നിന്നും ചായ കുടിച്ച് തിരികെ നടക്കുമ്പോള്‍! അതുവഴി വന്ന ഒരു സുന്ദരി
പെണ്‍കൊച്ചിന്റെ കണ്ണുകളുമായീ എന്റെ കണ്ണുകള്‍ ഉടക്കി.എന്തോ മുന്‍ പരിചയം
ഉള്ള ഭാവത്തില്‍ എന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ എന്നെ നോക്കി
ചിരിച്ച ആ പെണ്‍കുട്ടിയെ ഞാനും തിരിച്ചു നല്ലത് പോലെ അങ്ങ് നോക്കി കൊണ്ട്
നടന്നകന്നൂ....മുറിയിലെത്തിയ ഞാന്‍ ചിന്തകളിലാണ്ടൂ...ശ്ശെടാ...രണ്ടു
മൂന്ന് വര്ഷമായീ ഞാന്‍ ഈ ലോഡ്ജില്‍ താമസിക്കുകയും ചായ കുടിക്കാന്‍
പുറത്തിറങ്ങുകയുമൊക്കെ ചെയ്യുന്നൂ..ഏതെങ്കിലും ഒരു പെണ്‍കൊച്ച് ഒന്നു
നോക്കണമേ എന്നും പറഞ്ഞ് പല പ്രാവശൃവും പുറത്തിറങ്ങി ഷോ കാണിച്ചു
നടന്നിട്ടും ഉണ്ട്.അപ്പോളൊന്നും ഒരുത്തിയും തിരിഞ്ഞു നോക്കിയിട്ടു
പോലുമില്ലാ...ഇതിപ്പോള്‍ അവള് എന്നെ നോക്കി ചിരിച്ചു . എന്നെ
മറഞ്ഞിരുന്നിതുവരെ സ്നേഹിച്ച പെണ്‍കുട്ടി ഇപ്പോള്‍ മുന്നിലേക്ക്
വന്നതാണോ..?ചിന്തകള്‍ കാടുകയറി...!കണ്ണാടിയുടെ മുമ്പില്‍ കുറേ നേരം മുടി
അങ്ങോട്ടും ഇങ്ങോട്ടും ചീകി ഞാന്‍ എന്നെ തന്നെ ഒന്നു
വിലയിരുത്തീ..എനിക്കിനി ഗ്ളാമര്‍ അല്പം കൂടിയോ...അങ്ങനെഒക്കെ ചിന്തിച്ച്
ജോലിക്കിറങ്ങേണ്ട സമയമായീ.പെട്ടെന്ന് കുളിച്ചൊരുങ്ങി റെഡി ആയീ ബൈക്കും
എടുത്തു പുറത്തേക്കിറങ്ങീ....
ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish
ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട് ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട് നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!" ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്. വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്. എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.