റേഷൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കുക. വിലക്കയറ്റം തടയുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങര ടൗണിലെ റേഷൻ ഷാപ്പിനു മുന്നിൽ ധർ'ണ നടത്തി, എം.എ.അസീസിന്റെ അദ്ധ്യക്ഷതയിൽ, kpcc മെമ്പർ പി.എ.ചെറീത് ' ഉദ്ഘാടനം ചെയതു കെ.പി.എസ്.ടി.യു.ജില്ലാ പ്രസിഡണ്ട് മജീദ് മാസ്റ്റർ, സഫീർ ബാബു.പി.പി.സോമൻ ഗാന്ധി കുന്ന്, തുടങ്ങിയവർ പ്രസംഗിച്ചു.കെ.രാധാകൃഷ്ണൻ സ്വാഗതവും.കെ.എസ് ഗംഗാധരൻ നന്ദിയും പറഞ്ഞു. പ്രകടനത്തിന് ടി.കെ.കുഞ്ഞുട്ടി, സി.ടി.മൊയ്തീൻ അസയിനാർ ൈഫസൽ, കെ അസീസ്, പി.അലവി, പി.കെ.കുഞ്ഞീൻ തുടങ്ങിയവർ നേതൃത്വം നൽകി.
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.