ss LC പ്ലസ് ടു പരീക്ഷ യിൽ 17-ാം വാർഡിൽ നിന്നും മികച്ച വിജയം നേടിയിട്ടു ള്ള വിദ്യാർത്ഥികളെ vengara 17 -)0 വാർഡ് വികസന സമിതി അവാർഡ് നൽകി ആദരിക്കുന്നു; അവാർഡിന് അപേക്ഷിക്കുവാൻ താൽപര്യമുള്ളവർ മെയ് 30ന് മു മ്പായ്.മാർക്ക് ലിസ്റ്റ് ന്റെ സാക്ഷ്യപ്പെട്ടുത്തിയ പകർപ്പ് സഹിതം വാർഡ് മെമ്പറുമായി ബന്ധപ്പെടുക.
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.