വലിയോറ: വലിയോറ ഏരിയ പ്രവാസി സംഗമം ശ്രദ്ധേയമായി. ഇന്ന് 3:30 മുതൽ വലിയോറ പാണ്ടികശാല KRKSS സ്കൂളിൽ വെച്ച് വേങ്ങര പഞ്ചായത് 17-ാം വാർഡ് വികസന സമിതി സംഘടിപ്പിച്ച പ്രവാസി സംഗമം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ കുഞ്ഞാലൻകുട്ടി ഉദ്ഘാടനം ചെയ്തു. മടപ്പള്ളി മൂസക്കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമ ബോർഡ് ജില്ലാ ലെയ്സൺ ഓഫീസർ സലീം വടക്കൻ ക്ലാസ്സെടുത്തു.യൂസുഫലി വലിയോറ പി.കെ ബാവ ,ടി. സമീറലി എന്നിവർ സംസാരിച്ചു.. പ്രവാസകൾക്ക് സലീം വടക്കൻ ക്ലാസ്സെടുക്കുന്നു
വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video