വൃത്തിയുള്ള വസ്ത്രം ധരിച്ചു പ്രഭാത നമസ്ക്കാരത്തിനായി അതിരാവിലെ
പള്ളിയിലേക്ക് പുറപ്പെട്ടു. വഴിക്ക് വെച്ച് കാല് വഴുതി അയാള് താഴെ വീണു.
വീട്ടില് തിരികെ പോയി വസ്ത്രത്തിലെ ചളി കഴുകി വൃത്തിയാക്കി അയാള് വീണ്ടും
പള്ളിയിലേക്ക് നടന്നു. എന്നാല് നിര്ഭാഗ്യവശാല് വീണ്ടും ചളിയില് വഴുതി
അയാള് താഴെ വീണു. വീട്ടില് പോയി ഒരിക്കല് കൂടി വസ്ത്രം മാറ്റി ശരീരം
വൃത്തിയാക്കി പിന്നെയും പള്ളിയിലേക്ക് നടന്നു. മൂന്നാം തവണ
പള്ളിയിലേക്കുള്ള യാത്രയില് അയാള് തെന്നി വീണ സ്ഥലത്ത് ഒരാള് ഒരു
വിളക്കുമായി നില്പ്പുണ്ടായിരുന്നു. അതിനെ കുറിച്ച് തിരക്കിയപ്പോള്
അപരിചിതന് പറഞ്ഞു താങ്കള് രണ്ടു തവണ ഇവിടെ വീഴുന്നത് ഞാന് കണ്ടിരുന്നു.
മൂന്നാമതും വീഴാതിരിക്കാന് ഒരു വിളക്ക് കൊണ്ട് വന്നതാണ്. അപരിചിതനോട്
നന്ദി പറഞ്ഞു രണ്ടുപേരും പള്ളിയിലേക്ക് പോയി. പള്ളിയില് പ്രവേശിക്കാതെ
പുറത്തു നിന്ന അപരിചിതനോട് പലവട്ടം നമസ്ക്കരിക്കാന് അകത്തേക്ക്
ക്ഷണിച്ചെങ്കിലും അയാള് വിസമ്മതിച്ചു പുറത്തു തന്നെ നിന്നു. ഒടുവില്
നിര്ബന്ധിച്ചപ്പോള് അയാള് പറഞ്ഞു. എനിക്ക് അകത്തു പ്രവേശിക്കാന് കഴിയില്ല
. ഞാന് പിശാചാണ്. ഇത് കേട്ട് വിശ്വാസി അമ്പരന്നു പോയി. ശൈത്താന് ...
കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.