Home WEATHER NEWS AND ANALYSIS കഴിഞ്ഞ ദിവസം അറബിക്കടലിനു മുകളിലായി രൂപപ്പെട്ട ചക്രവാത ചുഴി ഇന്ന് കേരളത്തിനു മുകളിലെത്തി. അന്തരീക്ഷത്തിന്റെ ലോവർ, മിഡ് ലെവലിൽ ചക്രവാത ചുഴിയുടെ സാന്നിധ്യം ദ്യശ്യമാണ്. ഇത് എറണാകുളം ജില്ല മുതൽ കാസർകോട് വരെ മഴക്ക് അനുകൂല സാഹചര്യം ഒരുക്കും. വൈകിട്ടും രാത്രിയിലും തെക്കൻ കേരളത്തിലും മഴക്ക് സാധ്യതയുണ്ട്. വടക്കൻ കേരളം മുതൽ വിദർഭ വരെ ന്യൂനമർദ പാത്തി നിലവിലുള്ളതിനാൽ കർണാടകയിലും വടക്കൻ കേരളത്തിലും ശക്തമായ മഴ നൽകാൻ പര്യാപ്തമാണ്. കാസർകോട്, കണ്ണൂർ ജില്ലകളിലും കോഴിക്കോടിന്റെ വടക്കും ഇന്നും ശക്തമായ മഴക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ മഴ കടലിൽ പെയ്തു പോകുന്ന ട്രന്റ് തുടരുന്നതിനാൽ ആശങ്കക്ക് അടിസ്ഥാനമില്ലെന്നാണ് മെറ്റ്ബീറ്റ് വെതർ നിരീക്ഷിക്കുന്നത്. വടക്കൻ കേരളത്തിൽ ചിലയിടങ്ങളിൽ ഇടിയോടെ മഴ ലഭിക്കും. തീരദേശത്ത് ശക്തമായതോ ഇടത്തരമോ ആയ മഴക്കാണ് അടുത്ത 24 മണിക്കൂറിൽ സാധ്യത. കാലവർഷം പുരോഗമിക്കുന്നു ഇന്നലെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ എത്തിയ കാലവർഷം ഇന്ന് കൂടുതൽ മേഖലകളിലേക്ക് പുരോഗമിച്ചു. അടുത്ത 2 ദിവസത്തിനകം കാല വർഷം ശ്രീലങ്കയിലും ആൻഡമാൻ ദ്വീപുകൾ പൂർണമായും വ്യാ
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി