പോസ്റ്റുകള്‍

നവംബർ 18, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Manjamadu palam !! Nattukarku parayaanullathu !?

മഞ്ഞാമാട് പാലത്തിന്റെ അപ്രോച്ച് റോഡിനു ഭൂമി വിട്ട് നൽകിയ നിരവധി പേരിൽ ഒരാളായിട്ടാണു ഞാൻ ഇപ്പൊ സംസാരിക്കുന്നത്..... വികസനത്തിനു വേണ്ടിയും അല്ലാതെയും ഒരു പാട് ഭൂമി കേരളത്തിൽ ഏറ്റെടുത്തിട്ടുണ്ട്.അന്നൊക്കെ എതിർപ്പുകളും കോലാഹലങ്ങളും ഉണ്ടായിട്ടും ഉണ്ട്.എന്നാൽ ഇന്നേ വരേയുള്ള ചരിത്രങ്ങളെ മാറ്റിക്കുറിച്ച് കാര്യമായ ഒരു എതിർപ്പ് പോലും ഇല്ലാതെ ഭൂമി വിട്ട് നൽകിയ ഭൂവുടമകളോട് അധികാരികൾ നൽകിയ വാക്ക് ഇതു വരെ പാലിക്കപെട്ടിട്ടില്ല.പൊളിച്ചു മാറ്റിയ മതിലിനു പകരം അഞ്ച് അടി ഉയരത്തിൽ മതിൽ കെട്ടിത്തരും എന്നായിരുന്നു അന്നത്തെ തീരുമാനം.മാസങ്ങൾ കഴിഞ്ഞ് പോയി.റോഡ് വീതി കൂടി വാഹനങ്ങളുടെ എണ്ണവും കൂടി.മതിലും ഗേറ്റും ഇല്ലാത്തതിനാൽ സ്ത്രീകളുടെയും കുട്ടികളുടെയുംസുരക്ഷക്കും പ്രൈവസിക്കും ഒരു പാട് പ്രയാസങ്ങൾ ഉണ്ടാകുന്നുണ്ട്.കരയുന്ന കുഞ്ഞിനെ പാലൊള്ളൂ എന്നാണു അധികാരികളുടെ മനസ്സിലിരിപ്പ് എങ്കിൽ പ്രതിഷേധവുമായി സീനിൽ വരാൻ ഞങ്ങൾ ഒരുക്കമാണു.അതിൽലീഗും കോൺഗ്രസ്സും മാർക്സിസ്റ്റും ഒന്നും ഞങ്ങൾ നോക്കൂല....

today news

കൂടുതൽ‍ കാണിക്കുക