മലപ്പുറം ജില്ലയിലെ ആദ്യത്തെ കബിയോൺ തടയണ വലിയോറ പാണ്ടികശാലയിൽ പണി പൂർത്തിയായി

വലിയോറ : പ്രകൃതിസംരക്ഷണം ഉറപ്പുവരുത്തി സിമന്റും കമ്പിയും ഉപയോഗിക്കാതെ നിർമിക്കുന്ന കബിയോൺ തടയണയുടെ നിർമാണം പൂർത്തിയായി . വലിയോറ പാണ്ടികശാലയിലെ വലിയതോടിന്റെ കുറുകെയാണ് തടയണ നിർമ്മിച്ചിരിക്കുന്നത് .കമ്പിവലക്കുള്ളിൽ കരിങ്കൽ കഷ്ണങ്ങൾ നിറച്ചാണ് ഇത് നിർമിച്ചിരിക്കുന്നത് . തടയണക്ക് 2 മീറ്റർ ഉയരവും 8 മീറ്ററോളം നീളവും ഉണ്ട് . വലിയോറപാടത്തിനിന്ന് വലിയതോട്ടിലൂടെ കടലുണ്ടിപുഴയിലേക്ക് ഒലിച്ചുപോകുന്ന വെള്ളത്തെ ഒരു കിലോമീറ്റർ ദൂരത്തിൽ കെട്ടിനിറുത്തുവാൻ ഈ തടയണകക്കും . വേങ്ങര പഞ്ചായത് തൊഴിലുറപ്പിന് കിഴിൽ നിർമിച്ചതാണ് ഈ തടയണ