വലിയോറ: വലിയോറ കക്കുമ്പർ സിറ്റിക്കാരുടെ ഏറെ നാളത്തെ ആവശ്യത്തിന് വിരാമമിട്ട് നാട്ടിലെ BM GROUP എന്ന കൂട്ടായ്മയിലെ ചെറുപ്പക്കാർ സംഘടിച്ച് നാട്ടിൽ ജനകീയ ബസ്റ്റോപ്പ് യാതാർത്ഥ്യമാക്കി . പഞ്ചായത്ത് പ്രസിഡന്റ് വി.കെ കുഞ്ഞാലൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. നാട്ടിലെ പ്രമുഖരായ സോഷ്യൽ അസീസ്, പൂക്കയിൽ കരീം, 'ചെള്ളി സജീർ, കരുമ്പിൽ ഹനീഫതുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു, ഇതോടെ നാട്ടിലെ സ്ത്രീകളും കുട്ടികളുമടക്കം ഏറെ ആശ്വാസമായിരിക്കുകയാണ്.
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.