരുമായ രോഗികൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഒരു പറ്റം സന്നദ്ധ സേവകരായ പാലിയേറ്റീവ് കമ്മിറ്റി ഭാരവാഹികളുടെ ത്യാഗോജ്വലമായ പ്രവർത്തന ഫലമായി ആരംഭിച്ചി ട്ടുള്ള ഈ മഹത്തായ സൗജന്യ സേവനം പാവപ്പെട്ട രോഗികൾക്ക് വലിയൊരു അ നുഗ്രം തന്നെയായിരി ക്കും. പുണ്ണ്യ റമദാ ൻ മാസത്തിൽ തന്നെ ആരംഭിക്കാൻ സാധിച്ചതിൽ ഭാരവാഹികൾക്ക് കൃതാർത്ഥതയുണ്ട് .!! ജീവകാരുണ്യ പ്രവർത്തനങ്ങൾ നട ത്തിക്കൊണ്ടി രിക്കുന്ന വേങ്ങര പാലിയേറ്റീവ് സെൻറർ സുമനസ്സു കളുടെ സഹായ ഹസ്‌തം തേടുകയാണ് ഈ പുണ്യ മാസത്തിൽ. സഹകരിക്കുക സഹായിക്കുക .!!! Credit:അബുഹാജി അഞ്ചുകണ്ടൻ
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.