അമ്മ ഉപദേശരൂപേണ പറഞ്ഞു : "മോളെ.. എപ്പോഴും മുതിര്ന്നവര്ക്ക് ഒരുപടി
താഴെയായിരിക്കണം മോളുടെ ഇരിപ്പടം.."
മരുമകള് അത് കേട്ട് അനുസരണയോടെ തലകുലുക്കി. അമ്മാവിയമ്മ തുടന്ന്നു :
"ഉദാഹരണത്തിന് ഞാന് സെറ്റിയില് ഇരിക്കുമ്പോള് മോള്
എവിടെയിരിക്കും..?"
മരുമകള് : "ഞാന് ഒരു ചെറിയ സ്റ്റൂളിലിരിക്കും.."
അമ്മാവിയമ്മ : " ഞാന് സ്റ്റൂളിലിരുന്നാലോ..?"
മരുമകള് : "ഞാന് ചെറിയ കൊരണ്ടിയുടെ പുറത്തിരിക്കും.."
അമ്മാവിയമ്മ : "ഞാന് കൊരണ്ടിപ്പുറത്തിരുന്നാല് മോളെവിടെയിരിക്കും..?"
മരുമകള് : "തറയിലിരിക്കും.."
അമ്മാവിയമ്മ : "ഞാന് തറയിലിരുന്നാലോ...?"
മരുമകള് : "ഞാന് കുഴികുത്തി അതിലിരിക്കും.."
അമ്മാവിയമ്മ : "ഞാന് കുഴിയിലിരുന്നാലോ..?"
മരുമകള് : "ഞാന് കുഴിയില് മണ്ണിട്ട് നിങ്ങളെ അതില് മൂടും.. മനുഷ്യന്
താഴുന്നതിനുമില്ലേ ഒരു പരിധി.."
വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു. നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.