ഇന്ന് രാവിലെ 9 മണിയോടെയാണ് വലിയോറ പുത്തനങ്ങാടിയിലെ ജംഗ്ഷനിൽ വീണ്ടും വാഹനാപകടം ബൈക്കുകൾ തമ്മിൽ കുട്ടിയിടിച്ചത്. മെയിൻ റോഡിലൂടെ വരുകയായിരുന്ന മോട്ടോർ സൈക്കിളും കച്ചേരിപടി ഭാഗത്ത് നിന്ന് വരുകയായിരുന്ന സ്കൂട്ടറും മെയിൽ റോഡിൽ വെച്ച് കുട്ടിഇടിക്കുകയായിരുന്നു, അപകടത്തിൽ മോട്ടോർ സൈക്കിൾ യാത്രക്കാർ റോഡിലേക്ക് തെറിച്ചു വിണെങ്കിലും പരികുകളില്ലാതെ രക്ഷപെട്ടു, മോട്ടോർ സൈക്കിൾന്ന് ചെറിയ പരിക്ക് പറ്റിയെങ്കിലും രണ്ടുപേർക്കും പരാതിഇല്ലാത്തതിനാൽ രണ്ടുപേരും യാത്ര തുടർന്നു ഏതാനും മാസങ്ങൾക്ക് മുമ്പ് കൂയിസറും ബൈക്കും അതിന്ന് മുമ്പ് സൈകിളും ബൈക്കും ഇതേ സ്ഥലത്ത് അപകടത്തിൽ പെട്ടിടുണ്ട് "അപകട മേഖലയായി" മാറിയ വലിയോറ പുത്തനങ്ങാടി ജംങ്ഷനിൽ ഇന്ന് രാവിലെ 08:59.ന് നടന്ന ബൈക്ക് - സ്കൂട്ടർ അപകടത്തിന്റെ വലിയോറ പുത്തനങ്ങാടിയിലെ അബുഹാജി അഞ്ചുകണ്ടൻന്റെ ബിൽഡിങ്ങിലെ CCTV ക്യാമെറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കാണാം കഴിഞ്ഞ കുറച്ച് നാളുകൾക്കിടയിൽ സംഭവിച്ച 3 അപകടങ്ങളുടെ cctv ദൃശ്യം കാണാം
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി