Writer:Hassan Valiyora ഹരിത ഹസ്തം കെ.എം.സി.സി കൂട്ടായ്മയുടെ സഹകരണത്തോടെ നിർമാണം പൂർത്തിയാക്കിയ ബൈത്തുറഹ്മയുടെ പൂമുഖവാതിൽ തുറന്ന കൊടുക്കൂ ന്നത് ഒരു കൂടുംബത്തിന്റെ സ്വപ്ന സാഫല്യത്തിലേക്കാണ്. അകതാരിന്റെ കോണിലെ വിടെയോ മാറ്റി വെച്ച സ്വപ്നങ്ങളുടെ യാഥാർത്ഥ്യത്തിലേക്ക്! ഈ ചരിത്ര നിമിഷത്തിന് വർണ്ണച്ചിറക് നൽകാൻ നമ്മുടെ ഈ കൂട്ടായ്മക്കായി എന്നുള്ളതിൽ അനൽപമായ ചാരിതാർത്ഥ്യം നമുക്കുണ്ട്. പ്രവാസത്തിന്റെ മരുഭൂമിയിലേക്ക് കാലഗതിയിൽ പറിച്ച് നട്ട നമ്മൾ ഓരോരുതരും ഈ സദുദ്യമതത്തിൽ അവടേതായ ഇടപെടലുകളും സാന്നിദ്ധ്യവും അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ കൂട്ടായ്മയിൽ ഭുരിഭാഗം സുഹൃത്തുക്കളും തുഛമായ ശമ്പളം വാങ്ങി, 12 ഉം 14 ഉം മണിക്കൂറോളം ജോലി ചെയ്ത് തന്റെ കുടുംബത്തിന്റെ പരാധീനതകളകറ്റാൻ പാടുപെടുന്നവരാണ്. വളരെ കുറച്ച് പേർ സാമാന്യം മെച്ചപ്പെട്ട നിലയിലുള്ളവരും ഉണ്ട് എന്നുള്ള കാര്യം മറച്ച് വെക്കുന്നില്ല. എല്ലാവരും തുറന്ന മനസ്സോടു കൂടി അഭിപ്രായ വ്യത്യാസങ്ങളില്ലാതെ പ്രവർത്തിച്ചു.അതിന്റെ വിജയമാണ് നമ്മുടെ പ്രതീക്ഷകപരിയായ് നല്ലൊരു സംഖ്യ സ്വരൂപിക്കാൻ നമുക്ക് കഴിഞ്ഞ്.ആർക്കും കൂടുതൽ പ്രാധാന്യം നൽകൽ അപ്രസക്തമാണ്. ഈ ക...
കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.