സ്കൂൾ വിട്ടെത്തിയ വിദ്യാർത്ഥികൾ തമ്മിൽ ബസ്റ്റാൻഡിൽ സംഘർഷം. കൊണ്ടോട്ടി പരിസര പ്രദേശത്തുള്ള രണ്ട് സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലാണ് ഇന്നലെ വൈകുന്നേരം ബസ്സ്റ്റാൻഡിൽ വെച്ച് അടിപിടി ഉണ്ടായത്. വളരെ തിരക്കേറിയ സമയത്താണ് ഏറ്റുമുട്ടൽ നടന്നത്. കൂട്ടം കൂടിയുള്ള അടിപിടി ശാന്തമാക്കാൻ നാട്ടുകാരും ബസ് ജീവനക്കാരും ശ്രമിച്ചെങ്കിലും പോലീസ് എത്തിയതോടെയാണ് വിദ്യാർത്ഥികൾ പിൻ വലിഞ്ഞത്. സ്റ്റാൻഡിൽ ബസുകൾക്ക് സർവീസ് നടത്തുന്നത് തടസപ്പെടും വിധം ആണ് സംഘർഷം ഉണ്ടായത്. സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ പരിഭ്രാന്തരായി ഈയിടെ സംസ്ഥാനത്ത് പലയിടങ്ങളിലും ഇത്തരത്തിലുള്ള സംഘർഷങ്ങൾ നടന്നിരുന്നു. മലപ്പുറം ജില്ലയിൽ നിലമ്പൂരിലും കുറ്റിപ്പുറത്തുമടക്കം അടി നടന്നിരുന്നു. നിലമ്പൂരില്‍ ഓണാഘോഷത്തിനിടെയാണ് സ്കൂള്‍ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല് നടന്നത്. വിദ്യാർത്ഥികൾ തമ്മിൽ നിസാര കാര്യങ്ങളുടെ പേരിലാണ് കൂട്ടം കൂടി അടിപിടി കൂടുന്നത്.
ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇