മലപ്പുറം ജില്ലയിലെ രണ്ടാമത്തെറ ഗൂലെറ്റർ (20 കോടി രൂപ) വലിയോറ ബാക്കിക്കയത്ത് യാഥാർത്ഥ്യമാവാൻഒരുങ്ങുകയാണ്.ഇതിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 27 ന് ശനി രാവിലെ 10 മണിക്ക് പാണ്ടികശാലയിൽ നടക്കും. മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, പി.കെ.അബ്ദുറബ്ബ്.എന്നിവർ പങ്കെടുക്കും.ഈ വികസന വിസ്മയത്തിന് സാക്ഷ്യം വഹിക്കാൻ മുഴുവൻ ജനങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു ( writer :Yoosufali Valiyora )
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ