ചിറക് യൂണിറ്റ് സമ്മേളനം ഇന്ന് അടക്കാപുരയിൽ അടക്കാപുര, മുതലമാട് യൂത്ത് ലീഗ് കമ്മിറ്റി സംയുക്തമായി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയുടെ "പുതിയ കാലം, പുതിയ വിചാരം" എന്ന പ്രമേയത്തിൽ നടത്തുന്ന *ചിറക്* ക്യാമ്പയിന്റെ ഭാഗമായി യൂണിറ്റ് സംഗമം ഇന്ന് വൈകീട്ട് 4 മണിക്ക് അടക്കാപുര മടപ്പള്ളി അബൂബക്കർ സാഹിബിന്റെ വീടിന് സമീപം വി കെ ബാവ, എ കെ നൗഫൽ നഗറിയിൽ നടത്തപെടുന്നു. പരിപാടിയുടെ ഉദ്ഘാടനകർമം പി കെ അസ്ലു സാഹിബ് നിർവഹിബും മുഖ്യാതിഥിയായി നവാസ് ആട്ടിരിയും പങ്കെടുക്കും പരിപാടിയിൽ എ.കെ മുസ്തഫ വിഷയം അവധരിപ്പിച്ചു സംസാരിക്കും കൂടാതെ മണ്ഡലം, പഞ്ചായത്ത് മുസ്ലിം ലീഗ്, യൂത്തീഗ് നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുന്നു. സംഗമത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സൗകര്യം ഉണ്ടാവും അസർ നിസ്കാരത്തിന്ന് ശേഷം അടക്കാപുരയിൽ നിന്ന് പതാക ഉയർത്തി സമ്മേളന നഗരിയിലേക്ക് ജാഥയായി പുറപ്പെടുന്നു. സ്ത്രീകൾ നേരിട്ട് സമ്മേളന നഗറിൽ എത്തിയാൽ മതിഎന്നും ഭാരവാഹികൾ അറിയിച്ചു
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി