പോസ്റ്റുകള്‍

ജൂൺ 17, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇന്നലെ രാത്രിയില്‍ അങ്ങാടിയില്‍ കണ്ട ചില റമളാന്‍ കാഴ്ചകള്‍..

*************************************മെഡിക്കല്‍ ഷോപ്പില്‍:- ''ഉസ്മാനേ... ഗ്യാസിന്റെ ഗുളിക ഒരു പ ത്തെണ്ണം ഇങ്ങെട്ക്ക്‌...'' ************************************* ഫാന്‍സി & ഗ്രോസ്സറി ഷോപ്പില്‍:- ''ലത്തീഫ്ക്കാ... നല്ല ഒച്ചള്ള ഒരു അലാറം ടൈം പീസും ഒരു കറുത്ത തൊപ്പീം ഇങ്ങ്‌ തരീ... '' **************************************** ബേക്കറിയില്‍:- ''മുത്തേ... ഒരു കാല്‍ കിലോ ഈത്തപ്പയം തൂക്ക്യാ...'' *************************************** ഫ്രൂട്ട്സ് ഷോപ്പില്‍:- '' ശരീഫേ... ആ കൊലേന്ന് നല്ല പഴ്ത്തത് നോക്കി ഒരു കിലോ മൈസൂര്‍ പയം മുറിച്ചാ...'' ************************************** പച്ചക്കറി കടയില്‍:- ''ബാബുക്കാ.. എയുതിക്കൂട്ടിക്കോളീ.. അരക്കിലോ ചെരങ്ങ, ഒരു കെട്ട്‌ ചീര ചപ്പ്‌, ഒരു കൂട്‌ പപ്പടം, പിന്നെ നൂറു ഒണക്കലും... ***************************************** കേബിള്‍ ടി.വി ഓഫീസില്‍:- ''നാസര്‍ക്കാ... ന്റെ പൊരേലെ കണക്ഷന്‍ ഒരു മാസത്തേക്ക്‌ കട്ടാക്കണം..'' **********

🌙കാപ്പാട് കടപ്പുറത്ത് മാസം കണ്ടതിനാൽ നാളെ റമളാൻ

കോഴിക്കോട്: കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് തങ്ങള്‍, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, കാസര്‍കോട് ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ പ്രസിഡണ്ട് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കീഴൂര്‍- മംഗളൂരു സംയുക്ത ജമാഅത്ത്, ദക്ഷിണ കന്നഡ ജില്ലാ ഖാസി ത്വാഖ അഹമ്മദ് മുസ്‌ലിയാര്‍ അല്‍ അസ്ഹരി എന്നിവര്‍ അറിയിച്ചു.

today news

കൂടുതൽ‍ കാണിക്കുക