പോസ്റ്റുകള്‍

സെപ്റ്റംബർ 2, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

test

മോനേ..., ''ഇനിക്ക് പെണ്ണുങ്ങള്‍ ഉടുക്കുന്ന ഒരു ലുങ്കിയും മാലയും വാങ്ങിത്തരണം'' കയ്യില്‍ ചുരുട്ടിപ്പിടിച്ച റിയാലുകള്‍ നീട്ടി മദീനയില്‍ വെച്ച് വളരെ പ്രായം ചെന്ന ആ ഉമ്മ എന്നോട് പറഞ്ഞു...

''ലുങ്കിയോ, ഉമ്മ ലുങ്കി ഉടുക്കാറുണ്ടോ''...? എന്‍റെ സംശയം... അപ്പോള്‍ ചിരിച്ചു കൊണ്ട് അവര്‍ പറഞ്ഞു; ''എനിക്കല്ല മോനേ''..., അയലോത്തെ ചിരുതക്കാണ്... ഓള് പറഞ്ഞു; ഇങ്ങള് മക്കത്തീന്ന് വരുമ്പോ അവിടുത്തെ കാരക്കയും വെള്ളവും (സംസം) നിക്കും കൊണ്ടോരണം എന്ന്.... അപ്പൊ ഞാനോളോട് പറഞ്ഞു...; ''ചിരുതേ... സംസം അനക്ക് തരാന്‍ പറ്റോന്ന് ഇനിക്ക് ഉസ്താതിനോട് ചോയിക്കണം. കാരക്ക ഉറപ്പായിട്ടും കൊണ്ടോരാം''.. ''ഓള് ഇന്‍റെ ചെങ്ങായിച്ചിയാ. ഓള്‍ക്ക് എന്തേലും വാങ്ങാതെ പറ്റൂലാ'''... സംസവും അവര്‍ക്ക് കൊടുക്കാം എന്ന് ഉസ്താദ് പറഞ്ഞപ്പോള്‍ ആ ഉമ്മ മനസ്സ് സന്തോഷം കൊണ്ട് തുടിക്കുന്നതും മുഖം തിളങ്ങുന്നതും ഞാന്‍ കണ്ടു... ***************************** ഈ കളങ്കരഹിത മനസ്സുകള്‍ക്ക് നാമെന്തു പേരിടും ? വര്‍ഗീയ കോമരങ്ങളേ നിങ്ങളെന്നെ കൈവിടുക... പകരം ഞാന്‍ ആ ഉമ്മയുടെയും അമ്മയുടെയും കൈ പിടിച്ചു നടന്നോട്ടെ....

today news

കൂടുതൽ‍ കാണിക്കുക