പറപ്പൂര് ഇല്ലിപ്പുലാക്കല്‍ ആശാരിപ്പടി (വാര്‍ഡ് ഒന്ന്) ജല നിധിയ കുടിവെള്ളപദ്ദതി ഉദ്ഘാടനം 27/02/2019 ബുധൻ നാല് മണിക്ക് ബഹു:പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് പറങ്ങോടത്ത് മുഹമ്മദ് കുട്ടിയുടെ അദ്ദ്യക്ഷതയില്‍ ബഹു: വേങ്ങര നിയോജക മണ്ഡലം എം.എല്‍.എ ശ്രീ: കെ.എന്‍.എ ഖാദർ നിര്‍വഹിക്കും . ആശാരിപ്പടി ജല നിധി ടാങ്ക് പരിസരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ ബഹു.ആര്.പി.ഡി മലപ്പുറം ശ്രീ : ഹൈദരലി ഡിജിറ്റൽ റീഡിംഗ് സംവിധാനം ഉദ്ഘാടനം ചെയ്യും . പ്രസ്തുത ചടങ്ങില്‍ ജനപ്രതിനിധികൾ ഉദ്ദ്യോഗസ്ഥര്‍ സംബന്ധിക്കും . പ്രസ്തുത ചടങ്ങിലേക്ക് മുഴുവൻ ജലനിധി ഉപഭോക്താക്കളെയും നാട്ടുകാരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു . പറപ്പൂര് പഞ്ചായത്ത് ഒന്ന് വാര്‍ഡ് , രണ്ടാം വാര്‍ഡിലെ എരുമപ്പുഴ ഭാഗവും ഉള്‍പ്പെടുന്ന പ്രദേശത്ത് 6.5 കിലോമീറ്റർ വിതരണ ലൈന്‍ സ്ഥാപിച്ച് 338 കണക്ഷൻ നല്കി 2017 മാര്‍ച്ച് 7 മുതൽ വിതരണം നടത്തുന്ന പദ്ദതിക്ക് കടലുണ്ടി പുഴയിലെ ഇല്ലിപുലാക്കല്‍ ചെവിടിക്കയത്ത് സ്വന്തമായി കിണര്‍ , രണ്ട് HP മോട്ടോർ, 1 Spare, 7 ലക്ഷം മുടക്കി സ്വന്തമായി Transformer, 2 KM പമ്പിങ്ങ് മെയിൻ, 6.5 Km distribution line, 50000 ലിറ്റർ ടാങ്ക്, 10000 ല
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി