മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു

വലിയോറ: മുസ്ലിംലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ചു പാണ്ടികശാല മുസ്ലിം ലീഗ് കമ്മറ്റിയുടെ നേത്ര്ത്ഥത്തിൽ സങ്കടിപ്പിച്ച പരിപാടിയിൽ കെ എം സി സി ഭാരവാഹി പാറക്കൽ കോയ പതാക ഉയർത്തി .മുസ്ലിം ലീഗ് ,യൂത്ത് ലീഗ് ,എം സ് ഫ് ഭാരവാഹികൾ പങ്കെടുത്തു. എം. മുഹമ്മദ് ഇസ്മായിൽ സാഹിബ് 1948 മാർച്ച് 10-നു ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സ്ഥാപിച്ചത്. ഇന്ത്യയിലെ മുസ്ലിംകളുടെയും മറ്റു ന്യൂനപക്ഷ - പിന്നോക്ക ജനവിഭാഗത്തിന്റെയും ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും സമൂഹത്തിൽ അഭിമാനകരമായ അസ്തിത്വം ഉയർത്തുന്നതിനും വേണ്ടി നില കൊള്ളുന്നു. പ്രധാനമായും കേരളത്തിൽ വേരുകളുള്ള മുസ്ലിം ലീഗ് പാർട്ടിക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സംഘടന സംവിധാനങ്ങളുണ്ട്. മുസ്‌ലിം ലീഗിന്റെ ഇപ്പോഴത്തെ ദേശീയ പ്രസിഡണ്ട് ഖാദർ മൊയ്തീൻ സാഹിബും സെക്രട്ടറി പി കെ കുഞ്ഞാലികുട്ടിയുമാണ്