ലോകത്തെ പഠിപ്പിക്കാൻ നടക്കുന്ന അമേരിക്കയ്ക്ക് സ്വന്തം ജനതയെ നേർവഴിനടത്താനറിയില്ല . ഇതാണ് സത്യം. ലോകപോലീസിന് സ്വന്തം നാട്ടിൽന ടക്കുന്ന വംശീയതയും,മയക്കുമരുന്ന് മാഫിയകളുടെ വിളയാട്ടവും കളിപ്പാട്ടം പോലെ വഴിവക്കിൽവരെ അനായാസം ലഭ്യമാകുന്ന ആട്ടോമാറ്റിക് തോക്കുകൾ ഉണ്ടാക്കുന്ന വിപത്തുകളും കാണാൻ കഴിയാത്തത് അതീവ ദുഖകരമാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 11.30 ന് , 18 വയസ്സുള്ള ഒരു പയ്യൻ ടെക്സാസിലെ പ്രൈമറി സ്കൂളിൽ നടത്തിയ വെടിവയ്പ്പിൽ 7 നും 10 വയസ്സിനുമിടയിൽ പ്രായമുള്ള 18 കുട്ടികളാണ് കൊല്ലപ്പെട്ടത്. വീട്ടിൽ സ്വന്തം മുത്തശ്ശിയെ വെടിവച്ചു കൊലപ്പെടുത്തിയശേ ഷമായിരുന്നു ബുള്ളറ്റ് ജാക്കറ്റും ധരിച്ച് സാൽവഡോർ റാമോസ് എന്ന 18 കാരൻ സെമി ആട്ടോമാറ്റിക് റൈഫി ളും കൈത്തോക്കുമായി സ്കൂളിൽ കാറിലെത്തി ഈ ക്രൂരകൃത്യം നിർവഹിച്ചത്. ഏകദേശം 500 കുട്ടികൾ അപ്പോൾ അവിടെയുണ്ടായിരുന്നു. ഈ സംഭവം നേരിൽക്കണ്ട - സഹപാഠികൾ പിടഞ്ഞുവീഴുന്നത് കണ്മുന്നിൽ കാണാനിടയായ ആ കുട്ടികളുടെ മാനസി കാവസ്ഥ ഊഹിച്ചുനോക്കുക. അമേരിക്കയിൽ ഇത്തരം അമാനവീയ കൃത്യങ്ങൾ സ്ഥിരമാണ്. അവിടുത്തെ തോക്കു സംസ്കാരമാണ് അവരുടെ നാശത്തിനു
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി