പോസ്റ്റുകള്‍

ഏപ്രിൽ 27, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു കാര്യം ഇവടെ ലീക്കാവാണ് ... നുമ്മ വലിയോറ എ എം യു പി ഇസ്കൂളിൽ ആർ ബീയിൽ പഠിക്കുന്ന കാലം ....അല്ല ആരാന്റെ പറമ്പിലെ അണ്ടി കട്ട് കാശാക്കി നടന്ന കാലത്തുള്ള ഒരു സംഭവം

ഒരു ദിവസം നുമ്മടെ കുഞ്ഞി മൊഇദു കാക്കാന്റെ മുട്ടായി പീട്യന്റെ അരികത്തു കൂടെ അവൾ വരുന്നു "സുമയ്യ" പുതിയ അഡ്മിഷൻ ആണ് ! ലഡുവും ലിലെഫിയും ഉപ്പേരിയും പക്കാവടയും മുറുക്കും അച്ചപ്പവും ഒന്നിച്ചു പൊട്ടിയ ഞങ്ങൾ ആ പുതിയ ബകെറിയുമായി ഇമവെട്ടാ മൽത്സരമായി എല്ലാവരെയും ഇളിച് കാണിച് എല്ലാവരിലും കണ്ഫൂഷൻ ശ്രിഷ്ട്ടിച്ചു കൊണ്ട് അവൾ പിടികിട്ടാപുള്ളി സുകുമാരകുറുപ്പിനെ പോലെ ആ ക്ലാസ്സിൽ പാറി നടന്നു. എന്തെങ്കിലും അറ്റകയ്‌ പ്രയോഗിചില്ലെങ്കിൽ നന്പൻസ് ബെകറി കൊള്ളയടിക്കുമെന്ന് മനസ്സിലാക്കിയ നുമ്മക്കടെ, മിടുല്ല ഒബ്ലാംകട്ടയിൽ ഒരു ഐഡിയ കണക്ഷൻ കത്തി . നുമ്മടെ വീടിനടുത്തുള്ള ബാവുട്ടി കാകാന്റെ റബർ തൊട്ടത്തിലൂടെയാണ് ആ ബെകറി ഇസ്കൂളിൽ പോവൽ എന്നറിഞ്ഞ നുമ്മ അവൾ ഇട്ടുവരുന്ന അതെ കളറിൽ ഉളള ഡ്രസ്സ് ഇട്ടു തന്നെ വരൽ ഹോബിയാക്കി ദിത് മറ്റുളളവരുടെ കണ്ണിൽ തമ്ശയവും ലെവളുടെ കണ്ണിൽ തിളക്കവും കൂടി ബന്നു .. നുമ്മ പതുക്കെ അവളുടെ ഏറ്റവും അടുത്ത സുഹുർത്തായി. നുമ്മിലെ അരോജകവാതി തൊടൽ പൊട്ടിച ഒരു ദുർബല നിമിഷത്തിൽ, ബാർട്ടർ സിസ്റ്റത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന നുമ്മ, ഒരു പഴുത്ത മൂവാണ്ടൻ മാമ്പഴം കൊടുത്ത് പകരം ഒരു ഉമ്മ