അയിഷാബാദ് റൂഹുൽ ഇസ്ലാം മദ്രസ SKSSF കമ്മറ്റി സംഘടിപ്പിക്കുന്ന മജിലിസുന്നൂർ ഉൽഘടനവും പ്രാർഥന സദസും ഈ വരുന്ന വെള്ളിയയിച്ച മഗിരിബ് നിസ്കാരാന്തരം അയിഷാബാദ് റൂഹുൽ ഇസ്ലാം മദ്രസ അങ്കണത്തിൽവെച്ച് നടക്കുന്നു .പ്രസ്തുത പരിപാടിയുടെ ഉൽഘടനം സയ്യിദ് ബഷിറലി ശിഹാബ് തങ്ങൾ നിർവഹിക്കുകയും അബുസ്സമദ് പൂക്കോട്ടൂർ പ്രഭാഷണം നടത്തുകയും സയ്യിദ് ഫഖ്റുദ്ധീൻ ഹസനി തങ്ങൾ പ്രാത്ഥനക് നേത്ര്ത്വം നൽകുകയും ചെയുന്നു
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.