‘ തൃശൂർ പൂരത്തിന്റെ ആവേശത്തിലായിരുന്നു രണ്ട് നാൾ കേരളക്കര. പൂരാവേശം കെട്ടടങ്ങിയെങ്കിലും സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന ഒരു ‘പൂരക്കാഴ്ച’യുണ്ട്. സുഹൃത്തിന്റെ ചുമലിലേറി തൃശൂർ പൂരം കണ്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ ഒരു പെൺകുട്ടിയുടെ വിഡിയോ… മന്ത്രി ആർ ബിന്ദു ഉൾപ്പെടെ വിഡിയോ പങ്കുവച്ചതോടെ സോഷ്യൽ മീഡിയ ഈ പെൺകുട്ടിക്കും സുഹൃത്തിനും വേണ്ടിയുള്ള തെരച്ചിലിലായിരുന്നു. ആ തെരച്ചിലിന് ഇവിടെ വിരാമം. ആ സുഹൃത്തുക്കൾ ആരെന്ന് ട്വന്റിഫോർ ന്യൂസ് ഡോട്ട് കോം കണ്ടെത്തി. തൃശൂർ മണ്ണുത്തി സ്വദേശി കൃഷ്ണ പ്രിയയും സുഹൃത്ത് എൽതുരുത്ത് സ്വദേശിയുമായ സുദീപുമാണ് വിഡിയോയിൽ ഉള്ളത്. തൃശൂർ സ്വദേശിനിയായിരുന്നിട്ടും ശരിയായി പൂരം കാണാൻ സാധിക്കാത്തതിന്റെ വിഷമത്തിലായിരുന്നു കൃഷ്ണ പ്രിയ ഇത്രനാൾ. സ്വന്തം നാട്ടിൽ നടക്കുന്ന ഈ ലോകപ്രശസ്ത ഉത്സവം കാണാൻ പെണ്ണായതുകൊണ്ട് മാത്രം സാധിക്കാത്തതിനെ കൃഷ്ണ പ്രിയയ്ക്ക് ഉൾക്കൊള്ളാൻ സാധിക്കുമായിരുന്നില്ല. ഇത്തവണ എന്ത് വിധേനെയും പൂരം കാണണമെന്ന് ഉറപ്പിക്കുന്നത് അങ്ങനെയാണ്. ‘വീട്ടിൽ അറിയാതെയാണ് തൃശൂർ പൂരം കാണാൻ എത്തിയത്. അമ്മയ്ക്ക് മാത്രമേ അറിയുമായിരുന്നുള്ള. അമ്മ നല്ല പിന്തുണയാണ് നൽകിയത്. ആ
കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക