ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന പ്രത്യേക ജാഗ്രത നിർദ്ദേശം

നാവിക സേനയ്ക്കായി വികസിപ്പിച്ച അത്യാധുനിക സോണാർ സംവിധാനമുള്ള കപ്പൽ ഇടുക്കി ഡാമിൽ ഇറക്കി

ഇടുക്കി ഡാമിൻ്റെ ഭാഗമായ കുളമാവ് ജലാശയത്തിൽ നാവികസേനയുടെ പുതിയ പരീക്ഷണ കപ്പൽ പ്രവർത്തനം തുടങ്ങി. ഇന്ത്യൻ നാവിക സേനയ്ക്കായി വികസിപ്പിച്ച അത്യാധുനിക സോണാർ സംവിധാനമുള്ള കപ്പലാണ് ഡാമിൽ ഇറക്കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമിച്ച പരീക്ഷണ കപ്പലിന്റെ ഭാഗങ്ങൾ കുളമാവിൽ എത്തിച്ച് സംയോജിപ്പിക്കുകയായിരുന്നു. സോണാർ സംവിധാനത്തിലെ സെൻസറുകളുടെ ദ്രുതവിന്യാസത്തിനും അവ എളുപ്പത്തിൽ വീണ്ടെടുക്കുന്നതിനും വേണ്ടിയുള്ള പരീക്ഷണങ്ങൾക്കാണ് ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു പ്ലാറ്റ്ഫോമും അന്തർവാഹിനി പോലെ വെള്ളത്തിൽ താഴ്ന്നു കിടക്കുന്ന മറ്റൊന്നുമാണ് പരീക്ഷണ കപ്പലിലെ സംവിധാനങ്ങൾ 

തിരഞ്ഞെടുപ്പ്‍: വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ (ഇ.വി.എം) കമ്മീഷനിങ് മലപ്പുറം ജില്ലയില്‍ തുടങ്ങി. സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ഇ.വി.എം ബാലറ്റ് ലേബലുകള്‍ ബാലറ്റ് യൂണിറ്റുകളില്‍ പതിച്ച് സീല്‍ ചെയ്ത ശേഷം കണ്‍ട്രോള്‍ യൂണിറ്റുകള്‍ ടാഗുകള്‍ ഉപയോഗിച്ച് സീല്‍ ചെയ്യുന്നതാണ് ഇ.വി.എം കമ്മീഷനിങ് പ്രക്രിയ. പൊന്നാനി, മലപ്പുറം ലോക്‌സഭാ മണ്ഡലങ്ങളിലേക്കും വയനാട് മണ്ഡലത്തില്‍ പെട്ട വണ്ടൂര്‍, നിലമ്പൂര്‍, ഏറനാട് എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിങ് യന്ത്രങ്ങളാണ് ജില്ലയില്‍ സജ്ജീകരിക്കുന്നത്. ഓരോ നിയമസഭാ മണ്ഡലങ്ങളിലും വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകളില്‍ വെച്ച് അസിസ്റ്റന്റ്‍ റിട്ടേണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് കമ്മീഷനിങ് നടക്കുന്നത്.  വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലാണ് കമ്മീഷനിങ്. കമ്മീഷനിങ്ങിനോടടൊപ്പം മോക്‌പോളിങും നടത്തുന്നുണ്ട്. ജില്ലയിലെ വിവിധ കമ്മീഷനിങ് കേന്ദ്രങ്ങൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി.ആര്‍ വിനോദ്, പൊന്നാനി വരണാധികാരിയായ എ.ഡി.എം കെ. മണികണ

മഷി പുരളാന്‍ ഇനി അഞ്ചുനാള്‍; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി

മഷിപുരണ്ട ചൂണ്ടുവിരല്‍ നമ്മുടെ തിരഞ്ഞെടുപ്പിന്റെ മുഖമുദ്രയാണ്്. ജനാധിപത്യപ്രക്രിയയില്‍ പങ്കെടുത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചതിന്റെ അഭിമാന ചിഹ്നം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള ലോക്‌സഭ തിരഞ്ഞെടുപ്പിന് 5 നാള്‍ മാത്രം അവശേഷിക്കെ സമ്മതിദാനത്തിന്റെ അടയാളമായി പുരട്ടാനുള്ള മായാമഷി (ഇന്‍ഡെലിബിള്‍ ഇങ്ക്) സംസ്ഥാനത്തെ മുഴുവന്‍ വിതരണ കേന്ദ്രങ്ങളിലും എത്തി. 63,100 കുപ്പി(വയല്‍) മഷിയാണ് ലോക്‌സഭ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഉപയോഗിക്കുന്നതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. കള്ളവോട്ട് തടഞ്ഞ് കുറ്റമറ്റവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താനായി ഉപയോഗിക്കുന്ന മഷിയടയാളം രാജ്യത്തെ തിരഞ്ഞെടുപ്പിന്റെ അഭിമാനം ചിഹ്നം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.     ഇക്കുറി 2,77,49,159 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. ഒരു വോട്ടര്‍ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലില്‍ പുരട്ടുന്നതിന്റെ ഉദ്ദേശ്യം. കള്ളവോട്ടുകള്‍ തടയാന്‍ ഈ സംവിധാനത്തിനാകും. വിരലില്‍ പുരട്ടിയാല്‍ വെറും നാല്‍പതു സെക്കന്റുകൊണ്ട് ഉണങ്ങിത്തീരുന്ന ഈ മഷി മായ്ക്കാനാവില്ല. പോളിംഗ് ദിനം കഴിഞ്ഞും ദിവസങ്ങളെടുക്കു

കടലുണ്ടി പുഴ ദിനംപ്രതിവറ്റി വരളുന്നു, വീടുകളിൽ കിണറ്റിലും വെള്ളം താഴ്ന്നു

വേനൽ കടുത്തതോടെ ജലനിധി പദ്ധതിയിലൂടെ കുടിവെള്ളം എത്തിക്കുന്നതിന്ന് വേണ്ടി പുഴയിൽനിന്ന് വെള്ളം അടിച്ചു കൊണ്ടുപോകുന്നത്കാരണവും, കൃഷിക്കായി വെള്ളം കൊണ്ടുപോകുന്നത് കാരണവും വെള്ളത്തിന്റെ ആവിശ്യം വൻതോതിൽ ഉയർന്നതിനാൽ പുഴയിലെ വെള്ളം വെൻതോതിൽ താഴ്ന്ന്കൊണ്ടിരിക്കുന്നു. കഴിഞ്ഞ കടുത്ത വേനലിൽപോലും  മുന്ന് മീറ്ററിൽ കൂടുതൽ വെള്ളം ഉള്ള സ്ഥള്ളത് ഇപ്പോൾ വെള്ളം എല്ലാം വറ്റി മണൽകാണുന്ന അവസ്ഥഎത്തി, കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പല ജില്ലകളിലും വേനൽ മഴ ലഭിച്ചേങ്കിലും കടലുണ്ടിപ്പുഴ ഒഴുകുന്ന മലപ്പുറം ജില്ലയിൽ എവിടെയും കാര്യമായ മഴ ലഭിക്കാത്തത് കാര്യമാണമായും വെള്ളം കുറഞ്ഞുകൊണ്ടിരിക്കുകയാണ്, കടലുണ്ടിപ്പുഴയുടെ സമീപത്തുള്ള ഉയർന്ന സ്ഥലങ്ങളിലെ ചില വീടുകളിലെ കിണറുകളിൽ ഇപ്പോൾ തന്നെ വെള്ളം വറ്റാൻ തുടങ്ങി, വലിയോറ പാടത്തേക്ക് തിങ്കളാഴ്ച മുതൽ രാത്രി വെള്ളം പമ്പ് ചെയ്യുകയില്ലന്നും വാഴ,പൂള എന്നിവയുടെ തോട്ടം അല്ലാത്ത തോട്ടങ്ങൾ നിനക്കുന്നവർ  20 ദിവസം കഴിഞ്ഞ് മാത്രമേ തോട്ടം നിനക്കാവുഎന്നും.വാഴ,പൂള, കൃഷി ചെയ്യുന്ന കൃഷിക്കാർ 15 ദിവസത്തിലും തോട്ടം നിനക്കുക എന്നും പച്ചക്കറി ഒന്നര ദിവസ പ്രകാരവും ന

ചേളാരി വാടക വീട്ടിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.

തേഞ്ഞിപ്പാലം: ചേളാരി അങ്ങാടിക്കടുത്ത് വാടക വീട്ടിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ പൂക്കോട്ടുപാടം സ്വദേശി പരേതനായ ചിറയിൽ വീട്ടിൽ തോ മസിൻ്റെ മകൻ സിടി മാത്യു (53)വിനെയാണ് മരിച്ചനിലയിൽ കാണപ്പെട്ടത്. ഹോട്ടൽ തൊഴിലാളിയാണ്. സംഭവ സമയം മാത്യു തനിച്ചായിരുന്നു. വാടകക്ക് താമസിക്കുന്ന മറ്റുളളവർ എത്തിയപ്പോൾ മാത്യുവിന്റെ മുറി ഉള്ളിൽ നിന്നും പൂട്ടിയിട്ട നിലയിലായിരുന്നു. നാട്ടിൽ പോകണമെന്നു പറഞ്ഞ് ബുധനാഴ്‌ച ഹോട്ടലിൽ നിന്നും യാത്ര പറഞ്ഞിറ ങ്ങിയിരുന്നു. വാതിലിൽ തട്ടി വിളിച്ചിട്ടും ഉള്ളിൽ നിന്നും പ്രതികരണമി ല്ലാത്തതിനാൽ പൊലീസിൽ അറിയിക്കുകയും തുടർന്ന് പൊലീസ് എത്തിയ ശേഷം ലോക്ക് തകർത്ത് വാതിൽ തുറന്നപ്പോഴാണ് കട്ടിലിനു താഴെ നിലത്ത് മരിച്ച നിലയിൽ മാത്യുവിനെ കണ്ടത്തിയത്. തേഞ്ഞിപ്പലം പൊലീസും മലപ്പുറത്ത് നിന്നെത്തിയ വിരലടയാള വിദഗ്‌ധരും സംഭവ സ്ഥലത്ത് പരിശോധന നടത്തി.

ഒരു സ്ത്രീക്ക് തന്റെ പുരുഷനിൽ നിന്ന് കിട്ടേണ്ട അത്യാവശ്യ സാധനം എന്താണെന്ന് ഏട്ടന് അറിയുമോ??... "

  " അത് പിന്നെ ഇത്ര പബ്ലിക് ആയി ചോദിച്ചാൽ. രാത്രി കിടക്കുമ്പോൾ പറഞ്ഞാൽ പോരെ " " അയ്യേ...പബ്ലിക് ആയി പറയാവുന്ന ഉത്തരമാണ് എനിക്ക് വേണ്ടത്, പറഞ്ഞില്ലെങ്കിൽ നിങ്ങള് തോറ്റു, പറഞ്ഞാൽ സമ്മാനം ഉണ്ട് " " അങ്ങനാണേ ഒരു ദിവസം സമയം തരണം. ഞാൻ എവിടുന്നെങ്കിലും ശെരി ഉത്തരം സംഘടിപ്പിച്ചു തരാം..." "ഒന്നല്ല, ഒരാഴ്ച തരാം..." അലക്കാനുള്ള വസ്ത്രങ്ങൾ ഓരോന്നും നുള്ളിപ്പെറുക്കി ഒരു ബക്കറ്റിലാക്കി അവൾ മുറിവിട്ട് പുറത്തേക്കിറങ്ങി. പക്ഷേ,അവൾ തൊടുത്തുവിട്ട ചോദ്യം അപ്പോഴേക്കും എന്റെ മനസ്സിനെ അസ്വസ്ഥമാക്കാൻ തുടങ്ങിയിരുന്നു. ഓഫീസിലെ ഇടവേളക്കിടെയിൽ , അരുണുമായുള്ള പതിവ് സംഭാഷണത്തിനിടെ ഞാനാ ചോദ്യം അവനോട് ആവർത്തിച്ചു. " അയ്യേ അത് ഇതുവരെ നിനക്കറിയില്ലേ, നീയിങ്ങനെ ഒരു മണകൊണാഞ്ചനായല്ലോ ഡാ " "പോടാ ചെറ്റേ, ഇത് നീ ഉദ്ദേശിച്ച "ആ" ഉത്തരമല്ല " " എങ്കിൽ പിന്നെ ഈ ഫെമിനിസ്റ്റുകൾ പറയുന്നപോലെ സ്വാതന്ത്ര്യം, സമത്വം അങ്ങനെ എന്തേലും ആകും... " അതൊരു പറയാൻ കൊള്ളാവുന്ന ഉത്തരം ആയിട്ടാണ് എനിക്ക് തോന്നിയത്. ഒരുപക്ഷേ അവളുദ്ദേശിച്ച മറുപടിയും അതുത

കുട്ടികളുടെ കളി ഓണ്‍ലൈനില്‍’; രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുട്ടികളിലെ ഓണ്‍ലൈന്‍ ഗെയിം കളി അപകടത്തിലേക്ക് പോകുന്നത് തടയണമെന്ന് പൊലീസ്. ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗത്തിനെതിരെ കുട്ടികളെ നിയന്ത്രിക്കുന്നതിന് മുന്‍പ്, രക്ഷിതാക്കള്‍ അവര്‍ക്ക് മാതൃകയാവണമെന്നാണ് പൊലീസ് അറിയിച്ചത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ അപകടമാകുന്നത് എങ്ങനെയാണെന്നും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പൊലീസ് വിശദീകരിക്കുന്നു. *പൊലീസ് അറിയിപ്പ് ചുവടെ:*👇 ഓണ്‍ലൈന്‍ ഗെയിമുകള്‍ അപകടമാകുന്നതെങ്ങനെ? 1. ഭക്ഷണം പോലും ഉപേക്ഷിച്ചു ഗെയിം കളിക്കാന്‍ തുടങ്ങുക. 2. ഗെയിം കളിക്കാനുള്ള വ്യഗ്രത എപ്പോഴും കാണിക്കുക. 3. കളിക്കേണ്ട എന്നു തീരുമാനിച്ചാലും അതിനു സാധിക്കാത്ത അവസ്ഥ. 4. ഗെയിം നിര്‍ത്താന്‍ മറ്റാരെങ്കിലും ആവശ്യപ്പെടുമ്പോള്‍ ദേഷ്യം തോന്നുക. 5. മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത അവസ്ഥ. 6. എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോഴോ കൂട്ടുകാരുമായി വഴക്കിടുമ്പോഴോ മാനസികസമ്മര്‍ദം കുറയ്ക്കാന്‍ ഗെയിം തെരഞ്ഞെടുക്കുക. *മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍* 1. മാതാപിതാക്കള്‍ കുട്ടികളുടെ ഫോണ്‍ ഉപയോഗം നിരീക്ഷിക്കുക. 2. സേര്‍ച്ച് ഹിസ്റ്ററി പരിശോധിക്കുക. 3. കുട്ടികളോടൊപ്പം സമയം ചെലവഴി

കക്കാട് പൂട്ടിയിട്ട വീട്കുത്തിത്തുറന്ന് മോഷണംസ്വർണവും പണവും കവർന്നു

 ദേശീയപാത കക്കാട് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം; ഒമ്പത് പവനും പണവും കവർന്നു. കക്കാട് മുളമുക്കിൽ രവീന്ദ്രനാഥിന്റെ വീട്ടിൽ ഇന്നലെ രാത്രിയിലാണ് മോഷണം നടന്നത്. ഒമ്പത് പവനും 2500 രൂപയുമാണ് നഷ്ടപ്പെട്ടത്. വീട്ടുകാർ ഇന്നലെ വീട് പൂട്ടി കടലുണ്ടിയിലുള്ള മകളുടെ വീട്ടിൽ പോയതായിരുന്നു. വീടിന്റെ മുൻവശത്തെ ലോക്ക് പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ വീടിന്റെ പിറക്ക് വശത്തുള്ള ഗ്രില്ലും വാതിലും പൊട്ടിച്ച് അകത്ത് കടക്കുകയായിരുന്നു. വിറക് പുരയിൽ സൂക്ഷിച്ചിരുന്ന ബിക്കാസ് ഉപയോഗിച്ചാണ് വാതിലും ഗ്രില്ലും തകർത്തത്. ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചആഭരണങ്ങളും പണവുമാണ് മോഷണം പോയത്. വീടിന്റെ ഇരുനിലകളിലെയും റൂമുകളിലും സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണുള്ളത്. വീടിന്റെ പിറകുവശത്തെ വാതിൽ തുറന്നുകിടക്കുന്നത് കണ്ട് അയൽവീട്ടുകാരാണ് വീട്ടുകാരെ വിവരമറിയിച്ചത്. വീട്ടുകാർ എത്തി പരിശോധന നടത്തിയപ്പോഴാണ് സ്വർണവും പണവും നഷ്‌ടപ്പെട്ട കാര്യം മനസിലായത്. തുടർന്ന് തിരൂരങ്ങാടി പോലീസിൽ നൽകിയ പരാതിയിൽ സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു.

കക്കാടംപുറത്ത് അതിഥി തൊഴിലാളിയുടെ ദുരൂഹ മരണം; പാൻക്രിയാസ് പൊട്ടി രക്തം പുറത്തേക്ക് വന്നു;

കക്കാടംപുറത്ത് അതിഥി തൊഴിലാളിയുടെ ദുരൂഹ മരണം; പാൻക്രിയാസ് പൊട്ടി രക്തം പുറത്തേക്ക് വന്നു; അമിത മദ്യപാനം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വേങ്ങര കക്കാടംപുറത്ത് അതിഥി തൊഴിലാളിയുടെ ദുരൂഹ മരണം അമിത മദ്യപാനം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഒറീസ സ്വദേശി രാംചന്ദ് പൂജാരി (55) ആണ് മരിച്ചത്. അളവില്‍ കൂടുതല്‍ മദ്യം ശരീരത്തില്‍ ഉണ്ടായിരുന്നു. അമിതമദ്യപാനം മൂലം പാൻക്രിയാസ് പൊട്ടി രക്തം പുറത്തേക്ക് വന്നതാണ് മരണകാരണം. എആർ നഗറിൽ ഇന്നലെ പുലർച്ചെയാണ് സംഭവം പുറത്തറിഞ്ഞത്. തൊട്ടടുത്ത മുറിയിൽ താമസിക്കുന്നവരുമായാണ് സംഘർഷം ഉണ്ടായത്. മദ്യലഹരിയിൽ ആയിരുന്നെന്ന് സംശയിക്കുന്നു. അടുത്ത മുറിയിൽ താമസിക്കുന്ന ഇയാളുടെ ബന്ധുക്കൾ കൂടിയായ 2 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

പുഴയിൽ മുങ്ങിമരിച്ച സഹോദരിമാരുടെ മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക്`

> ഇന്നലെ കോട്ടുമല പുഴയിൽ മുങ്ങിമരിച്ച സഹോദരിമാരുടെ മയ്യത്ത് നിസ്കാരം ഒരുമിച്ച്  വേങ്ങര കാവുങ്ങൽ ജുമാ മസ്ജിദിൽ വെച്ച് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.  പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി  ഉച്ചക്ക് മൂന്ന് മണിക്ക്  (സമയത്തിൽ മാറ്റം ഉണ്ടാകും) പള്ളിയിൽ എത്തിക്കും.  ചെറിയ മകൾ അജ്മല തസ്‌നിയുടെ മയ്യിത്ത് കാവുങ്ങൽ ജുമാ മസ്ജിദ്  കബർസ്ഥാനിലും മൂത്ത മകൾ മുബഷിറയുടെ മയ്യിത്ത് വലിയോറ ചിനക്കൽ ജുമാ മസ്ജിദിലും മറവ് ചെയ്യും. ഇന്നലെ വൈകീട്ട് നാലരയോടെ ഊരകം കോട്ടുമല കാങ്കെടക്കടവിലാണ് അപകടം. മൂത്ത സഹോദരിയുടെ കോട്ടുമലയിലെ മുട്ടപറമ്പൻ വീട്ടിലേക്ക് വിരുന്നെത്തിയതായിരുന്നു ഇരുവരുടെയും കുടുംബങ്ങൾ. ഇവിടെനിന്നാണ് കടവിലേക്ക് കുളിക്കാൻപോയത്. ഇരുവരും നീന്തലറിയാത്തവരാണ്. മൂന്നാൾ ആഴത്തിൽ വെള്ളമുള്ള കുഴിയുള്ള ഭാഗത്താണ് ഇരുവരും മുങ്ങിത്താഴ്ന്നത്. കൂടെയുണ്ടായിരുന്ന കുട്ടികൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇവർ ബഹളം വെച്ചതിനെത്തുടർന്ന് കുളികഴിഞ്ഞ് കയറിപ്പോയ സഹോദരീ പുത്രൻ സഹദ് തിരികെവന്ന് കുട്ടികളെ കരയിലേക്കു വലിച്ചിട്ട് രക്ഷപ്പെടുത്തി. ബഹളം കേട്ടെത്തിയ സമീപവാസികളാണ് മുങ്ങിത്താഴുകയാ

കൂടുതൽ വാർത്തകൾ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ