പോസ്റ്റുകള്‍

സെപ്റ്റംബർ 1, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നമ്മുടെ വാർഡിന്റെ നമ്പർ എത്രേ?.... പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്ത് വരുന്നു, ഒരു വാർഡ് മെമ്പർ ആവാൻ പൂതി വെച്ച് നടക്കുന്ന സകല ആളുകളും ഇപ്പൊ പൊതു പ്രവർത്തകർ ആയി മാറുന്ന സമയം ആണ്,

വലിയ വലിയ വാഹനങ്ങളിൽ നിർത്താതെ ചീറിപ്പാഞ്ഞ് പോയിരുന്ന പലരും ഇപ്പൊ നമ്മളെ ഒക്കെ കാണുമ്പോ വണ്ടി നിർത്തി ഇറങ്ങി വന്ന് പത്ത് മിനുട്ട് നമ്മളോടൊക്കെ കുശലാന്വേഷണം നടത്തിയിട്ടേ പോകുന്നൊളളൂ, സംസാരത്തിലുടനീളം വികസനം എന്ന വാക്ക് ഒരു നൂറ്റമ്പത് വട്ടം പറഞ്ഞിട്ടുണ്ടാകും, പുളളിക്കാരൻ പറയുന്നത് കേട്ടാൽ നമുക്കും സങ്കടം ആവും നമ്മുടെ നാടിന്റെ അവസ്ഥ ഓർത്ത്, മുല്ലപ്പെരിയാറിന്റെ കാര്യം ആലോച്ചിട്ട് കിടന്നിട്ട് ഉറക്കം വരാത്ത പീ ജെ ജോസഫിനെ പോലെ ഇദ്ധേഹത്തിനും നമ്മുടെ വാർഡിന്റെ കാര്യം ആലോചിച്ചിട്ട് ഉറക്കം വരുന്നില്ല എന്നൊക്കെ ആണ് പറഞ്ഞ് വരുന്നത്. ഏതെങ്കിലും ഒരു പാർട്ടി എന്നൊന്നും നിർബന്ധം ഇക്കൂട്ടർക്ക് ഇല്ലാ, ഇവിടുളളവർ സഹകരിച്ചില്ലെങ്കിൽ അപ്പുറത്ത് നോക്കും ഇനി അഥവാ നടന്നില്ലെങ്കിൽനാട്ടിലെ കുറച്ച് കാരാക്കൂസ് ആൾക്കാരെ സംഘടിപ്പിച്ച് സ്വതന്ത്രനായി നിൽക്കും, അതും നടന്നില്ലെങ്കിൽഅടുത്ത വാർഡിലേക്ക് തന്റെ പൊതുപ്രവർത്തനം പെട്ടന്ന് മാറ്റിക്കളയും, ഏറ്റവും രസകരമായ സംഭവം എന്തെന്നു വെച്ചാൽ നമ്മളെ മൊബൈലിൽ വരെ ഇങ്ങേര് ഇങ്ങോട്ട് വിളിച്ച് ചുമ്മാ വർത്താനം പറയും, മായാവി യിലെ സലിംകുമാറിനെ പോലെ നാട്ടുകാർക്ക് മൊത്തം വട്