എന്ത് ഷെയർ ചെയ്യുന്നതിന് മുമ്പും അതിന്റെ സത്യാവസ്ഥ കഴിയുന്നത്ര ഉറപ്പ്
വരുത്താൻ ശ്രമിക്കുക. രണ്ട് വർഷം പഴക്കമുള്ള 'ജോലി ഒഴിവുണ്ട്' 'രക്തം
ആവശ്യമുണ്ട്' 'വിവാഹാലോചനകൾ ക്ഷണിക്കുന്നു' തുടങ്ങിയ സന്ദേശങ്ങൾ ഷെയർ
ചെയ്യാതിരിക്കുക. ഇതൊക്കെ കണ്ട് ഏതെങ്കിലും പാവങ്ങൾ പെണ്ണ് ആലോചിച്ചു
ചെല്ലുമ്പോൾ നായിക ആറു മാസം ഗർഭിണിയായിരിക്കും, ഒക്കത്ത് വേറൊരു
കുഞ്ഞുമുണ്ടാകും. വെറുതേ ആളുകളെ വട്ടം കറക്കാതിരിക്കുക. ഒരു ലേഖനമോ
കുറിപ്പോ ഷെയർ ചെയ്യുമ്പോൾ അതെഴുതിയ ആളുടെ പേര് ചേർക്കുക. അടിയന്തിര
സന്ദേശങ്ങൾ ഷെയർ ചെയ്യുമ്പോൾ എഴുതുന്ന തിയ്യതി വെക്കുക. ഏതെങ്കിലും
ഗ്രൂപ്പിലേക്ക് ഒരു മെസ്സേജ് അയക്കുന്നതിന് മുമ്പ് ആ ഗ്രൂപ്പിന്റെ
ലക്ഷ്യവും ഉദ്ദേശ്യവും എന്താണെന്ന് മനസ്സിലാക്കി അതിനു അനുഗുണമായത്
മാത്രം അങ്ങോട്ട് അയക്കുക. ബസറയിലേക്ക് കാരക്ക കയറ്റാതിരിക്കാൻ
പ്രത്യേകം ശ്രദ്ധിക്കുക. ഒരു ഫോട്ടോയോ വാർത്തയോ ഷെയർ ചെയ്യുമ്പോൾ
അതാരെയെങ്കിലും വ്യക്തിപരമായി അപഹസിക്കുന്നതോ പരിഹസിക്കുന്നതോ അല്ലെന്ന്
ഉറപ്പ് വരുത്തുക. ആരുടേയും സ്വകാര്യതയെ ആഘോഷിക്കുവാൻ അവരെത്ര
മോശക്കാരായാലും ശരി, നമുക്കവ...
വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു. നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.