ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നെഹ്‌റു യുവ കേന്ദ്ര മലപ്പുറം വോളിബാൾ ചാമ്പ്യൻഷിപ്പിൽ PYS ജേതാക്കളായി

നെഹ്‌റു യുവ കേന്ദ്ര മലപ്പുറം വോളിബാൾ ചാമ്പ്യൻഷിപ്പ്  പരപ്പിൽ പാറ യുവജന സംഘം(PYS)ജേതാക്കളായി 2021-2022 നെഹ്റു യുവകേന്ദ്ര മലപ്പുറം sports meet  ന്റെ ഭാഗമായി  മലപ്പുറം, വേങ്ങര ബ്ലോക്കുകളിലെ  ക്ലബുകൾ തമ്മിലുള്ള  വോളിബാൾ മത്സരത്തിൽ  പരപ്പിൽപാറ യുവജന സംഘം(PYS) ജേതാക്കളായി.

വലിയോറയിൽ വിവിധ രാഷ്ട്രീയ-മത സംഘടനകൾ റിപ്പബ്ലിക്ക് ദിനം ആചരിച്ചു

പരപ്പിൽപാറ മുസ്ലിം യുത്ത് ലീഗ്  കമ്മറ്റി  റിപ്പബ്ലിക്ക് ദിനത്തോടനുബദ്ധിച് നടത്തിയ  പരിപാടിയിൽ  വാർഡ് മെമ്പർ കുറുക്കൻ  മുഹമ്മദ്‌  പതാക ഉയർത്തി.  പഞ്ചായത്ത്‌ മുസ്ലിം യുത്ത് ലീഗ് പ്രസിഡന്റ്‌ ഹാരിസ് മാളിയേക്കൽ, വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി അവറാൻ കുട്ടി, യൂണിറ്റ് യുത്ത് ലീഗ് സെക്രട്ടറി അസ്‌കർ കെ. കെ , ട്രഷറർ ജഹീർ ഇ. കെ, m.s.f പ്രസിഡന്റ്‌ മുഹ്സിൻ മുബാറക് കെ, സിദ്ധീഖ് ഇ, നാസർ എന്നിവർ   നേതൃത്വം നൽകി. റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ  ഭാഗമായി അടക്കാപുര ശാഖ SKSSF ന്റെ  ആഭിമുഖ്യത്തിൽ  അടക്കാപുര മദ്രസ പരിസരത്ത്‌ പതാകഉയർത്തി. ചടങ്ങിന് പതിനാറാം വാർഡ്  മെമ്പർ കുറുക്കൻ മുഹമ്മദ്‌ നേതൃത്വവും നൽകി. ചടങ്ങിൽ അലവി ഫൈസി പാണായി, മടപ്പള്ളി അബൂബക്കർ, ചെള്ളി അവറാൻ കുട്ടി, സിഎം മമ്മുതു ഹാജി, ജംഷീർ, AK ഇബ്രാഹിം, റിയാസ്, അഫീഫ്, ഷഫീഖ്, മുജീബ്, റഫീഖ് തുടങ്ങിയവർ പങ്കെടുത്തു. ഇന്ത്യയുടെ എഴുപതിമൂന്നാമത് റിപ്ലപ്ലിക്ക് ദിനത്തിൽ വലിയോറ അടക്കാപ്പുരയിൽ INTUC വേങ്ങര നിയോജക മണ്ഡലം പ്രസിഡന്റ് MA അസീസ്‌ ഹാജി പതാക ഉയർത്തി

73-ാമത് റിപ്പബ്ലിക് ദിനം ആഘോഷത്തിന്റെ ഭാഗമായി അടക്കാപുര ശാഖ SKSSF പതാകഉയർത്തി

73-ാമത് റിപ്പബ്ലിക് ദിനം ആഘോഷത്തിന്റെ ഭാഗമായി അടക്കാപുര ശാഖ SKSSF പതാകഉയർത്തി റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ  ഭാഗമായി അടക്കാപുര ശാഖ SKSSF ന്റെ  ആഭിമുഖ്യത്തിൽ  അടക്കാപുര മദ്രസ പരിസരത്ത്‌ പതാകഉയർത്തി. ചടങ്ങിന് പതിനാറാം വാർഡ്  മെമ്പർ കുറുക്കൻ മുഹമ്മദ്‌ നേതൃത്വവും നൽകി. ചടങ്ങിൽ അലവി ഫൈസി പാണായി, മടപ്പള്ളി അബൂബക്കർ, ചെള്ളി അവറാൻ കുട്ടി, സിഎം മമ്മുതു ഹാജി, ജംഷീർ, AK ഇബ്രാഹിം, റിയാസ്, അഫീഫ്, ഷഫീഖ്, മുജീബ്, റഫീഖ് തുടങ്ങിയവർ പങ്കെടുത്തു.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വൈകുന്നേരം ഒ പി താത്കാലികമായി കോവിഡ് രോഗികൾക്കായി പരിമിതപ്പെ ടുത്തി

തിരൂരങ്ങാടി :തിരൂരങ്ങാടിതാലൂക്ക് ആശുപ ത്രിയിൽ വൈകുന്നേരം ഒ പി താത്കാലികമായി കോവിഡ് രോഗികൾക്കായി പരിമിതപ്പെ ടുത്തി. ഇതിനെ തുടർന്ന് മറ്റു രോഗികൾക്കുള്ള വൈകുന്നേര ത്തെ ഒപി സർക്കാർ ഉത്തരവി നെ തുടർന്ന് നിർത്തി വെച്ചതാ യ് താലൂക്ക് ആശുപത്രി സൂപ്ര ണ്ട് അറിയിക്കുന്നു.വൈകിട്ട് 4മണി വരെ കോവിഡ് ഒപി ഉണ്ടായിരിക്കും. അതിനു ശേഷം വരുന്നവരെ പ്രത്യേകം ഒരുക്കിയ സ്ഥലത്ത് ഇരുത്തി വാർഡ് ഡ്യൂട്ടിയിലുള്ള ഡോ ക്ടർ പരിശോധിക്കുന്നതാണ്. ആന്റിജൻ, ട്രൂനാറ്റ്, RTPCR പരിശോധനകൾ മുടക്കമില്ലാ തെ ഇപ്പോൾ നടത്തുന്ന രീതിയിൽ തന്നെ 4മണിവരെ തുടരൂന്നതാണ്.ചെറിയ അസുഖങ്ങൾക്ക് ആശുപത്രി യിലേക്ക് അടുത്ത രണ്ടാഴ്ചകാ ലത്തേക്ക് വരുന്നത് കഴിവതും ഒഴിവാക്കാൻ നല്ലവരായ നാട്ടു കാർ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു ചെറിയ അസുഖങ്ങൾക്ക് തൊട്ടടുത്ത ആശുപത്രിയിൽ കാണിക്കേ ണ്ടതാണെന്നും സൂപ്രണ്ട് അറി യിക്കുന്നു.

മകന്‍ ഗെയിം കളിച്ചു, സഹകരണ ബാങ്ക് മാനേജരുടെ അക്കൗണ്ടില്‍നിന്ന് പണം പോയി today news

പ്രഭാത വാർത്തകൾ 2022 | ജനുവരി 24 | തിങ്കൾ | 1197 |  മകരം 10 | അത്തം 1443 ജൂമാ: ആഖിർ 20 🔳സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന്‍ നിയമന അധികാരം കേന്ദ്ര സര്‍ക്കാരിനു മാത്രമാക്കാനുള്ള നീക്കത്തിനെതിരേ സംസ്ഥാനങ്ങള്‍. ഐഎഎസ് ഉദ്യോഗസ്ഥരും ഈ നീക്കത്തോടു യോജിക്കുന്നില്ല. ഓള്‍ ഇന്ത്യ സര്‍വീസസ് ഡെപ്യൂട്ടേഷന്‍ ചട്ടങ്ങളുടെ ഭേദഗതിയില്‍നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര നീക്കം ഫെഡറല്‍ തത്ത്വത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചു. 🔳ജോലി സംബന്ധമായ വിവരങ്ങള്‍ കൈമാറാന്‍ വാട്ട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം. ഈ ആപ്പുകള്‍ സ്വകാര്യ കമ്പനികള്‍ വിദേശത്ത് നിന്നും നിയന്ത്രിക്കുന്നവയാണ്. രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഈ മാര്‍ഗരേഖ പുറത്തിറക്കിയത്. 🔳നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തിനെതിരെ ദിലീപ് സുപ്രീംകോടതിയെ സമ

ഇന്നലത്തെ പോലെ ഇന്നും കോവിഡ് റിസൾട്ട്‌ ലഭ്യമാവാത്തതിനുള്ള കാരണം Labsys സർവറിൽ ഉള്ള ടെക്നിക്കൽ പ്രശ്നങ്ങൾ കാരണം

ഇന്നലെത്തെ പോലെ ഇന്നും സംസ്ഥാന തലത്തിൽ Labsys സർവറിൽ ഉള്ള ടെക്നിക്കൽ പ്രശ്നങ്ങൾ കാരണം ഇന്നത്തെ കോവിഡ് 19 പോസിറ്റീവ് ലിസ്റ്റ് സംസ്ഥാനത്ത് സാധാരണ ടൈമിൽ  Download ചെയുന്ന ടൈമിൽ ഡൌൺലോഡ് ചെയ്യാൻ  സാധിക്കാത്തതിനാൽ  കുറച്ച് ഡിലെ അവൻ സാധ്യത ഉണ്ട്‌   അപ്ഡേറ്റ് ടൈം 5മണി  Video അപ്ഡേറ്റ് ടൈം 6:30

കോവിഡ് വ്യാപനം വേങ്ങര പോലീസ് അറിയിപ്പ്23/1/2022

കോവിഡ് വ്യാപനം വേങ്ങര പോലീസ് അറിയിപ്പ് 23/1/2022

രേഖകൾ ഉണ്ടായിട്ടും പോലീസ് യാത്ര തുടരാൻ അനുവദിച്ചില്ലെന്ന് പരാതി today Lockdown latest news

കായംകുളം എം.എസ്.എം കോളേജിൽ പഠിക്കുന്ന അനിയത്തിയെ രണ്ടാഴ്ചതേയ്ക്ക് കോളേജ്‌ അടച്ചതിനാലും നാളെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കേണ്ടത് കൊണ്ടും വീട്ടിൽ കൊണ്ടുവരാനായി ഉമ്മച്ചി രാവിലെ പുറപ്പെട്ടു. രാവിലെ 6 മണിക്കുള്ള കുളത്തുപ്പുഴ- ആലപ്പുഴ ഫാസ്റ്റിലാണ് ഉമ്മച്ചി സ്‌ഥിരമായി കായംകുളം പോകുന്നത്. വീട്ടിൽ നിന്നും 4 കിലോമീറ്റർ ദൂരത്താണ് ബസ് സ്റ്റോപ്. രാവിലെ എഴുന്നേറ്റ് ബസ് സ്റ്റോപ്പിൽ കൊണ്ടാക്കിയ ശേഷം ഞാൻ തിരികെ വന്നു. 6.30 ആയിട്ടും ബസ്  കാണാത്തതിനാൽ കാർ എടുത്തു വരാൻ ഉമ്മച്ചി വിളിച്ചു പറഞ്ഞു. ലോക്ക് ടൗണ് ആയതിനാൽ സത്യവാങ്മൂലവും കാറിന്റെ രേഖകളും എടുത്തു വെച്ചു. ഞാനും ഉമ്മച്ചിയും 5 വയസുള്ള അനിയനും കാറിൽ പാരിപ്പള്ളി കൊല്ലം വഴി ഏകദേശം 65കിലോമീറ്റർ പിന്നിട്ട് ഓച്ചിറ എത്തി. 7 ഓളം പോലീസ് ചെക്കിങ് കഴിഞ്ഞാണ് അതുവരെ എത്തിയത്. അനിയത്തിയുടെ കോളേജിൽ പോകുകയാണ് എന്ന് പറഞ്ഞപ്പോൾ അതുവരെയുള്ള എല്ലാ ചെക്കിങ്ങും പോലീസ് കടത്തി വിട്ടു. ഓച്ചിറ എത്തിയപ്പോൾ പോലീസ് തടഞ്ഞു. ഓച്ചിറ പോലീസ് സ്റ്റേഷനിലെ ISHO വിനോദ്. പി എന്ന ഉദ്യോഗസ്ഥനാണ് തടഞ്ഞത്. ഉമ്മച്ചി രേഖകളും സത്യവാങ്‌മൂലവും കാണിക്കുകയും മോളുടെ കോളേജിൽ (MSM കോളേ

ഹരിതകർമ്മസേന നാടിന്റെ ആവശ്യമാണ് അവരുടെ മനോവീര്യം തകർക്കരുത്. വേങ്ങര പഞ്ചായത്ത് പ്രസിഡന്റ്

നമ്മുടെ വീടുകളിലെത്തുന്ന  ഹരിതകർമ്മസേനാംഗങ്ങളോട് മാന്യമായി പെരുമാറണം.അവർ നിങ്ങളുടെ വീടുകളിലെത്തുന്നത് ആക്രിപെറുക്കാനല്ല. വീട്ടിലെ മാലിന്യം നീക്കലല്ല അവരുടെ ജോലി. പഞ്ചായത്തിലെ മുഴുവൻ മാലിന്യങ്ങളും നീക്കാൻ അവർക്ക് സർക്കാരിൽ നിന്ന് ശമ്പളമൊന്നും ലഭിക്കുന്നില്ല. ഇതൊന്നും മനസിലാക്കാതെ ചിലരുടെ ധാർഷ്ട്യവും ധിക്കാരവും മൂലം ഹരിതകർമ്മ സേനാംഗങ്ങൾക്ക് ജോലി ചെയ്യാൻ പറ്റാനാവാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്.കഴുകി ഉണങ്ങിയ വൃത്തിയുള്ള പ്ളാസ്റ്റിക്കുകൾ ആണ് ഹരിതകർമ്മ സേനാംഗങ്ങൾക്ക് നൽകേണ്ടത്. (വൃത്തിയുള്ള പ്ളാസ്റ്റിക്കുകളെ മെഷീനിൽ പൊടിച്ചെടുക്കാനാവൂ). ഒപ്പം നിർബന്ധമായും ഓരോ വീട്ടുകാരും 50 രൂപ വീതവും ഷോപ്പുടമകൾ 100 രൂപ വീതവും നൽകുകയും വേണം. ഒരു വാർഡിലെ മുഴുവൻ പ്ളാസ്റ്റിക്കുകളും ചാക്കിൽ കെട്ടി വാഹനത്തിൽ കയറ്റിവിടുന്നത് ഇവർ തനിച്ചാണ്.ഈ സഹോദരിമാർക്കും കുടുംബമുള്ളതാണ്. അവർക്കും ജീവിക്കണം.പ്ളാസ്റ്റിക്ക് ഉണ്ടേലും ഇല്ലേലും ഇവർ എത്തുമ്പോൾ 50 രൂപ നൽകണം. അത് പിച്ച കാശായിട്ടല്ല നൽകേണ്ടത്.അവർ ചെയ്യുന്ന ജോലിയുടെ മഹത്വം ഏറെ വലുതാണ്.അവരുടെ അഭിമാനത്തെ മുറിവേൽപ്പിക്കുന്ന ഒരു നടപടികളും ഉണ്ടാവരുത്.അവർ ചെയ്യുന്

IN T U C വേങ്ങര നിയോജക മണ്ഡലം പ്രസിഡൻറായി MA അസീസിനെയും, മറ്റു മണ്ഡലം പ്രസിഡന്റുമാരെയും തിരഞ്ഞെടുത്തു

I N T U C വേങ്ങര നിയോജക മണ്ഡലം പ്രസിഡൻറായി എം എ . അസീസിനെയും  INTUC കണ്ണാമംഗലം   മണ്ഡലം പ്രസിഡൻറായി വിജയന്‍ കളങ്ങാടനെയും  വേങ്ങര INTUC  മണ്ഡലം പ്രസിഡൻറായി കൈപ്രൻ ഉമ്മറിനെയും  INTUC ഒതുക്കുങ്ങല്‍,  മണ്ഡലം പ്രസിഡന്റായി  അജ്മല്‍ വെളിയോടിനെയും തിരഞ്ഞെടുത്തു

വേങ്ങര പഞ്ചായത്ത് പ്രസിഡന്റിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി

അറിയിപ്പ് വേങ്ങര ഗ്രാമ പഞ്ചായത്ത് മുൻസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും പ്രസിഡന്റിന്റെ ഭർത്താവുമായ ഫസൽ കെ.പി ക്ക് 22/01/2022 ന് കോവിഡ് സ്ഥിരീകരിച്ചതിനാൽ പ്രസിഡന്റിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിരിക്കുന്നു. അദ്ദേഹത്തിന്റെ രോഗ ശാന്തിക്കായി എല്ലാവരും പ്രാർത്ഥിക്കാണമെന്ന് അഭ്യർത്ഥിക്കുന്നു. ഹസീന ഫസൽ കെ.പി പ്രസിഡന്റ് വേങ്ങര ഗ്രാമ പഞ്ചായത്ത്

മംഗലാപുരതു നിന്നും ചെന്നൈ പോകുന്ന ട്രെയിനിൽ വെച്ച് യാത്രകരന് ദേഹാസ്വസ്തത

മംഗലാപുരം ചെന്നൈ Mail യാത്രക്കാരൻ ട്രെയിൻ  പരപ്പനങ്ങാടി സ്റ്റേഷൻ കഴിഞ്ഞതിന്ന് ശേഷം  ട്രെയിനുളിൽ അബോധാവസ്ഥയിലാവുകയും വിവരം  അടുത്ത സ്റ്റേഷനായ  Tanur സ്റ്റേഷൻ മാസ്റ്ററെ അറിയിക്കുകയും ട്രെയിൻ താനൂർ സ്റ്റേഷനിൽ എത്തുമ്പോയെക്കും സ്റ്റേഷൻ മാസ്റ്ററുടെ നിർദേശപ്രകാരം TRAUMA care TEAM  Tanur Ambulance മായി വന്ന് ട്രെയിനിൽ നിന്ന് ആളെ  Tirur ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റി ആളുടെ പേരു വാസുദേവൻ ദുരൈ വെസ്റ്റ് ബംഗാൾ മംഗലാപുരതു നിന്നും ചെന്നൈ പോകുന്ന സമയത്താണ് ട്രെയിനിൽ വെച്ച് പരപ്പങ്ങാടി വെച്ച് ദേഹാസ്വസ്തത ഉണ്ടായത് ഉടനെ താനൂർ RLY സ്റ്റേഷനിൽ വിവരം കിട്ടിയ ഉടനെ സ്റ്റേഷൻ മാസ്റ്റർ ട്രോമ കെയർ ടീമിനെ വിളിക്കുകയായിരുന്നു ട്രൈനിൽ വെച്ച് DR പരിശേധന നടത്തിയെങ്കിലും തിരൂർ ജില്ലാ ആശുപത്രിയിലേക്ക് ഉടനെ മാറ്റുകയായിരുന്നു അപസ്മാരo പിടിപെട്ടതാകാമെന്ന് കരുതുന്നു ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ - ആർ ആർ ടി വാർഡ് സമിതി അംഗങ്ങൾക്കുള്ള ഓൺലൈൻ പരിശീലനം covid latest class

 

ഹൈവേയിലൂടെ വാഹനമോടിക്കുമ്പോൾ ഇത്തരം ലൈനുകൾ കാണാറില്ലേ, ഇതാണ് റംപ്​ൾ സ്​ട്രിപ്​സ്​ അല്ലെങ്കിൽ സ്ലീപ്പർ ലൈൻസ്​...

ഹൈവേയിലൂടെ വാഹനമോടിക്കുമ്പോൾ ഇത്തരം ലൈനുകൾ കാണാറില്ലേ, ഇതാണ് റംപ്​ൾ സ്​ട്രിപ്​സ്​ അല്ലെങ്കിൽ സ്ലീപ്പർ ലൈൻസ്​...❣️ 🚚🚚🚚🚚🚚🚚🚚🚚🚚🚚🚚🚚🚚🚚 വാഹനയാത്രികരുടെ പേടി സ്വപ്​നമായ 'ഹൈവേ ഹിപ്​നോസിസ്​' എന്ന അവസ്ഥയിൽ നിന്നും ഒരു പരിധിവരെ ഡ്രൈവർമാരെ രക്ഷിക്കാനുള്ളതാണിത്, സ❣️ എന്താണ് ഈ  'ഹൈവേ ഹിപ്​നോസിസ്​'.. 🔶🔷🔶🔷🔶🔷🔶🔷🔶🔷🔶🔷🔶🔷🔶🔷🔶 ദീർഘദൂര യാത്രകളിൽ മിക്ക ഡ്രൈവർമാരും അഭിമുഖീകരിക്കുന്ന ഒന്നാണ് 'ഹൈവേ ഹിപ്നോസിസ്' എന്ന പ്രതിഭാസം. പേര് സൂചിപ്പിക്കുന്നതുപോലെ ഇതൊരു ഹിപ്​നോട്ടിക്​ അവസ്​ഥയാണ്​. നമ്മൾ ആദ്യം സൂചിപ്പിച്ചതുപോലെ യാത്രക്കിടെ ഡ്രൈവർ ഉറങ്ങുകയാണിവിടെ ചെയ്യുന്നത്​. പക്ഷെ സാധാരണ ഉറക്കത്തിൽനിന്ന്​ വ്യത്യസ്​തമായി കണ്ണുതുറന്നായിരിക്കും ഉറങ്ങുക എന്നുമാത്രം. അതുകൊണ്ടുതന്നെ എപ്പോഴാണ്​ നാം ഉറങ്ങുന്നതെന്ന്​ നമ്മുക്കുതന്നെ ധാരണയുണ്ടാകില്ല. നേരായതും തടസരഹിതവുമായ ഹൈവേകളിൽ തുടർച്ചയായി വാഹനമോടിക്കുമ്പോൾ മിക്കപ്പോഴും ഡ്രൈവർ ഹൈവേ ഹിപ്നോസിസ് അഭിമുഖീകരിക്കാറുണ്ട്​. ഇത് ആർക്കും സംഭവിക്കാം. പരിചയസമ്പന്നനായ ഡ്രൈവറും തുടക്കക്കാരനുമൊന്നും ഇതിൽനിന്ന് മുക്

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ