ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന പ്രത്യേക ജാഗ്രത നിർദ്ദേശം

വീടുകളിൽ ടാങ്കുകളിലും, ഒഴിഞ്ഞ പാറമടകളിലുമൊക്കെ കരിമീനിനെ വളർത്താം. ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം

 വിദേശികൾക്കും ഒരുപോലെ ഇഷ്ടമാണു കേരളത്തിന്റെ ഔദ്യോഗിക മത്സ്യമായ കരിമീൻ. 
ഓരുവെള്ളത്തിലും ശുദ്ധജലത്തിലും വലിയ ബുദ്ധിമുട്ടില്ലാതെ വളർത്താൻ സാധിക്കുന്ന ഈ മത്സ്യം വിപണിക്കെത്ര മേൽ പ്രിയങ്കരമാണെന്നു പറയാതെ തന്നെ അറിയാമല്ലോ. വീടുകളിൽ ടാങ്കുകളിലും, ഒഴിഞ്ഞ പാറമടകളിലുമൊക്കെ ഇവയെ വളർത്താം. കഴിവതും പ്രൈവറ്റ് സ്ഥാപനങ്ങളിൽ നിന്നു കുഞ്ഞുങ്ങളെ വാങ്ങാതിരിക്കുകയാണു അഭികാമ്യം.അത്രത്തോളം വിശ്വസം ഉള്ള പ്രൈവറ്റ് സ്ഥാപനങ്ങളിൽനിന്ന്ഏ വാങ്ങാവുന്നതാണ്ക ദേശം പത്ത് മാസം വളർത്തിക്കഴിയുമ്പോൾ വില്പനക്ക് പരുവമാകും. 
കരിമീൻ കൃഷിക്കായി കുളം വൃത്തിയായി ഒരുക്കണം. പായലും സസ്യങ്ങളും പൂർണ്ണമായും മാറ്റി, മറ്റു ഉപദ്രവകാരികളായ മത്സ്യങ്ങൾ ഉണ്ടെങ്കിൽ അവയേയും ഒഴിവാക്കി വൃത്തിയാക്കി എടുക്കുക എന്നതാണു ആദ്യം പടി. തുടർന്ന് പി എച് മുല്ല്യം കൃത്യമായി നോക്കണം. പി എച് ഏഴരയിൽ നിർത്തുക എന്നതാണു അഭികാമ്യം. ( പി എച് മൂല്യം നോക്കുന്നതിനെ പറ്റി പോസ്റ്റിന്റെ അവസാന ഭാഗം ശ്രദ്ധിക്കുക). 
വൃത്തിയാക്കിയ കുളത്തിൽ രണ്ട് മൂന്ന് ആഴ്ച വെള്ളം നിറച്ച് ഇടണം. ആവശ്യമായ പ്ളവകങ്ങളുടെ ഉത്പാദനം ഈ കാലയളവിൽ നടക്കും. വേണ്ടത്ര ഓക്സിജൻ നിറച്ച കവറുകളിൽ വേണം കുഞ്ഞുങ്ങളെ ഒരു സ്ഥലത്ത് നിന്നും കൃഷിയിടങ്ങളിലേക്ക് കൊണ്ട് പോകാൻ. കുഞ്ഞുങ്ങളെ നേരിട്ട് വെള്ളത്തിലേക്ക് തുറന്നു വിടരുത്. പകരം കുഞ്ഞുങ്ങൾ അടങ്ങിയ ബാഗ് കുളത്തിലെ വെള്ളത്തിൽ അരമണിക്കൂറോളം വെക്കണം. തുടർന്നു സാവകാശം  കുളത്തിലെ ജലം കുഞ്ഞുങ്ങളുടെ കവറിലേക്ക് കുറേശെ ആയി ഒഴികുക. അങ്ങനെ കുളത്തിലെ വെള്ളവുമായി കുഞ്ഞുങ്ങളേ പരിചയമാക്കിയിട്ടു വേണം തുറന്നു വിടാൻ. 
ഇത്തരത്തിൽ നിക്ഷേപിചു കഴിഞ്ഞാൽ 24 മണിക്കൂറിനു ശേഷം തീറ്റകൊടുത്ത് തുടങ്ങാം. കുളത്തിൽ തന്നെ തീറ്റപാത്രങ്ങൾ സ്ഥാപിച്ച് തീറ്റ ഇതിലേക്ക് വച്ച് കൊടുക്കുക. കപ്പലണ്ടി പിണ്ണാക്ക്, തവിട് എന്നിവ 1:1 അനുപാതത്തിൽ കലർത്തി തീറ്റ തയ്യാറാക്കാം. കുറഞ്ഞ അളവിൽ ചെമ്മീൻ പൊടി, സോയാബീൻ പൊടി കക്കയിറച്ചി എന്നിവയും ചേർക്കുന്നത് നല്ലതാണു. മീൻ കുഞ്ഞുങ്ങളുടെ ശരീര തൂക്കത്തിന്റെ 4 മുതൽ 5 ശതമാനം വരെ അളവിൽ ഇങ്ങനെ തയ്യാറാക്കിയ തീറ്റ നൽകാവുന്നതാണു. വളരുന്നതിനനുസരിച്ച് അനുപാതം 2 മുതൽ 3 ശതമാനം വരെ കുറക്കാം. ആഴചയിൽ ഒരിക്കൽ ഒരു ശതമാനം വിറ്റാമിൻ ധാതുലവണ മിശ്രിതം തീറ്റയിൽ ചേർത്ത് നൽകുന്നത് വളർച്ച ത്വരിതമാക്കുവാനും പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും സഹായിക്കും. 

പി എച് ലവൽ എന്താണെന്നും എങ്ങനെ ടെസ്റ്റ് ചെയ്യാമെന്നും..

ജലത്തിന്റെ pH രാസഘടന പൊതുവേ 0 മുതല് 14 വരെയാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇതില് 0 മുതല് 6 വരെ അമ്ലത്വം നിറഞ്ഞ Acidic എന്നും 8 മുതല് 14വരെ ആള്ക്കലിന്, അമോണിയ പോലുള്ളവയുടെ സാന്നിദ്ധ്യം നിറഞ്ഞ Basic എന്നും അറിയപ്പെടുന്നു. 7 എന്നത് Neutral എന്നും അറിയപ്പെടുന്നു. ലെവല് 7 ആണ് പൊതുവേ മീന് വളര്ത്തുന്ന കുളത്തിലെ ജലത്തിനായി നിര്ദ്ധേശിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട്തന്നെ മത്സ്യം വളര്ത്തുവാന് ആഗ്രഹിക്കുന്നവര് ആദ്യം ചെയ്യേണ്ടത് ജലത്തിന്റെ pH ലെവല് 7 ലേക്ക് കൊണ്ടുവരിക എന്നതാണ്.

ഇതിനായി ആദ്യം ചെയ്യേണ്ടത് ഒരു ടെസ്റ്റ് ട്യൂബും (Test Tube) ഒരു Universal Indicator Solution ബോട്ടിലും വാങ്ങിക്കുക (ഇത് ലഭിക്കുന്നതിനായി ഹോസ്പിറ്റല്, മെഡിക്കല് എന്നിവയുടെ ഉപകരണങ്ങളും സാധന സാമഗ്രികളും വില്പന നടത്തുള്ള ഷോപ്പുകളെ സമീപിക്കാവുന്നതാണ്, മെഡിക്കല് ഷോപ്പുകളല്ല എന്നോര്ക്കുക). പരിശോധനയുടെ കൂടുതല് വ്യക്തതയ്ക്ക് വേണ്ടി Universal Indicator Solution ബോട്ടില് തന്നെ വാങ്ങുക, Paper കൊണ്ടുള്ള Universal Indicator പോലുള്ളവ ഒഴിവാക്കുക.
ഇനി ജലത്തിലെ pH പരിശോധിക്കുന്നത് എങ്ങിനെയെന്ന് നോക്കാം..ആദ്യം ടെസ്റ്റ് ട്യൂബ് കയ്യിലെടുത്ത് ഏത് ജലമാണോ പരിശോധിക്കേണ്ടത് ആ ജലത്തില് നിന്നും ടെസ്റ്റ്ട്യൂബിന്റെ പകുതി ഭാഗം വരെ നിറക്കുക. അതിനു ശേഷം Universal Indicator Solution ബോട്ടില് തുറന്ന് മൂന്നു തുള്ളി ടെസ്റ്റ്ട്യൂബിലെ ജലത്തിലേക്ക് ഇറ്റിക്കുക. ജലത്തിന്റെ നിറം മാറി വരുന്നത് കാണാം. ബോട്ടിലിന് പുറമേ കാണുന്ന 0 മുതല് 10 വരെയുള്ള നിറങ്ങളില് ഏതു നിറത്തോടാണ് ടെസ്റ്റ് ട്യൂബിലെ ജലത്തിന് സാമ്യതയെങ്കില് അതാണ് ആ ജലത്തിന്റെ pH ലെവല് നമ്പര്.
pH ലെവല് 7- ന് താഴെയാണ് കാണുന്നതെങ്കില് ഒരു ചട്ടിയിലോ മറ്റോ അല്പം ഉണങ്ങിയ ചാണകം പൊടിച്ചതും കുറച്ചു കക്ക നീറ്റിയ യദാര്ത്ഥ കുമ്മായവും മത്സ്യം വളര്ത്താന് ഉപയോഗിക്കുന്ന കുളത്തിലെ ഏതെങ്കിലും ഒരു മൂലയിലായി വെള്ളത്തിലേക്ക് ഇറക്കി കൊടുത്ത ശേഷം മുഴുവനും വെള്ളത്തില് ലയിക്കാന് സമയം അനുവദിക്കുക. (കുമ്മായം വെള്ളത്തിന്റെ അമ്ലത്വം നിയന്ദ്രിക്കാനും ഉണങ്ങിയ ചാണകം മത്സ്യങ്ങള്ക്ക് ജീവിക്കുവാനുള്ള പ്ലവഗങ്ങള് ഒരുക്കാനും വേണ്ടിയാണ്) വീണ്ടും ജലത്തിന്റെ pH മുന്പ് വിവരിച്ചപോലെ പരിശോധിക്കുക.
pH ലെവല് 7- ന് മേലെയാണ് കാണുന്നതെങ്കിലും ഇതുപോലെ ഒരു ചട്ടിയില് ഉണക്ക ചാണകം പൊടിച്ചതും ഒരു പാത്രത്തില് ഒരു കിലോവിന് താഴെ ഇത്തള് നീറ്റിയ കുമ്മായവും (വീണ്ടും ഓര്മ്മിപ്പിക്കുന്നു, കുമ്മായത്തില് മറ്റു യാതൊരു കലര്പ്പുമില്ല എന്നുറപ്പ് വരുത്തേണ്ടതാണ്) നന്നായി വെള്ളത്തില് കലര്ത്തിയ ശേഷം കുളത്തിലേക്ക് ഒഴിച്ച് കൊടുക്കുക. കുമ്മായം കുളത്തില് എല്ലാ ഭാഗത്തും എത്തിയെന്ന് ഉറപ്പായ ശേഷം ആദ്യം വിവരിച്ച പോലെ വീണ്ടും pH ലെവല് നിര്ണ്ണയിക്കേണ്ടതാണ്. ഇങ്ങിനെ വളരെ എളുപ്പത്തില് ജലത്തിന്റെ pH ലെവല് നമുക്ക്തന്നെ സ്വയംപരിശോധിക്കാവുന്നതാണ്.
ശ്രദ്ദിക്കുക : ഏഴിന് മേലെയായാലും താഴെയായാലും ചിലപ്പോള് കുമ്മായവും ഉണക്ക ചാണകവും പ്രയോഗിക്കേണ്ടി വരും, ചാണകമായാലും കുമ്മായമായാലും നല്കുന്നതിന് മുന്പും ശേഷവും pH ഇടവിട്ട് നോക്കുന്നതിലൂടെ ഇത് പരിഹരിക്കാവുന്നതാണ്.
ആശുപത്രി കള്ക്ക് വേണ്ട മെഡിക്കല് ഉപകരണങ്ങള് വില്ക്കുന്ന സ്ഥാപനങ്ങളില് (ഫാര്മസി അഥവ മെഡിക്കല് ഷോപ്പുകള് അല്ല എന്നോര്ക്കുക) ലഭ്യമാണ്, തൃശൂര് ജില്ലയില് ഉള്ളവര്ക്ക് സൊലൂഷന് ലഭിക്കുന്നതിന്.. തൃശൂര് എം ജി റോഡില് രാംദാസ് സിനിമയുടെ പുറകിലെ ഗേറ്റില് നിന്ന് പടിഞ്ഞാറ് വശത്തേക്ക് നോക്കിയാല് കോര്ണറിലായി ഗ്രൗണ്ട് ഫ്ലോറില് കാണുന്ന Chemind എന്ന മെഡിക്കല് സാമഗ്രികള് വില്ക്കുന സ്ഥാപനത്തില് ലഭിക്കും (സ്ഥാപനം കണ്ടെത്താന് എളുപ്പമാണ്) സൊലൂഷനും ടെസ്റ്റ് ട്യൂബിനും വില കുറവാണ് ഇത്‌ എളുപ്പമായ ഒരു രീതിയാണ്, അതുകൊണ്ട് തന്നെ മറ്റുള്ളവരെ ആശ്രയിച്ചു അനാവശ്യ ചെലവുണ്ടാക്കാതെ സ്വന്തമായി തന്നെ പരിശോധിക്കാന് ശ്രദ്ധിക്കുക. പേപ്പര് സൊലൂഷന് വില കുറവെങ്കിലും റിസള്ട്ട് അത്ര ഗുണം ചെയ്യില്ല, ഡിജിറ്റല് സൊലൂഷന് ഗുണം നല്ലതെങ്കിലും വില വളരെ വളരെ കൂടുതലാണ്..അതുകൊണ്ട് തന്നെ സൊലൂഷന് വാങ്ങുമ്പോള് എപ്പോഴും ബോട്ടില് സോലുഷന് തന്നെ ചോദിച്ചു വാങ്ങുക,
എവിടെ മീന് വളര്ത്തുകയാണെങ്കിലും വെള്ളത്തിന്റെ പി എച്ചും ഓക്സിജന്റെ അളവും നിര്ബന്ധമാണ്.. കര്മീന് നിക്ഷേപിക്കുന്നതിന് മുന്പ് വെള്ളത്തില് ഒന്നോ രണ്ടോ ചട്ടി ഉണങ്ങിയ ചാണകം പൊടിച്ചു ടാങ്കിന്റെ ഒരു വശത്ത് ഇട്ടു വെള്ളത്തില് നന്നായി കലരാന് അനുവദിക്കുക. പിന്നെ കരിമീന് വളര്ത്തുമ്പോള് മറ്റു മീനുകളേക്കാള് കൂടുതല് ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. മാത്രമല്ല കരിമീന് മാത്രമാണ് എങ്കില് ശുദ്ധജലത്തേക്കാള് കൂടുതല് ഉപ്പുവെള്ളത്തിലാണ് നല്ലത്.. ഒഴുക്കുള്ള ജലമാണ് പൊതുവേ നല്ലത്.. ഫൈബര് ടാങ്കാണ് എങ്കില് ഇടക്ക് വെള്ളം മാറ്റുകയും പി എച്ച് നോക്കിയ ശേഷം വെള്ളത്തില് ഓക്സിജന്റെ അളവ് കൂട്ടുകയോ ചെയ്യേണ്ടിവരും.. അതിനായി അക്വോറിയത്തില് ഉപയോഗിക്കുന്ന ചെറിയ മോട്ടോര് പോലുള്ളവ ഘടിപ്പിച്ചു പ്രവര്തിപ്പിച്ച് വെള്ളത്തില് കൂടുതല് ഓക്സിജന്റെ അളവ് കൂട്ടാം.. കരിമീന് വളര്ത്താന് കരിമീന് വാങ്ങിക്കുമ്പോള് ഒരിക്കലും പ്രൈവറ്റ് സ്ഥാപനങ്ങളില് നിന്ന് കുഞ്ഞുങ്ങളെ വാങ്ങിക്കാതെ സര്ക്കാര് നേരിട്ട്നടത്തുന്ന സ്ഥാപനങ്ങളില് നിന്ന് തന്നെ വാങ്ങിക്കാന് ശ്രമിക്കുക. കരിമീന്റെ എണ്ണം കൂടുന്നതിന് അനുസരിച്ച് ടാങ്കിന്റെ വലുപ്പവും കൂട്ടേണ്ടി വരും..എങ്ങിനെയായാലും ടാങ്കിന് അഞ്ചോ ആറോ അടി താഴ്ചയില് കൂടാന് പാടില്ല എന്നോര്ക്കുക.

വിവരങ്ങൾക്ക് കടപ്പാട്. 
ഗൂഗിൾ., എഫ് ബി.

അഭിപ്രായങ്ങള്‍

മറ്റു വാർത്തകൾ

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന പ്രത്യേക ജാഗ്രത നിർദ്ദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും, ആയതിനാൽ കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും നാളെ (04-05-2024) രാവിലെ 02.30 മുതൽ 05-05-2024 രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.    2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. 3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. പുറപ്പെടുവിച്ച സമയവും തീയതിയും: 01.00 PM; 03-05-202

കണ്ണമംഗലത്ത് തെരുവുനായ്ക്കൾ ആടുകളെ കൊന്നു

വേങ്ങര: തെരുവുനായ്ക്കൾ വളർച്ചയെത്തിയ രണ്ട് ആടുകളെ കടിച്ചുകൊന്നു. കണ്ണമംഗലം പഞ്ചായത്തിലെ ചെങ്ങാനി ഒന്നാം വാർഡിൽ പണ്ടാരപെട്ടി അസീസിന്റെ ആടുകളെയാണ് നായ്ക്കൾ കൊന്നത്. കൂടിന്റെ പൂട്ട് തകർത്ത് അകത്തുകയറിയ നായ്ക്കൾ ഒരു ആടിന്റെ വയർഭാഗം ഭക്ഷിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. വാർഡംഗം ടി.പി. ഇസ്മായിൽ സ്ഥലം സന്ദർശിച്ചു.  ഒരാഴ്ച മുമ്പ് ഇവിടെ രാത്രിയിൽ കോഴിക്കൂട് തകർത്ത് 10 കോഴികളെ കടിച്ചുകൊന്ന സംഭവവും ഉണ്ടായിട്ടുണ്ട്. എത്ര ബലമുള്ള കൂടും തകർക്കാൻ ശേഷിയുള്ള നായ്ക്കളാണ് അക്രമം നടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. തെരുവുനായ്ക്കളെ നിയന്ത്രിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

ഇന്നലെ രാത്രി കേരളത്തിൽ പൊള്ളുന്ന ചൂട്, മഴക്ക് ഇനിയും കാത്തിരിക്കണം

ഇന്നലെ രാത്രി 10 മണിക്ക് ശേഷവും കേരളത്തിൽ ചൂട് 30 ഡിഗ്രിക്ക് മുകളിലായിരുന്നു. കേരളത്തെ കൂടാതെ തമിഴ്നാടിന്റെയും കർണാടകയുടെയും ഏതാനും കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ചില ഭാഗങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമാണ് ഇന്നലെ രാത്രി ഈ രീതിയിൽ ചൂട് കൂടി നിന്നത്. ഇതിൽ തന്നെ പാലക്കാട്ടേയും തൃശ്ശൂരിലെയും ചില മേഖലകളിൽ ചൂട് വലിയതോതിൽ രാത്രി വർദ്ധിച്ചു.  പകൽ 40 ഡിഗ്രിക്ക് മുകളിൽ താപനില റിപ്പോർട്ട് ചെയ്ത തമിഴ്നാട്ടിലും കർണാടകയിലും ആന്ധ്രയിലും രാത്രി കൂൾ ആയിരുന്നു. കേരളത്തിൽ ഇന്നലെ രാത്രി ഉയർന്ന അന്തരീക്ഷ ആർദ്രത അഥവാ ഹ്യൂമിഡിറ്റിയും റിപ്പോർട്ട് ചെയ്തു. ചുരുക്കിപ്പറഞ്ഞാൽ രാത്രിയും പകലും കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥ . ലോഡ് കൂടി പലയിടത്തും കറണ്ടും പോയി.  മലപ്പുറത്ത് ആളുകൾ കെ.എസ്.ഇ.ബി ഓഫീസിൽ പോയാണ് അന്തിയുറങ്ങിയത്. അസാധാരണമായ അന്തരീക്ഷ സ്ഥിതിയാണ് കേരളത്തിലുള്ളത്.  ഈ അന്തരീക്ഷ സ്ഥിതി മെയ് 4 വരെ തുടരാനാണ് സാധ്യത.  തുടർന്ന് ദക്ഷിണേന്ത്യക്ക് മുകളിലുള്ള കാറ്റിന്റെ പാറ്റേണിൽ മാറ്റം വരുകയും ചൂടു കുറയുകയും മഴ ലഭിക്കുകയും ചെയ്യും. നമ്മൾ കുറെ ദിവസം മുമ്പേ പറഞ്ഞ ഒരു പോസ്റ്റിൽ ITCZ (intertropical co

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൂടുതൽ വാർത്തകൾ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.