ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

KT ജലീൽ വേങ്ങരയിൽ വെച്ച് നടക്കുന്ന CPIM രാഷ്ട്രിയ വിശദീകരണയോഗത്തിൽ പെങ്കെടുത്ത് സംസാരിക്കുന്നു

  Step 3: Place this code wherever you want the plugin to appear on your page.

K T ജലീലും നാസർ മാനുവും വേങ്ങര സബാഹ് സ്‌ക്വയറിൽ അതിഥികളായി എത്തുന്നു.

K. T ജലീലും നാസർ മാനുവും വേങ്ങര സബാഹ് സ്‌ക്വയറിൽ  അതിഥികളായി എത്തുന്നു.          വേങ്ങര സബാഹ് സ്‌ക്വയറിൽ  നടക്കുന്ന കു പൊ പ അഖിലേന്ധ്യ സേവ്ൻസ് ഫുട്ബാൾ ട്യുർ ൺമെന്റെ ഗ്രൗണ്ടിൽ ഇന്ന്  അതിഥിയായി കളിക്കാരെ പരിചപെടാൻ . TK ജലീലും നാസർ മാനുവും വേങ്ങര സബാഹ് സ്‌ക്വയറിൽ  എത്തുന്നു.     

കാത്തിരുന്ന അപ്‌ഡേറ്റ് വരുന്നു; വാട്ട്‌സ് ആപ്പ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത

ഉപഭോക്താക്കൾ ഏറെ നാളുകളായി കാത്തിരുന്ന അപ്‌ഡേറ്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്ട്‌സ് ആപ്പ്. ചില ബീറ്റാ ഉപഭോക്താക്കൾക്ക് ഈ അപ്‌ഡേറ്റ് ഇതിനോടകം ലഭിച്ചുകഴിഞ്ഞുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. സന്ദേശങ്ങൾ അയക്കുകയെന്നതാണ് വാട്ട്‌സ് ആപ്പിന്റെ പ്രഥമ ലക്ഷ്യം. എന്നാൽ വലിയ സൈസുള്ളു ഫയലുകൾ അയക്കുന്നതിലെ പ്രതിസന്ധി വാട്ട്‌സ് ആപ്പിന്റെ ഈ ലക്ഷ്യത്തിന് വിലങ്ങുതടിയായിരുന്നു. ഈ പ്രതിസന്ധിക്കാണ് മെറ്റ അധികൃതർ പരിഹാരം കാണുന്നത്. 100എംബി ഫയൽ സൈസ് മാത്രമാണ് ഇപ്പോൾ വാട്ട്‌സ് ആപ്പിലൂടെ അയക്കാൻ സാധിക്കുന്നതെങ്കിൽ ഇനി അത് 2ജിബി വരെ ഉയർത്താനുള്ള നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്. അർജന്റീനയിലെ ചില ബീറ്റാ ഉപഭോക്താക്കൾക്ക് ഈ വേർഷൻ ലഭിച്ചുവെന്നും റിപ്പോർട്ടുണ്ട്.ജി-മെയിലിൽ പോലും 25 എംബി മാത്രമേ അയക്കാൻ സാധിക്കൂവെന്ന വസ്തുത നിലനിൽക്കെയാണ് മറ്റ് ആപ്ലിക്കേഷനുകളെയെല്ലാം കവച്ചുവയ്ക്കുന്ന കിടിലൻ നീക്കവുമായി വാട്ട്‌സ് ആപ്പ് എത്തുന്നത്.ഏറ്റവും ജനപ്രീതിയുള്ള വാട്ട്‌സ് ആപ്പിന് ശരാശരി രണ്ട് ബില്യൺ ഉപഭോക്താക്കളാണ് ലോകമെമ്പാടുമായി ഉള്ളത്. ഫേസ്ബുക്കിന് 1.3 ബില്യണും, വീ ചാറ്റിന് 1.2 ബില്യൺ ഉപഭോക്താക്

കരിമീനിനെ പോലുള്ള മറ്റൊരു മത്സ്യം, കരിമീനിന്റെ അപരന്റെ video കാണാം

കടലിൽപോയി മീൻപിടിക്കുന്നതിനിടെ അപൂർവമായി മാത്രം കാണുന്ന നമ്മുടെ കേരളത്തിന്റെ ഔദ്യോകിക മത്സ്യംകുടിയായ കരിമീനിനെ പോലെ തോന്നിക്കുന്ന മറ്റൊരു മത്സ്യത്തെ ലഭിച്ചു  ഈ മത്സ്യത്തിന്റെ പേര് Indo-Pacific sergeant എന്നാണ്, ഈ മത്സ്യത്തെ അലങ്കാരമൽസ്യമായി വളർത്താറുണ്ട്, കടലിന്റെ അടിത്തട്ടിലെ പവിഴപുറ്റുകളിലും, പാറകൾക്കിടയിലും ജീവിക്കുന്ന ഈ മത്സ്യങ്ങളെ അപ്പൂർവമായിട്ടേ വലയിൽ ലഭിക്കാറുള്ളു, Video കാണാം 

വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയ ലീഗ് നേതാവ് അറസ്റ്റിൽ

വനിതാ ലീഗ് നേതാവിനോട് അപമര്യാദയായി പെരുമാറിയ  സ്ലിംലീഗ് മണ്ഡലം സെക്രട്ടറി അറസ്റ്റിൽ. മുസ്ലിംലീഗ് തിരൂരങ്ങാടി മണ്ഡലം സെക്രട്ടറിയും നന്ന്മ്പ്ര സ്വദേശിയുമായ കെ കുഞ്ഞി മരക്കാറിനെയാണ് താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചു വെന്നാരോപിച്ചാണ് വനിതാ ലീഗ് പഞ്ചായത്ത് സെക്രട്ടറി   പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ഡിസംബർ ഒന്നിന് കുണ്ടൂരിലുള്ള മുസ്ലിം ലീഗ് ഓഫിസിൽ ചേർന്ന വനിതാ ലീഗ് യോഗത്തിലാണ് കേസിനാസ്പദമായ സംഭവം. പാർടി നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവം നടന്ന്   താനൂർ സ്റ്റേഷൻ പരിധിയി ലായതിനാൽ കേസ് താനൂർ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു

എഴാം ക്ലാസുകാരന്‍ ഹരിനന്ദന്‍ ഞെട്ടി; കൊല്ലപരീക്ഷയുടെ ചോദ്യം പേപ്പറില്‍ 'അച്ഛന്‍'. സംഭവം ഇങ്ങനെ

എഴാം ക്ലാസുകാരന്‍ ഹരിനന്ദന്‍ ഞെട്ടി; കൊല്ലപരീക്ഷയുടെ ചോദ്യം പേപ്പറില്‍ 'അച്ഛന്‍'. സംഭവം ഇങ്ങനെ കണ്ണൂര്‍: എഴാം ക്ലാസുകാരന്‍ ഹരിനന്ദന്‍ മലയാളം വാര്‍ഷിക പരീക്ഷ എഴുതാന്‍ പോയപ്പോള്‍ ചോദ്യപേപ്പറില്‍ ഒരു ചോദ്യം സ്വന്തം അച്ഛനെക്കുറിച്ച്. കണ്ണൂര്‍ കണ്ടോന്താര്‍ ഇടമന യുപി സ്കൂള്‍ വിദ്യാര്‍ത്ഥി ഹരിനന്ദനാണ് അപൂര്‍വ്വമായ ഈ അവസരം ലഭിച്ചത്. ഹരിനന്ദന്‍റെ അച്ഛനും തെയ്യം കലാകാരനുമായ വിനു പെരുവണ്ണാനെ അഭിമുഖം ചെയ്യാന്‍ അഞ്ച് ചോദ്യങ്ങള്‍ ചോദിക്കാനായിരുന്നു ചോദ്യം. കതിവന്നൂര്‍ വീരന്‍ തെയ്യത്തിലുടെ പ്രശസ്തനായ തെയ്യം കലാകാരനാണ് വിനു പെരുവണ്ണാന്‍. അഭിമുഖത്തിന് ചോദ്യം തയ്യാറാക്കേണ്ട അഞ്ചാമത്തെ ചോദ്യത്തില്‍ ആദ്യത്തെ ചോദ്യം ആയിരുന്നു വിനു പെരുവണ്ണാന്‍റെത്. തെയ്യം കലാകാരനായ വിനു പെരുവണ്ണാന്‍ നിങ്ങളുടെ സ്കൂളില്‍ സ്കൂള്‍ വാര്‍ഷികത്തിന് മുഖ്യാതിഥിയായി എത്തിയാല്‍ അദ്ദേഹത്തോട് ചോദിക്കാവുന്ന അഞ്ച് ചോദ്യങ്ങള്‍ എന്തെല്ലാം എന്നതായിരുന്നു ചോദ്യം.കേരളമെങ്ങും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഒരു സാധാരണ ചോദ്യം ആയിരുന്നെങ്കില്‍ ഹരിനന്ദന് ഇത് പുതിയൊരു അനുഭവമായി. ചോദ്യം കണ്ടപ്പോള്‍ തന്‍റെ കൂടെ പരീക്ഷയെഴുതി

22 വർഷങ്ങൾക്ക് ശേഷം അടക്കാപുര സ്കൂൾ മുറ്റത്ത് വീണ്ടും അവർ ഒത്തുകൂടി

22 വർഷങ്ങൾക്ക് ശേഷം വലിയോറ  അടക്കാപുര എ എം യു പി സ്കൂൾ മുറ്റത്ത് വീണ്ടും ഒത്തുകൂടി  1994- മുതൽ 2000 വരെ വലിയോറ അടക്കാപുര എ എം യു പി സ്കൂൾ   കലാലയ മുറ്റത്ത് പഠിച്ചു കളിച്ച് ചിരിച്ച് നടന്നവർ വീണ്ടും 22 വർഷങ്ങൾക്ക് ശേഷം ആ കലാലയ മുറ്റത്ത്‌ വീണ്ടും ഒത്ത്‌കൂടി. 22 വർഷങ്ങൾക്ക് ശേഷം ഓർമ്മചെപ്പ് എന്ന പേരിൽ ഇന്ന്  ഉച്ചക്ക് 2:30 ന്ന്  അടക്കാപുര സ്കൂളിൽ  സംഘടിപ്പിച്ച പരിപാടിയിൽ നൂറോളം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു, പരിപാടിയിൽ ഈ വർഷം സ്കൂളിൽനിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയാപ്പും, കലാലയത്തിൽ പഠിപ്പിച്ച പഴയ അദ്ധ്യാപകരെ ആദരിക്കുകയും ചെയ്തു, പരിപാടിയിൽ  ഗ്രാമ പഞ്ചായത്ത് അതിനാറാം   വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്‌, പതിനഞ്ചാം വാർഡ് മെമ്പർ എ കെ നഫീസ ,സ്കൂൾ അധ്യാപകർ,പി ടി എ പ്രതിനിധികൾ,സ്കൂൾ മാനേജർ, പഴയ സ്കൂൾ അദ്ധ്യാപകർ, പൂർവ്വ വിദ്യാർഥികൾ മുതലായവർ പങ്കെടുത്തു, ഉച്ചക്ക് 2 മണിക്ക് തുടങ്ങിയ പരിപാടി വൈകുന്നേരം 5:30 തോടെ അവസാനിച്ചു Video  വീഡിയോ 

സ്കൂൾ ലീഡർഷിപ് ലൈസൻസ് വലിയോറ സ്വദേശി അബ്ദുല്ലക്കുട്ടി കരസ്ഥമാക്കി

ദുബൈയിലെ ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് സ്കൂളിന്റെ പ്രിൻസിപ്പൽ അബ്ദുല്ലക്കുട്ടി വളപിൽ യു എ ഇ ഗവണ്മെന്റ്  നടത്തിയ സ്കൂൾ ലീഡർഷിപ്പ് പരീക്ഷയിൽ വിജയിച്ച് സ്കൂൾ ലീഡർ ഷിപ് ലൈസൻസ് കരസ്ഥമാകി. യു എ ഇയിലെ എല്ലാ സ്കൂ ളുകളിലെയും പ്രിൻസിപ്പൽമാരും എഴുതിയ പരീക്ഷയിൽ 25 ശതമാനം പേരാണ് വിജയിച്ചത്. ഇതിൽ ആറ് പേരും മലയാളികളാണ്. മലപ്പുറം ജില്ലയിലെ വേങ്ങര വലിയോറ സ്വദേശിയായ അബ്ദുല്ലക്കുട്ടി ഇംഗ്ലീഷ് സാഹിത്യത്തിൽ ഫാറൂഖ് കോളജിൽനിന്ന് ബിരുദവും തിരൂരങ്ങാടി പി എസ് എം ഒ കോളനിൽ  നിന്ന് ബിരുദാനന്തര ബിരു ദവും നേടിയിട്ടുണ്ട്. പുറമെ കോഴിക്കോട് സർവകലാശാല വി ദ്യാഭ്യാസ വകുപ്പിൽ നിന്ന് എം എഡ് ബിരുദവും കരസ്ഥമാക്കി. തുരുരങ്ങാടി ഓറിയന്റൽ ഹൈസ്കൂളിൽ അദ്ധ്യാപനവൃത്തി ആരംഭിച്ച അബ്ദുള്ള കുട്ടി മലപ്പുറം എം സി ബി എഡ്  കോളജിലും ത്രിപുരയി ലെ കേന്ദ്രീയ വിദ്യാലയത്തിലും  അധ്യാപകനായും സേവനമനുഷ്ടിച്ചിരുന്നു. ദുബൈയിലെ പ്രശസ്തമായ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ നേതൃത്വ പദവികളിലൊന്നിൽ സേവനം ചെയ്താണ്  ഇദ്ദേഹം തന്റെ ഗൾഫിലെ വിദ്യാഭ്യാസ പ്രവർത്തനത്തിന് നാന്ദി കുറിക്കുന്നത്. ഇടക്ക് ആസ്ത്രേലിയയിലെ സിഡ്നി യിലും അമേരിക്കയിലെ ന്യൂയ

വേങ്ങര ശ്രീ അമ്മഞ്ചേരിക്കാവ് താലപ്പൊലി മഹോത്സവം അവസാന മിനുട്ടുകൾ live വീഡിയോ

Step 3: Place this code wherever you want the plugin to appear on your page. വേങ്ങര ശ്രീ അമ്മഞ്ചേരിക്കാവ് ദഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം തത്സമയം വേങ്ങര ശ്രീ അമ്മഞ്ചേരിക്കാവ് ദഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം തത്സമയം Posted by MTN News Live on Friday, 25 March 2022

അവധിയോടവധി.ശനിയാഴ്ച മുതൽ തുടർച്ചയായ ബാങ്ക് അവധി..!

ശനിയാഴ്ച(26-03-2022) മുതൽ തുടർച്ചയായി നാല് ദിവസം ബാങ്കവധി. മാസത്തിലെ നാലാമത്തെ  ശനിയെന്ന നിലയിൽ ശനിയാഴ്ചയും പൊതു അവധിയായതിനാൽ ഞായറാഴ്ചയും അവധിയാണ്. പൊതു പണി മുടക്കിൽ ബാങ്ക് ജീവനക്കാരുടെ സംഘടനകളും പങ്കെടുക്കുന്നതിനാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലും ബാങ്കുകൾ പ്രവർത്തിക്കില്ല. 30,31 തീയ്യതികളിൽ ബാങ്കുകൾക്ക് പ്രവർത്തി ദിനമാണ്. എന്നാൽ സാമ്പത്തിക വർഷാന്ത്യത്തിന്റെ തിരക്കുണ്ടാകും. ഏപ്രിൽ ഒന്നിന് വർഷാന്തക കണക്കെടുപ്പായ തിനാൽ ബാങ്കുകളിൽ ഇടപാട് നടക്കില്ല. രണ്ടിന് ശനിയാഴ്ച പ്രവർത്തി ദിനമാണ്. ഞായറാഴ്ച വീണ്ടും അവധി ദിനം.

വേങ്ങര ശ്രീ അമ്മാഞ്ചേരിക്കാവ് താലപ്പൊലി മഹോത്സവം ഇന്ന്

വേങ്ങര ശ്രീ അമ്മാഞ്ചേരിക്കാവ് താലപ്പൊലി മഹോത്സവം ഇന്ന്  വേങ്ങര ശ്രീ അമ്മാഞ്ചേരിക്കാവ് താലപ്പൊലി മഹോത്സവം ഇന്ന് 25-03-2022വെള്ളിയാഴ്ച  ഭക്തിയും സംസ്കാരവും,മത സൗഹാർദവും സമന്നി തമായ വേങ്ങരയിൽ ഇന്ന്  3 മണിയോടെ  കാള,നാദ, വാദ്യ ഘോഷങ്ങളോടെ കാള വരവുകൾക്ക് തുടക്കമാവും   അമ്മഞ്ചേരി കാവ് ഭഗവതി താലപ്പൊലി മഹാ  ഉത്സവത്തോടനുബന്ധിച്ച് വേങ്ങരയിൽ ഇന്ന് ഗതാഗതനിയന്ത്രണം *വേങ്ങര*: അമ്മഞ്ചേരി കാവ് ഭഗവതി താലപ്പൊലി മഹാ  ഉത്സവത്തോടനുബന്ധിച്ച് വേങ്ങരയിൽഇന്ന് ഗതാഗതനിയന്ത്രണം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഉച്ചയ്ക്ക് മൂന്നു മുതൽ മലപ്പുറം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ബ്ലോക്ക് റോഡിൽ പ്രവേശിച്ചു പുത്തനങ്ങാടി വലിയോറ വഴി മണ്ണിൽ പിലാക്കലിൽ പ്രവേശിക്കണം. കൂരിയാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മണ്ണിൽ പിലാക്കൽ വഴി വലിയോറ, പുത്തനങ്ങാടി, അരീക്കുളം വഴി ഗാന്ധി ദാസ് പടിയിൽ പ്രവേശിക്കണം എന്നും വേങ്ങര ജനമൈത്രി പോലീസ് പോപ്പുലർ ന്യൂസിനോട്   അറിയിച്ചു. വേങ്ങരയിൽ ഇന്ന്  വൈദ്യുതി മുടങ്ങും.. നാളെ വെള്ളി ശ്രീ അമ്മാഞ്ചേരി ഭഗവതി ക്ഷേത്ര ഉൽസവത്തിനോടു ബന്ധിച്ച് വിവിധ ദേശങ്ങളിൽ നിന്നും വരുന്ന കാള വരവിനോടു ബന്ധിച്ച് അത് വഴി

1994- മുതൽ 2000 വരെ വലിയോറ അടക്കാപുര AMUP സ്കൂൾ കലാലയ മുറ്റത്ത് ഒരുമിച്ചു പഠിച്ചു കളിച്ച് ചിരിച്ച് നടന്നവർ 22 വർഷങ്ങൾക്ക് ശേഷം ആ കലാലയ മുറ്റത്ത്‌ വീണ്ടും ഒരുമിച്ചുകൂടുന്നു

1994- മുതൽ 2000 വരെ വലിയോറ അടക്കാപുര എ എം യു പി സ്കൂൾ   കലാലയ മുറ്റത്ത് ഒരുമിച്ചു പഠിച്ചു കളിച്ച് ചിരിച്ച് നടന്നവർ വീണ്ടും 22 വർഷങ്ങൾക്ക് ശേഷം ആ കലാലയ മുറ്റത്ത്‌ വീണ്ടും ഒന്നിക്കുകുകയാണ്. 22 വർഷങ്ങൾക്ക് ശേഷം ഓർമ്മചെപ്പ് എന്ന പേരിൽ  മാർച്ച്‌ 26 ശനിയാഴ്ച ഉച്ചക്ക് 2:30 ന്ന്  അടക്കാപുര സ്കൂളിൽ ആ 4 ക്ലാസിലെ വിദ്യാർത്ഥികൾ   വീണ്ടും ഒരുമിച്ചുകൂടുന്നു  

12 വർഷത്തിന് ശേഷം നാട്ടിൽ പോകാനായി ടിക്കറ്റ് വരെ എടുത്ത് തയ്യാറായ പ്രവാസി നജ്‌റാനിൽ ആത്മഹത്യ ചെയ്തു -

നജ്‌റാൻ:  12 വർഷത്തിന് ശേഷം നാട്ടിൽ പോകാനിരുന്ന തമിഴ്നാട് സ്വദേശിയെ നജ്‌റാനിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തമിഴ്നാട് തഞ്ചാവൂർ സ്വദേശി മുരുകേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 25 വർഷമായി സഊദിയിലെ നജ്റാനിൽ ജോലി ചെയ്തുവരികയായിരുന്നു. അവസാനമായി നാട്ടിൽ പോയി വന്നിട്ട് 12 വർഷം കഴിഞ്ഞിരുന്നു  വിസയുടെ കാലാവധി കഴിഞ്ഞിട്ട് 4 വർഷമായിട്ടുണ്ട്. ഇദ്ദേഹത്തെ നാട്ടിലേക്ക് തിരികെ വിടുന്നതിന് വേണ്ടി സുഹൃത്തുക്കൾ സാമൂഹ്യ പ്രവർത്തകനും ഇന്ത്യൻ സോഷ്യൽ ഫോറം നജ്‌റാൻ വെൽഫയർ ഇൻചാർജുമായ ഷെയ്ക്ക് മീരാനെ സമീപിച്ചു. അദ്ദേഹം അധികാരികളെ പലതവണ കണ്ട് മുരുകേശിന്റെ യാത്രക്ക് വേണ്ട രേഖകൾ ശരിയാക്കി കൊടുത്തു. നാട്ടിലേക്ക് പോകാൻ ഫ്ലൈറ്റ് ടിക്കറ്റ് അടക്കം എടുത്ത മുരുകേശിനെ പോകുന്നതിന് തലേ ദിവസം റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സോഷ്യൽ ഫോറം പ്രവർത്തകരുടെ ഇടപെടലിലൂടെ മൃതദേഹം നജ്റാനിൽ തന്നെ മറവുചെയ്തു. ഭാര്യ ഇളവരശി, രണ്ടു മക്കൾ: ശ്രീമതി, രൂപശ്രീ.

22 വർഷങ്ങൾക്ക് ശേഷം ആ കലാലയ മുറ്റത്ത്‌ ഒരിക്കൽ കൂടി

1994- മുതൽ 2000 വരെ വലിയോറ അടക്കാപുര എ എം യു പി സ്കൂൾ   കലാലയ മുറ്റത്ത് പഠിച്ചു കളിച്ച് ചിരിച്ച് നടന്നവർ വീണ്ടും 22 വർഷങ്ങൾക്ക് ശേഷം ആ കലാലയ മുറ്റത്ത്‌ വീണ്ടും ഒന്നിക്കുകുകയാണ്.22 വർഷങ്ങൾക്ക് ശേഷം ഓർമ്മചെപ്പ് എന്ന പേരിൽ മാർച്ച്‌ 26 ശനിയാഴ്ച ഉച്ചക്ക് 2:30 ന്ന്  അടക്കാപുര സ്കൂളിൽ  സംഘടിപ്പികുന്നു

കൂടുതൽ വാർത്തകൾ

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളംനാളെ ഏപ്രില്‍ 9 ന് റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളം നാളെ (ഏപ്രില്‍ 9 ന്) റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ ഏപ്രില്‍ 10 ന് ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ആഘോഷിക്കും. നാളെ സൂര്യന്‍ അസ്തമിക്കുമ്പോള്‍ 36 ഡിഗ്രിയില്‍ ചന്ദ്രന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉണ്ടാകും. നാളെയും 6.38 നാണ് സൂര്യാസ്തമനം. 7.19 നാണ് ചന്ദ്രന്‍ അസ്തമിക്കുന്നത്. മാസപ്പിറവി ദര്‍ശനത്തിന് സാധ്യത കൂടുതല്‍ സൂര്യാസ്തമയത്തിന് ശേഷം 41 മിനുട്ട് ചന്ദ്രന്‍ പടിഞ്ഞാറന്‍ ആകാശത്തുണ്ടാകും. അതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാധ്യത വളരെ കൂടുതലാണ്. ആകാശത്ത് കാഴ്ച മറയ്ക്കുന്ന മേഘങ്ങളാണ് മാസപ്പിറവി ദര്‍ശനത്തിന് വെല്ലുവിളി. കേരള തീരത്ത് നാളെ പൊതുവെ തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും ഉള്‍ക്കടലില്‍ മേഘങ്ങള്‍ക്കും മഴക്കും സാധ്യതയുണ്ട്. ഇതില്‍ നിന്ന് ഒറ്റപ്പെട്ട മേഘങ്ങള്‍ കരയിലേക്ക് കയറിവരും. ഇവ മാസപ്പിറവിക്ക് തടസമികാനിടയില്ല. കൂടാതെ നാളെ ചന്ദ്രന്‍ ഉദിക്കുക 7 ഡിഗ്രി ഉയരത്തില്‍ 282 ഡിഗ്രിയില്‍ പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിലാണ് ചന്ദ്രന്‍ ഉദിക്കുക. ഈ ഭാഗത്ത് മേഘസാന്നിധ്യം ഉണ്ടാകാന്‍ സാധ്