അടുത്ത സർക്കീറ്റിന് ഒരുങ്ങിക്കോളീ.... ഇത്തവണ താമരശ്ശേരിയിലേക്കാണ് സർക്കീറ്റ്.... ഉറുമി വെള്ളച്ചാട്ടം: പൂവാറൻതോടിന്റെ താഴ്വരയിലെ കോടയിറങ്ങുന്ന മലനിരകൾക്കും ഉരുളൻ പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകുന്ന കാട്ടുചോലകൾക്കും ഇടയിലൂടെ നുരഞ്ഞു പതഞ്ഞൊഴുകുന്ന ഈ വെള്ളച്ചാട്ടം കാഴ്ചക്കാരെ അനുഭൂതിയുടെ പാരമ്യത്തിൽ എത്തിക്കുന്നു. വാവുൽ മല: കോഴിക്കോട് ജില്ലയിലെ ഏറ്റവും ഉയരമുള്ള പ്രദേശമായ വാവുൽ മല. കേരളത്തിലെ പശ്ചിമ ഘട്ട മലനിരകളിലെ വെള്ളരിമലയിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത്. സാഹസികത നിറഞ്ഞ ട്രക്കിങ് അനുഭവങ്ങൾ സമ്മാനിക്കുന്ന ഇവിടം കുത്തനെയുള്ള പാറക്കെട്ടുകളും മലഞ്ചെരിവുകളും നിറഞ്ഞ ഭൂപ്രദേശമാണ്. മുത്തപ്പൻ പുഴ: ഇരവഞ്ഞിപ്പുഴയുടെ ഉത്ഭവകേന്ദ്രമായ മലയോര ഗ്രാമത്തിലാണ് മുത്തപ്പൻ പുഴ. ചുറ്റിലും വള്ളിപ്പടർപ്പ് നിറഞ്ഞ മരങ്ങളും തണുത്ത കാറ്റും ഇവിടത്തെ കാഴ്ചയുടെ അനുഭൂതി കൂട്ടുന്നു... മരത്തടി കൊണ്ട് നിർമ്മിച്ച പാലം ഇവിടത്തെ സവിശേഷതയാണ്. പാറക്കൂട്ടങ്ങൾക്ക് നടുവിലേക്ക് ഒഴുകിയെത്തുന്ന തെളിഞ്ഞ വെള്ളം യാത്രക്കാരന്റെ മനസ്സ് നിറയ്ക്കും. വനപർവ്വം: കോഴിക്കോട് ജില്ലയിലെ ഈങ്ങപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ജൈവ വൈവിധ്യ
ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇