നില്ക്കുന്ന അപരിചിതനായ ഒരാളെ കാണുമ്പൊൾ അതുണ്ടാവാതിരിക്കാൻ വണ്ടിയുടെ
വേഗത കുറയ്ക്കുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ ....
ഹോട്ടലിൽ നിന്നും ആഹാരം കഴിച്ച ശേഷം ഇറങ്ങുമ്പോൾ വെയിലോ മഴയോ വക വെക്കാതെ
വെളിയിൽ നില്ക്കുന്ന പാവം സെക്യൂരിറ്റി ജീവനക്കാരന് ഒരു നേരത്തെ
ആഹാരത്തിനുള്ള തുക പോക്കറ്റിൽ ഇട്ടു കൊടുക്കുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ
.....
സിഗ്നലിൽ പച്ച തെളിയുമ്പോൾ അറിയാതെ ഓഫ് ആയിപ്പോയ സ്കൂട്ടറിൽ
പരിഭ്രാന്തരായി ഇരിക്കുന്ന കുടുംബത്തെ ഹോണ്‍ അടിച്ചു പേടിപ്പിക്കാതെ
ക്ഷമയോടെ ഇരിക്കുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ .....
വഴിയരുകിൽ ഇരിക്കുന്ന ഒരു ഭ്രാന്തനെയോ , മന്ദബുദ്ധി ആയ ഒരു കുട്ടിയേയോ
കണ്ടു കണ്ണ് നിറയുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ...
എത്ര മൂഡ് ഔട്ട് ആണെങ്കിലും, ആദ്യമായി കാണുന്ന ഒരു കൊച്ചു കുട്ടിയെ
നോക്കി കണ്ണിറുക്കി കാണിച്ചു പുഞ്ചിരിക്കാൻ തോന്നുന്ന ഒരാളാണ് നിങ്ങൾ
എങ്കിൽ ....
നിങ്ങൾ ഇപ്പോഴും നന്മയുള്ള ഒരു ഹൃദയത്തിനുടമ ആണ് എന്ന് ഞാൻ പറയും 😊
( coppy to whatsapp )