സാമൂഹിക-വിദ്യാഭ്യാസ ശാക്തീകരണ കുടുംബ സംഗമം. 👪👪👪👪 2016 ജനുവരി 15 നു ഉച്ചക്ക് 2 മണി മുതല് 5.30 വരെ. വലിയോറ പരപ്പില് പാറയില്. പ്രശസ്ത മനശാസ്ത്ര വിദഗ്ദ്ധനും ഫാമിലി കൌണ്സിലരുമായ സുലൈമാന് മേല്പത്തൂര് നേത്രത്വം നല്കുന്നു. വിഷയം: "കുടുംബം, ഒരു മനശാസ്ത്ര സമീപനം." 🔆🔆🔆🔆 മറ്റു കലാപരിപാടികളും ഉണ്ടായിരിക്കും. എലാവരെയും സ്നേഹ പൂര്വ്വം ക്ഷണിക്കുന്നു. For nor details call : 9⃣5⃣4⃣4⃣0⃣5⃣7⃣0⃣0⃣2⃣ (sirajudheen)
കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.