ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർ വൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) പന്ത്രണ്ടാം ജില്ലാ സമ്മേളനം ഇന്നലെ തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാളിൽ നടന്നു .സമ്മേളനം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെചെയ്തു.സമ്മേളനത്തിൽ LENSFED മലപ്പുറം ജില്ലാ പ്രസിഡണ്ടായി പി അമീറുദ്ധീനെയും ജനറൽ സെക്രട്ടറിയായി ശ്രീ.VKA റസാഖിനെയും ട്രഷറരായി നാഫ്സൽ ബാബുവിനെയും തെരഞ്ഞെടുക്കപ്പെട്ടു. കുറുക്കോളി മൊയ്തീൻ എം.എൽ എ, നഗരസഭാ ചെയർപേഴ്സൺ എ.പി. നസീമ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു ലെൻസ് ഫെഡ് സംസ്ഥാന പ്രസിഡന്റ് സി.എസ്. വിനോദ് കുമാർ മുഖ്യ പ്രഭാഷണം നടത്തി സമ്മേളനത്തിന്റെ ഭാഗമായി ബിൽഡ് എക്സ്പോയും തിരൂർ ടൗൺ ഹാൾ അങ്കണത്തിൽ നടന്നു. എക്സ്പോയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരുന്നു നിരവധി പേരാണ് എക്സ്പോ കാണുവാൻ എത്തിയത്
ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു. രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്മല തസ്നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.