പരീക്ഷയ്ക്കു ഉത്തരം കിട്ടാതെ തലകുത്തിയിരിക്കുന്പോള് ഏന്തിവലിഞ്ഞ്
ഉത്തരം പറഞ്ഞു തന്നവളുടെ പേരു ഞാന്‍ ചോദിച്ചില്ല.....
അവശനിലയിൽ ആശുപത്രിയിൽ
കിടന്നപ്പൊ താങ്ങായ് നിന്നവന്റെ നിറവും നോക്കിയില്ല.......
കൂടെ നിന്നവന്റെ കണ്ണീർ ഒപ്പിയപ്പോൾ അവൻ ചന്ദനക്കുറി തൊട്ടിട്ടുണ്ടോ
എന്നു നോക്കിയില്ല......
കൂട്ടുകൂടിയതും കൂടെ നടന്നതും കൊന്തയോ
നിസ്ക്കാരതഴമ്പോ പൂണുലോ നോക്കിയല്ല.....!!!
മനുഷ്യരെ മതവും ജാതിയും കൊണ്ട് വേർത്തിരിച്ച് കാണാൻ കഴിയാത്തത് ഒരു
കുറവാണെങ്കിൽ ആ കുറവിൽ ഞാൻ അഭിമാനിക്കുന്നു.......!!!!