പോസ്റ്റുകള്‍

ജനുവരി 31, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നാളെയാണ് ആ ദിവസം ... ജന നായകനെ സ്വീകരിക്കാൻ വേങ്ങര ഒരുങ്ങി

ഇമേജ്
കാസർഗോഡും കണ്ണൂരും കോഴിക്കോടും വയനാട്ടിലുo ഗംഭീര സ്വീകരണങ്ങൾ ഏറ്റുവാങ്ങി വേങ്ങരക്കാരുടെ കുഞ്ഞാപ്പ ജന്മ നാട്ടിൽ എത്തുമ്പോൾ കേരളം കണ്ട ഏറ്റവും വലിയ സ്വീകരണം കൊടുക്കാൻ ജന്മ നാട് ഒരുങ്ങി കഴിഞ്ഞു. വേങ്ങരയുടെ മണ്ണും മനസും ഒരു ജന നേതാവിന് എത്രത്തോളം കീഴടക്കാൻ കഴിയുമോ അത്രയുo കീഴടക്കാൻ കുഞ്ഞാപ്പാക്ക് കഴിഞ്ഞിട്ടുണ്ട്. അത് കൊണ്ട് തെന്നെ ജനനായകൻ വേങ്ങര യുടെ മണ്ണിൽ എത്തുമ്പോൾ രാഷ്ടീയത്തിനപ്പുറത്ത് ആബാലവൃദ്ധജനങ്ങൾവേങ്ങരയിൽ എത്തുമെന്നുറപ്പാണ്. വേങ്ങരയിലെ മുഴുവൻ ജനങ്ങളുടേയും മനസ്സ് അവരുടെ സ്വന്തം കുഞ്ഞാപ്പയെ സ്വീകരിക്കാൻ ഒരുങ്ങി കഴിഞ്ഞുവെന്ന് കഴിഞ്ഞ ദിവസങ്ങളിൽ തെളിയിച്ചു. നാളത്തെ പ്രഭാതത്തോടെപ്പം വേങ്ങര കേരള രാഷ്ടീയത്തിന്റെചരിത്രത്തിൽ ഇടം നേടാൻ പോവുന്ന ചരിത്ര സംഗമത്തിന് വേദിയാവുo .സുനാമി തിരമാല കണക്കെ ആർത്തിരമ്പുന്ന ജനസാഗരത്തിന് സാക്ഷിയാക്കുവാൻഏവരെയും വേങ്ങരയിലേക്ക് ക്ഷണിക്കുകയാണ്......(Abdul Fathah Fathah)