ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ് 22, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പാണ്ടികശാല മൻ ശഉലൂം മദ്രസാ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു

മദ്രസാ പ്രസ്ഥാനം ദീനിന് നവചൈതന്യം പകർന്നു - തങ്ങൾ                                                    വേങ്ങര: മദ്രസാ പ്രസ്ഥാനം ദീനിന് നവ ചൈതന്യം പകർന്ന പ്രസ്ഥാനമാണ് നമ്മുടെ മദ്രസകളെന്ന് കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ പറഞ്ഞു. വലിയോറ പാണ്ടികശാല മൻ ശഉൽ ഉലൂം മദ്രസ ഒരു വർഷം നീണ്ടു നിൽക്കുന്നഗോൾഡൻ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുതങ്ങൾ . ചടങ്ങിൽ മഹല്ല് ഖതീബ് സയ്യിദ് ഫസൽ ജമലുല്ലൈ ലിതങ്ങൾ അദ്ധ്യക്ഷത വഹിച്ചു.SSLC +2 വിജയികൾക്കുള്ള അവാർഡ് ദാനവും മികച്ച മദ്രസാഅധ്യാപകനുള്ള ഉപഹാരം പി.മുഹമ്മദ് മുസ് ലിയാർക്കും ജീവൻ രക്ഷിച്ച രണ്ടു പേർ ക്കുള്ള ഉപഹാരവും തങ്ങൾ നിർവ്വഹിച്ചു. മുനീർ ഹുദവി ളയിൽ മുഖ്യ പ്രഭാഷണം നടത്തി ,അഷ്‌റഫ് മുസ് ലിയാർ,   ടി 'സുബൈർ സഅദി ,വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർ ഇ മുഹമ്മദലി, മദ്രസാ കമ്മറ്റി പ്രസിഡന്റ് പി.കെ അലവി ഹാജി, പി.കെ അഹമ്മദ് കോയ, എൻ ഖാദർ ഹാജി, കുഞ്ഞാവുട്ടി തങ്ങൾ, മടപ്പള്ളി മൂസക്കുട്ടി ഹാജി, യൂസു വലിയോറ എന്നിവർ പ്രസംഗിച്ചു.സദർ മുഅല്ലിം പി.അഹമ്മദ് ഫൈസി സ്വാഗതവും വി.വി സിദ്ദീഖ് നന്ദിയും പറഞ്ഞു.ദു ആക്ക് കാവതിക്കളം ഉസ്താദ് നേതൃത്വ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്‌പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്‌തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm