ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വേങ്ങര ഊരകം കരിമ്പിനി വീടിനുള്ളിൽ ഒരാൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഊരകം കരിമ്പിനി   വീടിനുള്ളിൽ  ഒരാൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി മലപ്പുറം വേങ്ങര ഊരകം കരിമ്പിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി കരിമ്പിനി സ്വദേശി  സുബ്രഹ്മണ്യൻ എന്ന കുട്ടിമോൻ (ആശാരി) 45വയസ്സ് ഇന്ന് വൈകുന്നേരം 7:30ന് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്  മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി

പരേതനായ സ്വാതന്ത്ര്യസമര സേനാനി വി.എ. ആസാദ് സാഹിബിന്റെ മകനും കോൺഗ്രസ് നേതാവുമായ വി.എ. മുഹ്‌യുദ്ദീൻ ഹാജി ( 73 ) നിര്യാതനായി

വി.എ. മുഹ്‌യുദ്ദീൻ ഹാജി നിര്യാതനായി ഏ ആർ. നഗർ : പരേതനായ സ്വാതന്ത്ര്യസമര സേനാനി വി.എ. ആസാദ് സാഹിബിന്റെ മകനും കോൺഗ്രസ് നേതാവുമായ വി.എ. മുഹ്‌യുദ്ദീൻ ഹാജി ( 73 ) നിര്യാതനായി. മുൻ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പറാണ്.  ഭാര്യ : കെ.വി. ഫാത്തിമക്കുട്ടി ( പെരുവള്ളൂർ )  മക്കൾ : സൗദാബി , ആരിഫാബി , അഹമ്മദ് കബീർ , ആസ്യാ ബീവി , അഹമ്മദ് സഫ്‌വാൻ , സൈഫുദ്ദീൻ അഹമ്മദ് ആസാദ്  മരുമക്കൾ : അബ്ദുൽകരീം ചെമ്പൻ ( വലിയോറ ) ,  അബ്ദുറഹീം ചെറ്റാലി ( കക്കാട് ) , സജ്ന മാണിത്തൊടിക ( വേങ്ങര ) ,അബ്ദുൽ മജീദ് ( ബാലുശ്ശേരി )  അഞ്ജല സമാൻ ചെമ്പൻ ( പുകയൂർ ) . സഹോദരങ്ങൾ :  വി.എം. അബ്ദുൽഖാദർ , വി.എം.  അബ്ദുന്നാസർ , അഹമ്മദ് ഇസ്സുദ്ദീൻ , മുഹമ്മദ് മുസ്തഫ , റൈഹാനത്ത് , അഹമ്മദ് സഈദ് , പരേതരായ വി.എം. അബ്ദുറഹ്മാൻ , വി. മുഹമ്മദലി മാസ്റ്റർ . ഖബറടക്കം ഞായറാഴ്ച രാവിലെ 10 മണിക്ക്  ചെണ്ടപ്പുറായ ജുമാമസ്ജിദ് ഖബർസ്ഥാനിൽ . .

സന്തോഷ് ട്രോഫി; ആദ്യ ജയം ബംഗാളിന് ഉത്ഘാടനം ഇന്ന് രാത്രി മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍

മലപ്പുറം: 75-ാം സന്തോഷ് ട്രോഫി ചാമ്ബ്യന്‍ഷിപ്പിന് ഫുട്ബോളിന്‍റെ ഹൃദയഭൂമിയായ മലപ്പുറത്ത്  ആവേശത്തുടക്കം. ടൂര്‍ണമെന്‍റിലെ ആദ്യം ജയം വെസ്റ്റ് ബംഗാള്‍  പേരിലാക്കി. കോട്ടപ്പടി ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍  എതിരില്ലാത്ത ഒരു ഗോളിന് കരുത്തരായ പഞ്ചാബിനെ ബംഗാള്‍ തോല്‍പ്പിക്കുകയായിരുന്നു. 61-ാം മിനുട്ടില്‍ ശുഭാം ബൗമിക്കിന്‍റെ  വകയായിരുന്നു വിജയഗോള്‍. ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ കേരളം രാജസ്ഥാനെ  നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് കളി തുടങ്ങുക.

ഇന്നലെ മഴ കുറഞ്ഞെങ്കിലും ഇന്ന് വേനൽ മഴ തിരികെ എത്തും. കാറ്റിന്റെ അഭിസരണം മൂലം ഇടിയോടെ മഴയാണ് പ്രതീക്ഷിക്കേണ്ടത്.

കേരളത്തിൽ ഇന്ന് മുതൽ വീണ്ടും വേനൽ മഴ സജീവമാകും. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.  വൈകുന്നേരങ്ങളിൽ ഇടിയോടെ മഴ ലഭിക്കും. മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് മഴ സാധ്യത കൂടുതൽ. കോട്ടയം, പത്തനംതിട്ട , ഇടുക്കി, കൊല്ലം ജില്ലയുടെ കിഴക്ക് മേഖല എന്നിവിടങ്ങളിലും ഇന്ന് മഴക്ക് സാധ്യതയുണ്ട്. ചക്രവാതചുഴി   സ്വാധീനം   ഒഴിഞ്ഞു  കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ ചക്രവാത ചുഴിയുടെ സ്വാധീനത്തിലായിരുന്നു. ചക്രവാത ചുഴി ലക്ഷദ്വീപിന് സമീപം ദുർബലമായി നിലകൊള്ളുകയാണ്. ഇത് കേരളത്തിൽ നിന്ന് അകലെ ആയതിനാൽ അതിന്റെ സ്വാധീനം ഉണ്ടാകില്ല. വേനൽ   മഴ   തിരികെ ഇന്നലെ മഴ കുറഞ്ഞെങ്കിലും ഇന്ന് വേനൽ മഴ തിരികെ എത്തും. കാറ്റിന്റെ അഭിസരണം മൂലം ഇടിയോടെ മഴയാണ് പ്രതീക്ഷിക്കേണ്ടത്. കിഴക്കൻ മലയോരങ്ങളിൽ ഇത് കൂടുതൽ മഴ നൽകും. മഴക്കൊപ്പം പെട്ടെന്നുള്ള കാറ്റിനും ഇടി മിന്നലിനും സാധ്യതയുണ്ട്.

സംസ്ഥാനത്ത് ലഹരിയുടെ ഓൺലൈൻ വ്യാപാരം സജീവം; മരുന്നുകളും ദുരുപയോഗം ചെയ്യുന്നു, ലഹരി വ്യാപാരി ജോബിനായി തെരച്ചിൽ

സംസ്ഥാനത്ത് ലഹരിയുടെ ഓൺലൈൻ വ്യാപാരം സജീവം; മരുന്നുകളും ദുരുപയോഗം ചെയ്യുന്നു, ലഹരി വ്യാപാരി ജോബിനായി തെരച്ചിൽ കോഴിക്കോട്  : ഓപ്പറേഷൻ തിയേറ്ററുകളിൽ ശസ്ത്രക്രിയ സമയത്ത് ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഇഞ്ചക്ഷൻ മരുന്ന് പോലും കേരളത്തിൽ ലഹരിക്കായി ഉപയോഗിക്കുന്നതിന്റെ തെളിവുകൾ റോവിംഗ് റിപ്പോർട്ടർ പുറത്തുവിടുന്നു. ഡോക്ടർമാരുടെ കുറിപ്പടിയോടെ മാത്രം കിട്ടുന്ന മെഫൻട്രമിൻ സൾഫേറ്റ്, ഓൺലൈൻ വഴി പർച്ചേസ് ചെയ്ത് ലഹരിക്കായി ഉപയോഗിക്കുന്നതാണ് തുറന്നുകാട്ടുന്നത്. ഇതടക്കം ചുഴലിക്കും, വിഷാദരോഗത്തിനുമുള്ള മരുന്നുകളും വേദന സംഹാരികളും ദുരുപയോഗം ചെയ്യുമ്പോൾ നിയമത്തിലെ അപര്യാപ്തത കാരണം പൊലീസിനോ എക്സൈസിനോ കേസെടുക്കാൻ ആകുന്നില്ല. ശസ്ത്രക്രിയ സമയത്ത് ബ്ലഡ് പ്രഷർ കുറയാതിരിക്കാൻ ഉപയോഗിക്കുന്ന മെഫൻട്രമിൻ സൾഫേറ്റ് എന്ന മരുന്ന് ഡോക്ടറുടെ കുറിപ്പടിയില്ലാതെ കിട്ടില്ല. പൊലീസ് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് ജിമ്മിലും കബഡി മത്സരത്തിലും ഉത്തേജന മരുന്നായും പലരും ലഹരി മരുന്നായും ഇത് ഉപയോഗിക്കുന്നുണ്ട് എന്ന് മനസിലായത്. ഓൺലൈൻ വഴി ഓർഡർ നൽകിയാൽ ആ മരുന്നെത്തും. അതും ഏഴ് ദിവസത്തിനുള്ളിൽ . സൈറ

വിഷുപക്ഷിയെ കണ്ടിട്ടുണ്ടോ ? ശരിക്കും അങ്ങനെയൊരു പക്ഷിയുണ്ടോ ?

“ചക്കയ്ക്കുപ്പുണ്ടോ; അച്ഛൻ കൊമ്പത്ത്, അമ്മ വരമ്പത്ത്; കള്ളൻ ചക്കേട്ടു, കണ്ടാമിണ്ടണ്ട…” ഇത് കേള്‍ക്കാത്തവര്‍, കുയിലിന്റെ പാട്ടിനനുകരിച്ച് ഏറ്റു വിളിയ്ക്കാത്ത മലയാളികളുണ്ടാവില്ല. ചക്കയ്ക്കുപ്പുണ്ടോ കുയിൽ (Indian Cuckoo). ശാസ്ത്രീയനാമം: Cuculus micropterus (Gould, 1837). വിഷുപക്ഷി, അച്ഛൻകൊമ്പത്ത്, ഉത്തരായനക്കിളി, കതിരുകാണാക്കിളി തുടങ്ങി പ്രാദേശികമായ പല പേരുകളിലും ഈ കുയിൽ അറിയപ്പെടുന്നുണ്ട്. പ്രധാനമായും വിഷു ഉത്സവകാലത്തിനോട് അടുപ്പിച്ചാണ് ഈ കിളിയുടെ ഗംഭീരശബ്ദം കേട്ടു തുടങ്ങുന്നത് എന്നതിനാലാണ് ഇതിനെ വിഷുപ്പക്ഷി എന്നു വ്യപകമായി വിളിക്കുന്നത്. പ്ലാവുകളിൽ ചക്ക വിളയുന്ന കാലവുമിതു തന്നെ (മേടം-ഇടവം/മാർച്ച്-മേയ്). വീട്ടമ്മമാർ ചക്കപ്പുഴുക്കുണ്ടാക്കുന്ന കാലം. അപ്പോഴാണ് “ചക്കയ്ക്കുപ്പുണ്ടോ” എന്ന മുഴങ്ങുന്ന ഓർമ്മപ്പെടുത്തലുമായി ഈ ചെറിയ കുയിൽ എത്തുന്നത്. കണ്ടുകിട്ടാൻ വളരെ ബുദ്ധിമുട്ടാണെങ്കിലും ദൂരേയ്ക്കുംഇവയുടെ ശബ്ദം കേൾക്കാനാകും. സാധാരണ ഉയരമുള്ള മരങ്ങളുടെ അറ്റത്തുള്ള ഇലക്കൂട്ടത്തിനിടയിൽ ഒളിഞ്ഞിരുന്നുകൊണ്ടാണ് ഇവ പാടുക. ആ പാട്ട് ഒന്നൂടെ കേട്ടാലോ ?  ദേഹപ്രകൃതിയില്‍ ഷിക്രാകുയിലിനോടും ഗമനരീതിയി

മേടം ഒന്നിന് എത്തുന്നവിഷു എന്തേ ഇത്തവണ രണ്ടാം തീയതിയായി..??

2019 ലും വിഷു ഏപ്രിൽ 15 ന്ന് ആയിരുന്നു എല്ലാവര്‍ഷവും മേടം ഒന്നാം തീയതിയാണ് വിഷു ആഘോഷിക്കുന്നത്. ചില വര്‍ഷങ്ങളില്‍ അത് രണ്ടാം തീയതി ആയിമാറാറുണ്ട്. ഇത്തവണയും വിഷു മേടം രണ്ടിനാണ്. എന്നാല്‍ പലര്‍ക്കും ഇത് എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നതെന്നറിയില്ല. രാവും പകലും തുല്യമായി വരുന്ന ദിവസമാണ് വിഷുവായി ആചരിച്ചിരുന്നത്. അത് ഒരു കാര്‍ഷിക ഉത്സവം കൂടിയാണ്. പുതുവര്‍ഷത്തിന് വിഷുവും കൂടി ആഘോഷിക്കുന്ന സമ്പ്രദായമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ മേടം ഒന്നിന് പുതുവര്‍ഷം വരുന്നത് കൊണ്ട് രണ്ടാഘോഷങ്ങളും കൂടി ഒന്നാക്കി. ചില വര്‍ഷങ്ങളില്‍ ഉദയശേഷമാകും സൂര്യന്‍ മേടം രാശിയിലേക്ക് പ്രവേശിക്കുന്നത്. ഉദിക്കുന്ന സമയത്ത് സൂര്യന്‍ മീനത്തിലായിരിക്കും. അങ്ങനെ വരുന്ന വര്‍ഷങ്ങളില്‍ ആണ് വിഷു ഒന്നിന് പകരം രണ്ടാം തിയതിയായി മാറുന്നത് ഇപ്പോള്‍ മീനത്തില്‍ ആണ് രാവും പകലും തുല്യമായി വരുന്ന ദിവസം. അത് ഇനി കുറച്ചു കൂടി വര്‍ഷങ്ങള്‍ക്ക് ശേഷം കുംഭത്തിലേക്ക് മാറുമെന്നാണ് കണക്കാക്കുന്നത്. കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു.മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. അടുത്ത ഒരു കൊല്ലത്തെ ഫലത്തെ കുറിച്ചും ഇക്കാലയ

മഴ കനക്കുന്നു 9 ജില്ലകളിൽ യെല്ലോ അലേർട് kerala rain latest news

ഇടുക്കി ജില്ലയിൽ അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു 13/04/2022 ന് ഇടുക്കി ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 13/04/2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് 14/04/2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം 15/04/2022: പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്. തെക്കൻ തമിഴ്നാട് തീരത്ത് രൂപം കൊണ്ട ചക്രവാതചുഴിയുടെ സ്വാധീനം നിലനിൽക്കുന്നതിനാൽ കേരളത്തിൽ വ്യാപകമായി മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ക

ഇന്ന് പുത്തങ്ങാടിയിൽ നടന്ന അപകടത്തിന്റെ CCTV VIDEO

 വലിയോറ പുത്തനങ്ങാടി ജംങ്ഷനിൽ വെച്ച് ഇന്ന് ഇന്ന് (12/04/2022.ന്.) രാവിലെ 10:14.ന് . നടന്ന വാഹനാപകടം.! ഭാഗ്യവശാൽ ആളപായമില്ല. ഓട്ടോ റിക്ഷക്കും , ബൈക്കിനും കേട് പാടുകൾ സംഭവിച്ചിട്ടുണ്ട്. ഡ്രൈവർമാരുടെ അശ്രദ്ധയാണ് പ്രധാന കാരണമെന്ന് സിസിടിവി ദൃശ്യങ്ങളിൽ കാണാം ..!!

കാട്ടുപന്നി ബൈക്കിലിടിച്ച് രണ്ട് യാത്രകാര്‍ക്ക് പരിക്ക് വേങ്ങര ഊരകം പഞ്ചായത്ത് പടിക്കു സമീപത്തെ വളവില്‍ വെച്ചാണ് അപകടമുണ്ടായത്.

'കാട്ടുപന്നിക്കെന്ത് ബൈക്ക്'?; റോഡിന് കുറുകെ ചാടിയ കാട്ടുപന്നി ബൈക്കിലിടിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്..! കാട്ടുപന്നി ബൈക്കിലിടിച്ച് രണ്ട് യാത്രകാര്‍ക്ക് പരിക്ക് ഊരകം പുത്തന്‍ പീടിക സ്വദേശികളായ ചാലില്‍ അക്ബറലി സഖാഫി (31), വലിയ പീടിയേക്കല്‍ ഹസന്‍ (33) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പുലര്‍ച്ചെ ഒരുമണിയോടെ വേങ്ങര ഊരകം പഞ്ചായത്ത് പടിക്കു സമീപത്തെ വളവില്‍ വെച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് നാട്ടിലെക്ക് ബൈക്കില്‍ മടങ്ങുകയായിരുന്നു ഇരുവരും. പെട്ടെന്ന് കാട്ടുപന്നി ബൈക്കിന് മുന്നിലെക്ക് ചാടുകയും ഇടിച്ച ബൈക്ക് തെറിച്ച് വീഴുകയുമായിരുന്നു.* *ഹസനാണ് ബൈക്ക് ഓടിച്ചിരുന്നത്. അപകടത്തെ തുടര്‍ന്ന് ഇരുവരുടെയും ബോധം നഷ്ട്ടപ്പെട്ടിരുന്നു. ഇതു വഴി വന്ന കോഴി കൊണ്ട് പോവന്ന വാഹനത്തിലെ ജീവനക്കാരാണ് ഇരുവരെ യും വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.  അക്ബറലി സഖാഫിയുടെ പരിക്ക് സാരമായതിനാല്‍  കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.* ➖➖➖➖➖➖➖➖➖➖➖

തൃശൂർ പൂരത്തിന്റെ ചരിത്രത്തിലാദ്യമായി വെടിക്കെട്ടു കരാർ വനിതയ്ക്ക്..

തൃശൂർ പൂരത്തിന്റെ ചരിത്രത്തിലാദ്യമായി വെടിക്കെട്ടു കരാർ വനിതയ്ക്ക്.. ചരിത്രം എഴുതിച്ചേർത്തു  വെടിക്കെട്ട് കരാർ ഷീന സുരേഷിന്.. പരമ്പരാഗത വെടി ക്കെട്ടുകാരായ കുണ്ടന്നൂർ പന്തലങ്ങാട്ട് കുടുംബത്തിലെ മരുമകൾ എം.എസ്. ഷീന സുരേഷിനാണ് പെസോയുടെ പ്രത്യേക ലൈസൻ നേടി പൂരം വെടിക്കെട്ടിനു തിരു വമ്പാടിയുടെ കരാർ എടുത്തത്. വർഷങ്ങളായി കുണ്ടന്നൂർ പന്തലങ്ങാട്ട് കുടുംബത്തിലെ വനിതകൾ വെടിക്കെട്ടുജോലിയിലുണ്ടെങ്കിലും ആദ്യമായാണ് ഒരാൾ വലിയൊരു വെടിക്കെട്ടിനു ലൈസൻസ് എടുക്കുന്നത്. വർഷങ്ങളായി ഷീന സുരേഷ് കരിമരുന്ന് നിർമ്മാണ ജോലികൾ ചെയ്തു വരുന്നു. കഴിഞ്ഞ ദിവസമാണ്  പൂരം വെടിക്കെട്ടിന് അനുമതി നൽകി പെസോയുടെ ഉത്തരവിറങ്ങിയത്... ഷീന സുരേഷിന് ആശംസകൾ...👌👌

വിവാദമായ കെഎസ്ആർടിസി സ്വിഫ്റ്റ് സർവ്വീസുകൾ ഇന്ന് മുതൽ

 

തെർക്കയം ലിങ്ക് റോഡ് വേങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു

വേങ്ങര ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡ് തെർക്കയം ലിങ്ക് റോഡ് വേങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി. ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ യൂസഫലി വലിയോറ അധ്യക്ഷത  വഹിച്ചു.പരിപാടിയിൽ ബ്ലോക്ക് മെമ്പർ സുഹിജാബി ഇബ്രാഹിം  സമീപ വാർഡുകളിലെ മെമ്പർമാരായ കുറുക്കൻ മുഹമ്മദ്‌,മടപ്പള്ളി ഇബ്രാഹിം,AK നഫീസ  നാട്ടുകാർ പങ്കെടുത്തു 

തിരുവനന്തപുരത്ത് ആന പാപ്പാനെ കുത്തികൊന്നു video

തിരുവനന്തപുരത്ത് ആന പാപ്പാനെ കുത്തിക്കൊന്നു. കല്ലമ്പലം നാവായിക്കുളത്താണ് സംഭവം. പുത്തന്‍കുളം സ്വദേശി സജിയുടെ, തടിപിടിക്കാന്‍ കൊണ്ടുവന്ന കണ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഒന്നാം പാപ്പാനും രണ്ടാം പാപ്പാനും ആനയ്‌ക്കൊപ്പമുണ്ടായിരുന്നു. ഒന്നാം പാപ്പാന്‍ വെള്ളല്ലൂര്‍ ആല്‍ത്തറ സ്വദേശി ഉണ്ണി (45 ) എന്നയാളാണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്

കൂടുതൽ വാർത്തകൾ

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന  കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.  വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ (23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വലിയോറ ചിനക്കൽ സ്വദേശി ബോംബെയിൽ വെച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരണപ്പെട്ടു.

വേങ്ങര: വലിയോറ ചിനക്കൽ മുള്ളൻ ഉസ്മാന്റെ മകൻ നൗഫൽ ബോംബെയില്‍ ബില്‍ഡിംങ്ങിന് മുകളിൽ നിന്നും വീണ് മരണപ്പെട്ടു. രണ്ട് ദിവസം മുമ്പ് ബോംബെ പനവേൽ എന്ന സ്ഥലത്തെ കാപ്പ ഹോട്ടലിലേക്ക് ജോലി ആവശ്യാർത്ഥം നൗഫലും സുഹൃത്ത് പറവെട്ടി സിനാനും ഒന്നിച്ച് പോയതായിരുന്നു. അവരുടെ താമസ സ്ഥലത്തെ ലോഡ്ജിൽ നിന്ന് വെള്ളം ഇല്ലാതായാപ്പോൾ മോട്ടോർ പ്രവർത്തിപ്പിക്കാനായി മുകളിലേക്ക് കയറിപ്പോയ നൗഫൽ തിരിച്ചെത്താത്തതിനെ തുടർന്നുള്ള തിരച്ചിലിലാണ് ബിൽഡിങ്ങിന്റെ താഴെ വീണു കിടക്കുന്നത് കണ്ടത്. മൃതദേഹം ഇപ്പോൾ പനവേൽ എം ജി ഹോസ്പിറ്റലിലാണ്. വേങ്ങരയിൽ നിന്നും ബന്ധുക്കൾ ബോംബെയിലെത്തിയ ശേഷം പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

ഇന്ന് രാവിലെ വെന്നിയൂരിൽ വെച്ചുണ്ടായ വാഹനാപകടയത്തിൽ പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി മരണപ്പെട്ടു

മരണ വാർത്ത വലിയോറ: പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി കാളങ്ങാടൻ അബ്ദുള്ള ബാവ (കപ്പൽ ബാവ) എന്നവരുടെ മകൻ മുഹമ്മദ്‌ നസീൽ കാളങ്ങാടൻ (26)എന്നവർ ഇന്ന് രാവിലെ വെന്നിയൂർ വെച്ച് ബസും ബൈക്കും കൂട്ടിയിടിച്ചുള്ള റോഡ് അപകടത്തിൽ മരണപെട്ടു. ദേശീയപാതയിൽ വെന്നിയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് യുവാവ് മരിച്ചു. വേങ്ങര കൂരിയാട് മണ്ണിൽ പിലാക്കൽ 'ബാനു മഹൽ' അബ്ദുള്ള ബാവയുടെ മകൻ കെ.നസീൽ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വെന്നിയൂർ മോഡേൺ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. പരീക്ഷ കഴിഞ്ഞ് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഇതേ ദിശയിൽ തന്നെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് ബൈക്കിൽ ഇടിക്കുകയായിരുന്നു.മയ്യിത്ത് നിസ്കാരം വൈകീട്ട് 4.30ന്, കുന്നുമ്മൽ പള്ളിയിൽ... വേങ്ങര ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു വേങ്ങര : ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു. മുസ്ലിം ലീഗിന്റെയും എസ് വൈ എസിന്റെയും നേതാവും ഒഴുർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആയ നൂഹ് കരിങ്കപ്പാറയുടെ ഭാര്യ മണി പറമ്പത്ത് ആയിഷാബി (38) ആണ് മരിച

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകളും, ഇന്നത്തെ പ്രഭാത വാർത്തകളും

പ്രഭാത വാർത്തകൾ 2024 | മെയ് 17 | വെള്ളി | 1199 | ഇടവം 3 | പൂരം l 1445 l ദുൽഖഅദ് 08 ➖➖➖➖➖➖➖➖ ◾ കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഭാരത് ബയോടെക് പുറത്തിറക്കിയ കോവാക്സിനെടുത്ത മൂന്നിലൊരാള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്. ജര്‍മനി ആസ്ഥാനമായുള്ള സ്പ്രിംഗര്‍ ഇങ്ക് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നേരത്തെ വിദേശത്ത് കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. ◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയല്ലെന്ന് സുപ്രീംകോടതി. പ്രത്യേക പരിഗണന കെജ്രിവാളിന് നല്‍കിയെന്ന വാദവും സുപ്രീംകോടതി നിഷേധിച്ചു. അറസ്റ്റിനെതിരെ കെജ്രിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അമിത

നിയന്ത്രണം വിട്ട കാർ 60 മീറ്ററോളം പറന്നു താഴ്ചയിലേക്ക്. video കാണാം

കാരക്കുന്ന് 34: നിയന്ത്രണം വിട്ട കാർ റോഡ് സൈഡിൽ നിർമിച്ച അതിർ കുറ്റി തെറിപ്പിച്ചു തൊട്ടടുത്ത വീട് ന് മുകളിലൂടെ പറന്നു തൊട്ടടുത്ത വയലിലേക്ക് മറിയുകയായിരുന്നു. എടവണ്ണ ഭാഗത്ത് നിന്നും വന്ന കാർ  34 സലഫി മസ്ജിദിനു സമീപം  രാവിലെ 9 മണിക്കാണ് അപകടം. അപകടത്തിൽ ഡ്രൈവർ മമ്പാട് സ്വദേശി  പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. VIDEO 👇