വലിയോറ:മുതലമാട് ചാലഞ്ച് ക്ലബ്ബ് SSLC +2വിൽ ഉയർന്ന മാർക്ക് വാങ്ങിയവർക്കുള്ള അവാർഡ് ദാനം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ കുഞ്ഞാലൻകുട്ടി സാഹിബ് നിർവ്വഹിച്ചു .ഇന്ന് വഴുകുംനേരം 4:30ന്ന് മുതലമാട് ബസ്സ്റ്റോപ്പിന്ന് സമിപം നടന്ന ചടങ്ങിന് ഇർഫാൻ പി കെ സോഗതം പറയുകയും റസാഖ് വി കെ പരിപാടിക്ക് അദ്ധക്ഷത വഹിക്കുകയും ചെയ്‌തു കുഞ്ഞിപ്പ മാഷും യൂസുഫലി വലിയോറയും ആശംസ അർപ്പിച്ചു ഇസ്മയിൽ നന്ദി പറഞ്ഞു ഫുൾ വീഡിയോ കാണാം
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്‌തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.