ഇത് ഡോ. മുഹമ്മദ് അഷീൽ.ബി. കാസർകോട്ടെ എൻഡോസൾഫാൻ ഇരകളുടെ ദുരിതങ്ങളും, അതിന് കാരണം എൻഡോസൾഫാൻ തന്നെ ആണെന്നും ജനീവാ കൺവെൻഷനിൽ ഈ ലോകത്തോട് മുഴുവൻ വിളിച്ച് പറഞ്ഞ മനുഷ്യ

ൻ. എൻഡോസൾഫാൻ ഇരകളുടെ പുനരധിവാസ പ്രവർത്തനങ്ങളുടെ ചുമതലക്കാരൻ. മാധ്യമങ്ങളിൽ ആ പേര് കേൾക്കുമ്പോഴൊക്കെ വലിയ ബഹുമാനം തോന്നിയിരുന്നു. ഇന്ന് നേർരേഖ ഓണാഘോഷ പരിപാടിക്കായി പേരാമ്പ്ര മുതുകാട് പോയപ്പോഴാണ് ഡോക്ടറെ നേരിൽ കാണുന്നത്. ആദ്യം കണ്ടപ്പോൾ മുതൽ ഡോക്ടറെന്നെ വിസ്മയിപ്പിച്ചു. ചിലപ്പോ ശരിക്കുള്ള ജീനിയസുകളെ ഞാൻ ഒരുപാട് കണ്ടിട്ടില്ലാത്തത് കൊണ്ടായിരിക്കും. ഡോക്ടറൊരുപാട് സംസാരിച്ചുകൊണ്ടിരുന്നു; തമാശകൾ പറഞ്ഞ് ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു; രാഷ്ട്രീയം പറഞ്ഞ് പൊട്ടിത്തെറിച്ചു; മിമിക്രി കാണിച്ചു. ഡാൻസ് കളിച്ചു. വടംവലിയിൽ തോറ്റപ്പൊ ഈ ഓണസിസണിലെ ആദ്യ തോൽവി എന്നുപറഞ്ഞ് സങ്കടപ്പെട്ടു. ആഘോഷത്തിന്റെ ഓളങ്ങൾക്കിടയിൽ ഡോക്ടർ മുങ്ങും. എൻഡോസൾഫാൻ ചുമതലകൾക്ക് പുറമെ നാഷണൽ ട്രൂമ കെയറിന്റെ സംസ്ഥാന നോഡൽ ഓഫീസറും NH M ജില്ലാ ഓഫീസറും "സ്മൈൽ " സംസ്ഥാന നോഡൽ ഓഫിസറും ആയ ഡോക്ടർ ലാപ്പിൽ തന്റെ ജോലികൾ ചെയ്യും. തിരിച്ച് വന്ന് വീണ്ടും ഡാൻസ്. ആലപ്പുഴ മെഡിക്കൽ കോളേജിലെ പഴയ ഈ ചെയർമാന്റെ പുറകീന്ന് മാറാൻ തോന്നീല്ല എനിക്ക് . പ്രിയപ്പെട്ട കൂടെ ജീവിതത്തിലെ ഏറ്റവും നല്ല ഓണാഘോഷമായിന്നു ഇന്നത്തെത്. Writer :Nazer Pookay