ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ 63 ലക്ഷം രൂപയുടെ സ്വർണ്ണം പോലീസ് പിടികൂടി.

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

വേങ്ങര ഗ്രാമ പഞ്ചായത്ത് 14-വാർഡിൽ ബയോബിൻ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു

പുത്തനങ്ങാടി: വേങ്ങര ഗ്രാമ പഞ്ചായത്തിലെ 2021-22 സാമ്പത്തിക വർഷത്തിലെ തനത് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ ബയോബിൻ പദ്ധതിയുടെ വിതരണോദ്ഘടനം വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് ൻറ്റെ അദ്യക്ഷതയിൽ ബ്ലോക്ക് മെമ്പർ സുഹിജാ ഇബ്രാഹിം വാർഡിലെ ഗുണഭോക്താക്കൾക്ക് നൽകി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ബയോബിൻ അടുക്കളമാലിന്യങ്ങളെ പ്രകൃതിദത്തമായ വിഘടന സംവിധാനം വഴി ബാക്റ്റീരിയയെ ഉബയോഗിച്ച് ജൈവ വളമാക്കി മാറ്റുന്നു. വാർഡിൽ നിന്നും മുൻകൂട്ടി അപേക്ഷസ്വീകരിച്ച 150തോളം വരുന്ന വീടുകളിലേക്കാണ് ബയോബിൻ വിതരണം ചെയ്യുന്നത്. അൻവർ മാട്ടിൽ,അലി എ.കെ, യൂനസ് കെ, ഹാരിസ് ഇ.വി, സുഹൈയിൽ, മുസ്തഫ കെ, മുഹമ്മദ് പാറയിൽ, അലി എ.കെ,തുടങ്ങിയവർ പങ്കെടുത്തു.

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്രവർത്തകൾ

പ്രഭാത വാർത്തകൾ  ◼️രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പ്പറ്റയിലെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. സുപ്രീം കോടതിയുടെ ബഫര്‍ സോണ്‍ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെട്ടില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഓഫീസിലേക്ക്  തള്ളിക്കയറിയ പ്രവര്‍ത്തകര്‍ സാധനങ്ങളും ഫയലുകളും നശിപ്പിച്ചു. ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചു.  പൊലീസ് ലാത്തിച്ചാര്‍ജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്. ബഫര്‍സോണ്‍ പ്രഖ്യാപിച്ച സുപ്രീം കോടതി ഉത്തരവില്‍ സംസ്ഥാന സര്‍ക്കാരുകള്‍ റിപ്പോര്‍ട്ടു നല്‍കണമെന്നാണു നിര്‍ദേശിച്ചിരുന്നത്. ◼️രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ 19 എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം അറസ്റ്റിലായി. അക്രമ സമയത്തു സ്ഥലത്തുണ്ടായിരുന്ന കല്‍പറ്റ ഡിവൈഎസ്പിയെ സസ്പെന്‍ഡു ചെയ്തു. എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണ ചുമതല. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെ

മറിമായത്തിലെ സുമേഷേട്ടൻ, നടൻ വിപി ഖാലിദ് അന്തരിച്ചു

കൊച്ചി: നടൻ വി.പി. ഖാലിദ് അന്തരിച്ചു. കൊച്ചിൻ നാഗേഷ് എന്നാണ് ആദ്യ കാലത്ത് അറിയപ്പെട്ടിരുന്നത്. ആലപ്പി തിയറ്റേഴ്സ് അംഗമായിരുന്ന അദ്ദേഹം നാടകങ്ങളിൽ വേഷമിട്ടായിരുന്നു തുടക്കം. നാടകങ്ങളിൽ നടനായിരുന്ന അദ്ദേഹം പിന്നീട് സംവിധായകനും രചയിതാവുമായി. 1973ൽ പുറത്തിറങ്ങിയ പെരിയാറിലൂടെ സിനിമയിലെത്തി. ഫോർട്ടുകൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്. മക്കൾ: ഷാജി ഖാലിദ്, ഛായാഗ്രാഹകൻ ഷൈജു ഖാലിദ്, സംവിധായകൻ ഖാലിദ് റഹ്മാൻ, ജിംഷി ഖാലിദ്.

വേങ്ങരയിൽ നിന്നുള്ള പത്രവർത്തകൾ

പ്രഭാത വാർത്തകൾ  ◼️മഹാരാഷ്ട്രയിലെ എല്ലാ ശിവസേന എംഎല്‍എമാരും 24 മണിക്കൂറിനകം ഹാജരാകണമെന്ന അന്ത്യശാസനവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. മഹാ വികാസ് അഘാഡി സംഖ്യം വിടാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ദേശീയ പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്നും ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും വിമത നേതാവ് ഷിന്‍ഡെ ട്വീറ്റ് ചെയ്തു. തങ്ങളാണു യഥാര്‍ത്ഥ ശിവസേനയെന്നും ഷിന്‍ഡെ അവകാശപ്പെട്ടു. രണ്ടു പേര്‍കൂടി ഗോഹട്ടിയില്‍ എത്തിയതോടെ വിമതപക്ഷത്തെ എംഎല്‍എമാരുടെ എണ്ണം 44 ആയി. ഇതേസമയം, ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസ് ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തുന്നുണ്ട്. ◼️മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു ജാമ്യം. പ്രതികള്‍ ആയുധം കരുതിയിരുന്നില്ലെന്നും വിമാനം ലാന്‍ഡുചെയ്ത ശേഷമാണ് പ്രതിഷേധിച്ചതെന്നും കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രിയോടുള്ള വ്യക്തി വിരോധമല്ല പ്രതിഷേധത്തിനു കാരണം. അറസ്റ്റിലായ കണ്ണൂര്‍ സ്വദേശികളായ ഫര്‍സീന്‍ മജീദിനും, നവീന്‍ കുമാറിനുമാണ് കോടതി ജാമ്യ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗോൾഫ് തടകത്തിൽ മത്സ്യ കൃഷി തുടങ്ങി

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗോൾഫ് തടകത്തിൽ മത്സ്യ കൃഷി തുടങ്ങി 

A+ ക്കാർ സ്റ്റാറ്റസുകളിൽ ഒതുങ്ങി ജെസ്റ്റ് പാസായ കുഞ്ഞാക്കക്ക് ഫ്‌ളക്‌സും ഈ പത്താം ക്ലാസ്സുകാരനും സോഷ്യൽ മീഡിയയിൽ വൈറലുമാണ്

പരീക്ഷ ഫലം ഓരോന്നായി പുറത്തുവന്നു. പരീക്ഷയിൽ ഫുൾ എ പ്ലസ് കിട്ടിയവരെ ഫ്ളക്സ് ബോർഡ് വെച്ച് ആഘോഷിക്കുന്നത് നമ്മുടെ നാട്ടിൽ ഒരു പതിവാണ്. എന്നാൽ ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഫ്ളക്സ് ബോർഡിലൂടെ സോഷ്യൽ മീഡിയയിൽ താരമായ കുഞ്ഞാക്കുവിനെ കുറിച്ചാണ്. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ജയിച്ചതിന് സ്വന്തം ഫോട്ടോ വെച്ച് ഫ്ളക്സ് അടിച്ചാണ് കുഞ്ഞാക്ക അതിനെ ആഘോഷമാക്കിയത്. ഈ ഫ്‌ളക്‌സും ഈ പത്താം ക്ലാസ്സുകാരനും സോഷ്യൽ മീഡിയയിൽ വൈറലാണ്. പത്തനംതിട്ട അങ്ങാടിക്കൽ സ്വദേശി കുഞ്ഞാക്ക എന്ന ജിഷ്ണുവാണ് ഇപ്പോൾ നാട്ടിലെ പ്രധാന താരം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിൽ സോഷ്യൻ മീഡിയയിൽ തരംഗമായ ഒരു ഫ്ളക്സിന്റെ കഥയിലെ താരം കൂടിയാണ് ജിഷ്ണുവെന്ന കുഞ്ഞാക്കു. ഈ ഫ്ലക്സിൽ ചിരിച്ചോണ്ട് നിൽക്കുന്ന കുഞ്ഞാക്കു ആളൊരു നിസാരക്കാരനല്ല എന്നാണ് സോഷ്യൽ മീഡിയയിലെ പരക്കെയുള്ള സംസാരം. റിസൾട്ട് വന്ന് എല്ലാവരും എ പ്ലസ് കിട്ടിയതിന്റെ ഫ്ളക്സ് ബോർഡ് വെച്ചതുകണ്ടപ്പോൾ തനിക്കും ഒരു ആഗ്രഹം തന്റെ ഫോട്ടോയും ഇങ്ങനെ വെക്കണമെന്ന്. പക്ഷെ എല്ലാവരുടെയും കൂട്ടത്തിലല്ല ഒറ്റയ്ക്ക് വേണം കുഞ്ഞാക്കുവിന് ഫ്ളക്സ്. തന്റെ ഈ ആഗ്രഹം കുഞ്ഞാപ്പു സുഹൃത്തുക്കളോട് പങ

KNA ഖാദർ സാഹിബിന്റെ MLA ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ലൈറ്റ് ഉത്ഘാടനം ചെയ്തു

വേങ്ങര മുൻ എം എൽ എ ബഹു: കെ എൻ എ ഖാദർ സാഹിബിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ചെള്ളിത്തൊടു  അബൂബക്കർ സിദ്ധീഖ്  മസ്ജിദ് പരിസരത്ത് സ്ഥാപിച്ച LED ഹൈമാസ്റ്റ് ലൈറ്റിന്റെ  ഉത്ഘാടനം ഇന്ന് വൈകുന്നേരം6 മണിക്ക്  വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്‌ സാഹിബ്‌ നിർവഹിച്ചു

ബസ് തട്ടി പരുക്കേറ്റ പ്രാവിന് രക്ഷകയായി യാത്രക്കാരി

തൃശൂർ • കെഎസ്ആർ ടിസി സ്റ്റാൻഡിൽ ബസ് തട്ടി പരുക്കേറ്റു കിടന്ന പ്രാവിന് യാത്ര ക്കാരിയുടെ സുമനസ്സിൽ പുതുജീവൻ. അനങ്ങാൻ വയ്യാതെ കിടക്കുകയായിരുന്ന പ്രാവിനെ, എറണാകുളത്തേക്കുള്ള യാത്രക്കാരി ബസിനടിയിൽ നിന്ന്രക്ഷപ്പെടുത്തി, സുരക്ഷാഉദ്യോഗസ്ഥരെ ഏൽപിക്കുകയായിരു തുടർന്ന് യാത്രക്കാരി തന്നെ വിവരം കലക്ടറേറ്റിലെ മൃഗസം രക്ഷണ ഓഫിസിൽ അറിയിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.ഒ.ജി. സുരജ വിവരം ജന്തു ദ്രോഹ നിവാരണ സമിതി (എസ്പിസിഎ) ഇൻ സ്പെക്ടർ ഇ.അനിലിനെ അറിയിക്കുകയും ഇദ്ദേഹം സഹായിയുമായി കെഎസ്ആർടിസി സ്റ്റാൻഡിൽ വന്ന് പ്രാവിനെ കൈപ്പറ്റുകയും ചെയ്തു. തുടർന്ന് കൂർക്കഞ്ചേരി വെറ്ററിനറി കേന്ദ്രത്തിൽ എത്തിച്ചു. ഇവിടെ ഡോ.ഹരീഷിന്റെ നേതൃ ത്വത്തിൽ പ്രാവിന് ചികിത്സ നൽകി. പ്രാവിന്റെ കാലിനു സാരമായി പരുക്കേറ്റിരുന്നു.പ്രാവിനെ  പ്രാവുകളെ സംരക്ഷിക്കുന്ന പെരിങ്ങാവ് സ്വദേശി നിധീഷിനെ ഏൽപി ച്ചിരിക്കുകയാണ് ഇപ്പോൾ 

വിവിധ തസ്തികകളിൽ പി.എസ്.സി. നിയമനം: ജൂലൈ 20 വരെ അപേക്ഷിക്കാം psc new notification 2022

വിവിധ തസ്തികകളിൽ പി.എസ്.സി. നിയമനം: ജൂലൈ 20 വരെ അപേക്ഷിക്കാം --------------------------------------------------------- തിരുവനന്തപുരം: വിവിധ തസ്തികകളിലായുള്ള ഒഴിവുകളിലേക്ക് (കാറ്റഗറി നമ്പർ182-248/2022) പബ്ലിക് സർവിസ് കമ്മിഷൻ നിയമനം നടത്തുന്നു. ഔദ്യോഗിക വെബ്സൈറ്റിലൂടെ ജൂലൈ 20 വരെ അപേക്ഷ സമർപ്പിക്കാം. തസ്തികകൾ ജനറൽ:മെഡിക്കൽ ഓഫീസർ (നേച്ചർ ക്യുവർ), ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ഒക്കുപേഷണൽ തെറാപ്പിസ്റ്റ്, ഹെൽത്ത് സർവീസസ്, മോട്ടോർ മെക്കാനിക്/സ്റ്റോർ അസിസ്റ്റന്റ്, ഗ്രൗണ്ട് വാട്ടർ, ഇൻവെസ്റ്റിഗേറ്റർ (ആന്ത്രോപ്പോളജി/ സോഷ്യോളജി), കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച്, ട്രെയിനിങ് ആൻഡ് ഡെവലപ്മെന്റ് ഇൻ സ്റ്റഡീസ് ഓഫ് SC/സ്റ്റ് കിർത്താഡ്സ്, കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ്-2 (കന്നഡ), ലോ ഡിപ്പാർട്ട്മെന്റ് ഗവൺമെന്റ് സെക്രട്ടറിയേറ്റ്, പാർടൈം ടെയിലറിങ് ഇൻസ്ട്രക്ടർ, സോഷ്യൽ ജസ്റ്റിസ്, ജൂനിയർ അസിസ്റ്റന്റ് കാഷ്യർ/ടൈം കീപ്പർ/അസിസ്റ്റന്റ് സ്റ്റോർ കീപ്പർ, കേരള സിറാമിക്സ് ലിമിറ്റഡ് ഡ്രൈവർ കം ഓഫീസ് അറ്റൻഡർ (മീഡിയം/ഹെവി പാസഞ്ചർ/ ഗുഡ്സ് വെഹിക്കിൾ), കേരള സിറാമിക്സ്, ചീഫ് സ്റ്റോർകീപ്പർ, ഫോറസ്റ്റ് ഇൻഡസ്ട്രീസ്

ഭാരം 300 കിലോ; ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലമത്സ്യത്തെ നദിയിൽ നിന്ന് പിടികൂടി largest fish in the world

ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലമത്സ്യത്തെ പിടികൂടി. കംമ്പോഡിയയിലെ മെക്കോങ് നദിയിൽ നിന്നാണ് മത്സ്യത്തെ പിടികൂടിയത്. മത്സ്യത്തൊഴിലാളികൾക്കാണ് 300 കിലോ ഭാരമുള്ള തിരണ്ടിയെ ലഭിച്ചത്. ഖെമർ ഭാഷയിൽ പൂർണ ചന്ദ്രൻ എന്ന് അർത്ഥം വരുന്ന ഈ തിരണ്ടി മൽസ്യം ബൊരാമി എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്. വൃത്താകൃതിയും 13 അടിയോളം നീളവുമുണ്ട് ഈ മൽസ്യം തൊഴിലാളികളും നാട്ടുകാർക്കും കൗതുകമായിരുന്നു. മത്സ്യത്തെ കിട്ടിയ ഉടനെ തന്നെ ആളുകൾ വിവരം ഗവേഷകരെ അറിയിക്കുകയും ഗവേഷകർ എത്തിയാണ് ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തിരണ്ടി മത്സ്യമാണിതെന്ന് തിരിച്ചറിഞ്ഞത്. < div class="row relative"> ജൂൺ 13 ന് മെകോംഗ് നദിയിൽ 42 കാരനായ മൗൾ തുൻ എന്ന മത്സ്യത്തൊഴിലാളിയാണ് ഭീമൻ മത്സ്യത്തെ വലയിൽ കുരുക്കിയത്. മൂക്ക് മുതൽ വാൽ വരെ ഏകദേശം 13 അടി നീളവും 300 കിലോഗ്രാമോളം ഭാരമുണ്ട് ഈ മത്സ്യത്തിന്. പഠനത്തിന് ശേഷം, ശാസ്ത്രജ്ഞർ മത്സ്യം ആരോഗ്യമുള്ള ഒരു പെൺ ഭീമൻ സ്റ്റിംഗ്രേ ആണെന്ന് കണ്ടെത്തി. ഗവേഷകർ പിന്നീട് പിടികൂടിയ മത്സ്യത്തെ ടാഗ് ഘടിപ്പിച്ച ശേഷംമൽസ്യത്തൊഴിലാളികൾ ഗവേഷകരുടെ സാന്നിധ്യത്തിൽ നദിലേക്ക് തന്നെ തിരികെവിട്ടു. ക

RSS വേദിയിൽ സംഭവവത്തിന്റെ കെ എൻ എ കാദർ സാഹിബിന്റെ വിശദീകരണം കാണാം

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു വിജയശതമാനം 83.87%

തിരുവനന്തപുരം ∙ പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു വിജയശതമാനം 83.87 ശതമാനം. ഉച്ചയ്ക്ക് 12 മുതൽ ഓൺലൈനായി ഫലം ലഭ്യമാകും. പ്ലസ്ടുവിൽ 4,22,890 പേരും വിഎച്ച്എസ്ഇയിൽ 29,711 പേരുമാണ് ഫലം കാത്തിരിക്കുന്നത്. കുട്ടികളെ ഏറെ വലച്ച പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക വിവാദമായതിനെ തുടർന്ന് പുതിയ ഉത്തര സൂചിക തയാറാക്കിയാണ് വീണ്ടും മൂല്യനിർണയം നടത്തിയത്. ∙ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ: www.results.kerala.gov.in  www.examresults.kerala.gov.in www.dhsekerala.gov.in  www.keralaresults.nic.in www.prd.kerala.gov.in www.results.kite.kerala.gov.in ∙ PRD Live മൊബൈൽ ആപ് വഴിയും ലഭ്യമാണ്.

വിദ്യാര്‍ത്ഥി കണ്‍സഷൻ : RTO സാക്ഷ്യപ്പെടുത്തിയ കാർഡ് നിർബന്ധം കാർഡ് എടുക്കേണ്ടത് ഇങ്ങനെ

വിദ്യാർത്ഥികളുടെ  ബസ് യാത്രയ്ക്ക് ആര്‍ടിഒ സാക്ഷ്യപ്പെടുത്തിയ കണ്‍സഷന്‍ കാർഡുകൾ നിര്‍ബന്ധമാക്കിയ സാഹചര്യത്തിൽ ജൂലൈ 31വരെ കാർഡുകൾക്ക് അപേക്ഷിക്കാം. പ്ലസ് വൺ അടക്കമുള്ള കോഴ്‌സുകളില്‍ പുതുതായി പ്രവേശനം നേടുന്നവര്‍ക്ക് തുടര്‍ന്നും ആര്‍ടിഒ കണ്‍സഷന്‍ കാര്‍ഡുകള്‍ അനുവദിക്കും. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം യാത്രാ ആനുകൂല്യം ഉറപ്പാക്കണമെന്നും കണ്‍സഷന്‍ കാര്‍ഡുകളുടെ ദുരുപയോഗം തടയണമെന്നുമുള്ള ബസ് ഉടമകളുടെയും ബസ് തൊഴിലാളികളുടെയും ആവശ്യം പരിഗണിച്ചാണ് കാർഡ് നിർബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം ഉണ്ടായത്.   വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വിദ്യാർഥികൾക്ക് ഇളവുകളോടെ യാത്ര ചെയ്യാൻ അനുവാദമില്ല. ഈ രീതി തട്ടിപ്പിന് ഇടയാക്കുന്നതായി ബസ് ജീവനക്കാർ ചൂണ്ടിക്കട്ടിയിരുന്നു. റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ഒപ്പിട്ട് നൽകിയ കാർഡുകളുപയോഗിച്ചാൽ മാത്രമാണ് വിദ്യാർത്ഥികൾക്ക് ഇനി യാത്ര ആനുകൂല്യം ലഭിക്കുക.  ഇത്തരം കാർഡുകൾ വിദ്യാർഥികൾക്ക് നൽകാൻ സ്ഥാപന മേധാവികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു.  കൺസഷൻ കാർഡുകൾ രൂപപ്പെടുത്തേണ്ടത് അതത് സ്ഥാപനത്തിന്റെ ഉത്തര

കൂടുതൽ വാർത്തകൾ

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന  കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.  വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ (23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

ഇന്ന് രാവിലെ വെന്നിയൂരിൽ വെച്ചുണ്ടായ വാഹനാപകടയത്തിൽ പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി മരണപ്പെട്ടു

മരണ വാർത്ത വലിയോറ: പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി കാളങ്ങാടൻ അബ്ദുള്ള ബാവ (കപ്പൽ ബാവ) എന്നവരുടെ മകൻ മുഹമ്മദ്‌ നസീൽ കാളങ്ങാടൻ (26)എന്നവർ ഇന്ന് രാവിലെ വെന്നിയൂർ വെച്ച് ബസും ബൈക്കും കൂട്ടിയിടിച്ചുള്ള റോഡ് അപകടത്തിൽ മരണപെട്ടു. ദേശീയപാതയിൽ വെന്നിയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് യുവാവ് മരിച്ചു. വേങ്ങര കൂരിയാട് മണ്ണിൽ പിലാക്കൽ 'ബാനു മഹൽ' അബ്ദുള്ള ബാവയുടെ മകൻ കെ.നസീൽ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വെന്നിയൂർ മോഡേൺ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. പരീക്ഷ കഴിഞ്ഞ് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഇതേ ദിശയിൽ തന്നെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് ബൈക്കിൽ ഇടിക്കുകയായിരുന്നു.മയ്യിത്ത് നിസ്കാരം വൈകീട്ട് 4.30ന്, കുന്നുമ്മൽ പള്ളിയിൽ... വേങ്ങര ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു വേങ്ങര : ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു. മുസ്ലിം ലീഗിന്റെയും എസ് വൈ എസിന്റെയും നേതാവും ഒഴുർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആയ നൂഹ് കരിങ്കപ്പാറയുടെ ഭാര്യ മണി പറമ്പത്ത് ആയിഷാബി (38) ആണ് മരിച

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ