പോസ്റ്റുകള്‍

സെപ്റ്റംബർ 20, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പത്താം ക്ലാസ് ജയിച്ചപ്പോൾ മുതൽ സൽമാൻ ഉപ്പയോട് പറയുന്നതാണ് ഒരു സ്മാർട്ട്ഫോണ് വേണമെന്ന്.

ഉപ്പ പല കാരണങ്ങൾ പറഞ്ഞ് അത് നീട്ടികൊണ്ട് പോയി. അവസാനം പറഞ്ഞത് പ്ലസ് വണ്ണിലെ ഓണപ്പരീക്ഷക്ക് നല്ല മാർക്ക് വാങ്ങിയാൽ വാങ്ങിത്തരാം എന്നാണ്. പരീക്ഷ കഴിഞ്ഞ് റിസൾട്ട് വന്നപ്പോൾ സൽമാൻ ക്ലാസ്സിൽ ഒന്നാമത്. ഈ സന്തോഷ വാർത്ത അറിഞ്ഞ ഉപ്പ ഗൾഫിൽ നിന്ന് ഫോണ് വിളിച്ചപ്പോൾ ചോദിച്ചു. "നിനക്ക് ഏത് ഫോണാ വേണ്ടത്..? "എനിക്ക് ഫോണ് വേണ്ട ഉപ്പാ.. പഠിക്കുന്ന കുട്ടികൾ ഫോണ് ഉപയോഗിച്ചാൽ പഠനത്തിൽ ശ്രദ്ധ കുറയുമെന്നും കുട്ടികൾ ചീത്തയാവുമെന്നും ക്ലാസ് ടീച്ചർ പറയാറുണ്ട്. ഫോണ് പഠിത്തമൊക്കെ കഴിഞ്ഞ് മതി ഉപ്പാ.." മകൻറെ പക്വമായ മറുപടി കേട്ട് അഭിമാനം തോന്നിയ ഉപ്പ സന്തോഷത്തോടെ ചോദിച്ചു "പിന്നെ മോന് ഇപ്പം എന്താ വേണ്ടത്.."? മറുപടി പറയാൻ സൽമാന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. " ഉപ്പാ ഈ വല്ല്യപെരുന്നാളിന് എനിക്ക് രണ്ട് ജോഡി ഡ്രസ്സ് വേണം". "സമ്മതിച്ചു. അടുത്ത ആഴ്ച ഉപ്പ പൈസ അയക്കും. മോന് ഡ്രസ്സ് എടുക്കാനുള്ള പൈസ ഉമ്മാനോട് വാങ്ങിക്കോ.." ഉപ്പാക്ക് ശമ്പളം കിട്ടാൻ വൈകിയത് കൊണ്ട് പെരുന്നാളിൻറെ തലേ ദിവസമാണ് സൽമാന് പൈസ കിട്ടിയത്. കിട്ടിയ ഉടനെ ടൗണിൽ പോയി സൽമാൻ രണ്ട് ജോഡി ഡ്രസ്സ് എടുത്ത് വന്നു