വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സയുടെ ഉത്ഘാടനം 11മണിക്ക് വേങ്ങര നിയോജകമണ്ഡലം MLA പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് നിർവഹിച്ചു 2020ജൂലൈയില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ബഹുനില കെട്ടിടം പണി തീര്‍ക്കുകയും 35കിടക്കകള്‍ സജ്ജീകരിക്കുകയും ചെയ്തിരുന്നു. കൊവിഡ് വ്യാപനത്തോടെ ഈ കെട്ടിടം സെകണ്ടറി ട്രീറ്റ്മെന്റ് സെന്ററാക്കിമാറ്റി. കഴിഞ്ഞ ഒക്ടോബര്‍ 31ന് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം സെകണ്ടറി ട്രീറ്റ് മെന്റ് സെന്റര്‍ അടച്ച് പൂട്ടുകയും ഇതിലേക്ക് നിയമിച്ചവരെ പിരിച്ച് വിടുകയും ചെയ്ത ശേഷം ഈ കെട്ടിടം ഒഴിഞ്ഞ് കി ടക്കുകയായിരുന്നു. താഴെ നിലയിലെ ഒ പി മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഡയാലിസ് യൂണിറ്റ് തുടങ്ങുന്നതിന് നാലു കോടി രൂപ ചെലവിട്ട് നിർമ്മാണം പൂർത്തിയാക്കിയതാണ് പുതിയ കെട്ടിടം. ഇവയിലാണ് കിടത്തി ചികിത്സ തുടങ്ങുന്നത്. എക്സ്റേ, ആധുനിക പരിശോധനാ സൗകര്യമുള്ള മെഡിക്കൽ ലാബ് സൗകര്യവും ആശുപത്രിയില്‍ നിലവില്‍ ലഭ്യമാണ്. ഒരു സിവിൽ സർജനും എട്ട് അസിസ്റ്റന്റ് സർജൻ മാരടക്കം ഒമ്പത് ഡോക്ടർമാരും , അഞ്ചു സ്റ്റാഫ് നഴ്സും , മൂന്ന് ലാബ് ടെക്നീഷ്യൻമാരും , നാലു ഫാ
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി