ഒരു പൂച്ചയെ കണ്ട് ഇത്ര അദ്ഭുതപ്പെടാൻ എന്താണെന്നല്ലേ. ഇതൊരു സാധാരണ പൂച്ചയല്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ പൂച്ചയാണ് കക്ഷി largest cat in world
റഷ്യൻ സ്വദേശിനിയായ യൂലിയ മിനിനയുടെ ഒസ്കോളിലെ വീട്ടിൽ എത്തുന്നവരെ കാത്ത് ഒരു അദ്ഭുത കാഴ്ചയുണ്ട്. യൂലിയയുടെ വളർത്തുപൂച്ച. ഒരു പൂച്ചയെ കണ്ട് ഇത്ര അദ്ഭുതപ്പെടാൻ എന്താണെന്നല്ലേ. ഇതൊരു സാധാരണ പൂച്ചയല്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ പൂച്ചയാണ് കക്ഷി. കെഫിർ എന്നാണ് വളർത്തു പൂച്ചയ്ക്ക് യൂലിയ നൽകിയിരിക്കുന്ന പേര്. പൂച്ചയാണെങ്കിലും കെഫിറിനെ ആദ്യം കാണുന്നവർ അവൻ നായയാണെന്ന് തെറ്റിദ്ധരിക്കും. കാരണം അത്ര വലുപ്പമാണ് ഈ മിടുക്കന്. കെഫിറിന്റെ അസാധാരണയമായ വലുപ്പത്തെക്കുറിച്ച് കേട്ട് അമ്പരന്നെങ്കിൽ ഇതും കൂടി അറിയണം. ഈ പൂച്ചയ്ക്ക് ഇനിയും പൂർണവളർച്ചയെത്തിയിട്ടില്ല. അതായത് രണ്ടു വയസ്സിൽ താഴെ മാത്രം പ്രായമുള്ള കെഫിറിന് ഇനിയും വലുപ്പം വയ്ക്കാൻ സാധ്യതയുണ്ട്. മെയ്ൻ കൂൺ ഇനത്തിൽപ്പെട്ട കെഫിറിനെ തീരെ കുഞ്ഞായിരിക്കുമ്പോഴാണ് യൂലിയ വീട്ടിലേക്ക് കൊണ്ടുവന്നത്. മാസങ്ങൾ കഴിയുംതോറും കെഫിറിന്റെ വലുപ്പംകണ്ട് താൻ തന്നെ അദ്ഭുതപ്പെട്ടുപോയതായി യൂലിയ പറയുന്നു. വലുപ്പത്തിൽ മാത്രമല്ല ബുദ്ധിശക്തിയിലും കെഫിർ വേറിട്ട് നിൽക്കും. തൂവെള്ളനിറത്തിൽ നിറയെ രോമങ്ങളുള്ള പൂച്ചക്കുട്ടിയെ എടുത്തുകൊണ്ട് നിൽക്കുന്നതി