പരപ്പിൽപാറ മുസ്ലിം യുത്ത് ലീഗ് കമ്മറ്റി റിപ്പബ്ലിക്ക് ദിനത്തോടനുബദ്ധിച് നടത്തിയ പരിപാടിയിൽ വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ് പതാക ഉയർത്തി. പഞ്ചായത്ത് മുസ്ലിം യുത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് മാളിയേക്കൽ, വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി അവറാൻ കുട്ടി, യൂണിറ്റ് യുത്ത് ലീഗ് സെക്രട്ടറി അസ്കർ കെ. കെ , ട്രഷറർ ജഹീർ ഇ. കെ, m.s.f പ്രസിഡന്റ് മുഹ്സിൻ മുബാറക് കെ, സിദ്ധീഖ് ഇ, നാസർ എന്നിവർ നേതൃത്വം നൽകി. റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി അടക്കാപുര ശാഖ SKSSF ന്റെ ആഭിമുഖ്യത്തിൽ അടക്കാപുര മദ്രസ പരിസരത്ത് പതാകഉയർത്തി. ചടങ്ങിന് പതിനാറാം വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ് നേതൃത്വവും നൽകി. ചടങ്ങിൽ അലവി ഫൈസി പാണായി, മടപ്പള്ളി അബൂബക്കർ, ചെള്ളി അവറാൻ കുട്ടി, സിഎം മമ്മുതു ഹാജി, ജംഷീർ, AK ഇബ്രാഹിം, റിയാസ്, അഫീഫ്, ഷഫീഖ്, മുജീബ്, റഫീഖ് തുടങ്ങിയവർ പങ്കെടുത്തു. ഇന്ത്യയുടെ എഴുപതിമൂന്നാമത് റിപ്ലപ്ലിക്ക് ദിനത്തിൽ വലിയോറ അടക്കാപ്പുരയിൽ INTUC വേങ്ങര നിയോജക മണ്ഡലം പ്രസിഡന്റ് MA അസീസ് ഹാജി പതാക ഉയർത്തി
കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക