വേങ്ങര :വേങ്ങര ഗവ. വൊക്കേഷണൽ ഹയർ സെക്കൻററി സ്ക്കൂൾ ( ബോയ്സ് ) സർക്കാർ ഉത്തരവ് പ്രകാരം പൊതുജന പങ്കാളി ത്തത്തോടെ 25 . ക്ലാസ് റൂമുകൾ ഹൈടെക് ആക്കുന്നതിനു സ്പോൺസർമാരെ ലഭിച്ചതായും അതിൻറെ വർക്ക് ഏപ്രിൽ മാസത്തിൽ ആരംഭിക്കാനും സ്ഥലത്തെ പ്രമുഖ വ്യക്തികളുടെ യും ,PTA .എക്സിക്യു്ട്ടിവ്അംഗങ്ങളുടെയും സംയുക്ത യോഗം തീരുമാനിച്ചു യോഗത്തിൽ അബ്ദുറഹി മാൻ മാസ്റ്റർ സ്വാഗതം ആശംസിക്കുകയും കെ. മുഹ മ്മദലി മാസ്റ്റർ അധ്യക്ഷത വഹി ക്കുകയും PAT പ്രസിഡ. KT അബ്ദുൽമജീദ് നന്ദി രേഖപ്പെടുത്തു കയും ചെയ്തു . ഹെഡ് മാസ്റ്റർ കുഞ്ഞാലി , പോക്കർ ഹാജി , ഹംസഹാജി പുല്ലമ്പ ലവൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെ ടുത്തു സംസാരിച്ചു .
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.