വേനൽ കടുത്തതോടെ ജലനിധി പദ്ധതിയിലൂടെ കുടിവെള്ളം എത്തിക്കുന്നതിന്ന് വേണ്ടി പുഴയിൽനിന്ന് വെള്ളം അടിച്ചു കൊണ്ടുപോകുന്നത്കാരണവും, കൃഷിക്കായി വെള്ളം കൊണ്ടുപോകുന്നത് കാരണവും വെള്ളത്തിന്റെ ആവിശ്യം വൻതോതിൽ ഉയർന്നതിനാൽ പുഴയിലെ വെള്ളം വെൻതോതിൽ താഴ്ന്ന്കൊണ്ടിരിക്കുന്നു.
കഴിഞ്ഞ കടുത്ത വേനലിൽപോലും മുന്ന് മീറ്ററിൽ കൂടുതൽ വെള്ളം ഉള്ള സ്ഥള്ളത് ഇപ്പോൾ വെള്ളം എല്ലാം വറ്റി മണൽകാണുന്ന അവസ്ഥഎത്തി, കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പല ജില്ലകളിലും വേനൽ മഴ ലഭിച്ചേങ്കിലും കടലുണ്ടിപ്പുഴ ഒഴുകുന്ന മലപ്പുറം ജില്ലയിൽ എവിടെയും കാര്യമായ മഴ ലഭിക്കാത്തത് കാര്യമാണമായും വെള്ളം കുറഞ്ഞുകൊണ്ടിരിക്കുകയാണ്, കടലുണ്ടിപ്പുഴയുടെ സമീപത്തുള്ള ഉയർന്ന സ്ഥലങ്ങളിലെ ചില വീടുകളിലെ കിണറുകളിൽ ഇപ്പോൾ തന്നെ വെള്ളം വറ്റാൻ തുടങ്ങി,
വലിയോറ പാടത്തേക്ക് തിങ്കളാഴ്ച മുതൽ രാത്രി വെള്ളം പമ്പ് ചെയ്യുകയില്ലന്നും വാഴ,പൂള എന്നിവയുടെ തോട്ടം അല്ലാത്ത തോട്ടങ്ങൾ നിനക്കുന്നവർ 20 ദിവസം കഴിഞ്ഞ് മാത്രമേ തോട്ടം നിനക്കാവുഎന്നും.വാഴ,പൂള, കൃഷി ചെയ്യുന്ന കൃഷിക്കാർ 15 ദിവസത്തിലും തോട്ടം നിനക്കുക എന്നും പച്ചക്കറി ഒന്നര ദിവസ പ്രകാരവും നിനക്കുക എന്നും കർഷകർക്ക് നിർദ്ദേശം ലഭിച്ചു. പുഴയിൽ വെള്ളം വളരെ കുറഞ്ഞതിനാൽ പാടത്തേക്ക് വെള്ളം അടിക്കുന്ന ഒരു മോട്ടോറിന്റെ പൈപ്പ് ഇപ്പൊൾ പൊന്തിയ നിലയിലാണ് അത് കൊണ്ട് വെള്ളം അടിക്കുന്നത് താൽകാലികമായി നിർത്തിവെച്ചുടെ എന്ന നിർദ്ദേശം ഉദോഗസ്ഥർ ഇപ്പോൾ തന്നെ മുന്നോട്ട് വെക്കുന്നുണ്ട്
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ