👆👆👆👆👆👆👆 പ്രദേശത്താകെ കത്തിക്കരിഞ്ഞ പുൽനാമ്പുകളെപ്പോലെ , ഓലക്കൊടി കത്തിക്കരിഞ്ഞ പോലെയുള്ള വസ്തുക്കൾ പരന്ന് കിടക്കുന്നു . ബിൽഡിങുകൾക്ക് മുകളിലും മൈതാനങ്ങളിലും വീട്ടുമുറ്റങ്ങളിലും എല്ലാം . ഇത് ആദ്യം കണ്ടെത്തിയത് എ.കെ. അലവി എന്ന അലവ്യാപ്പു. സ്ക്കൂൾ ഗ്രൗണ്ടിൻ്റെ വിവിധ ഭാഗത്ത് നിന്ന് പകർത്തിയ ദൃശ്യങ്ങൾ.(reporter : aju valiyora )
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.